റായ്പൂര്‍: ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡിലെ കാൻകർ ജില്ലയിലെ എട്ടു ഗ്രാമങ്ങളുടെ പ്രവേശന കവാടങ്ങളിൽ പാസ്റ്റർമാർക്കും പരിവർത്തിത ക്രൈസ്തവർക്കും പ്രവേശനമില്ലെന്ന ബോർഡുകൾ സ്ഥാപിച്ച നടപടി വിവാദമായി. ഇതിനെതിരെയുള്ള ഹർജി ഛത്തീസ്ഗഡ് ഹൈക്കോടതി തള്ളിയത് സംസ്ഥാനത്ത് ന്യൂനപക്ഷങ്ങൾക്കിടയിൽ ആശങ്ക വർധിപ്പിച്ചു. കാൻകർ ജില്ലയിലെ ദിഗ്ബെൽ താൻഡി എന്നയാളാണ് കോടതിയിലെത്തിയത്.
എന്നാൽ ചീഫ് ജസ്റ്റീസ് രമേഷ് സിൻഹ, ജസ്റ്റീസ ബിദു ദത്ത ഗുരു എന്നിവരടങ്ങിയ ഛത്തീ സ്ഗഡ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അവിശ്വസനീയമായ പരാമർശങ്ങളോടെ പൊതുതാത്പര്യ ഹർജി തള്ളുകയായിരുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്നതിനാണു ബോര്‍ഡുകള്‍ സ്ഥാപിച്ചതെന്നു വിധിന്യായത്തില്‍ കോടതി അഭിപ്രായപ്പെട്ടു. പ്രലോഭിപ്പിച്ചും നിര്‍ബന്ധിച്ചും മതംമാറ്റുന്നതു തടയുകയാണു ബോർഡ് സ്ഥാപിച്ചതിലൂടെ ലക്ഷ്യമിട്ടത്.
പ്രദേശത്തെ ഗോത്രവര്‍ഗക്കാരുടെയും പ്രാദേശിക സാംസ്കാരിക പൈതൃകത്തിന്റെയും താല്പര്യങ്ങള് സംരക്ഷിക്കുന്നതിനുള്ള മുന്‍കരുതലായാണു ബോർഡുകൾ സ്ഥാപിച്ചതെന്നും കഴിഞ്ഞ 28നു പുറപ്പെടുവിച്ച ഉത്തരവില്‍ കോടതി വ്യക്തമാക്കി.ക്രൈസ്തവ സമൂഹത്തെയും മതപ്രചാരകരെയും മുഖ്യധാരയില്‍നിന്ന് അകറ്റുന്നതിനാണ് ബോർഡ് സ്ഥാപിച്ചതെന്നാണ് ഹർജിക്കാരൻ ആരോപിച്ചത്.
പഞ്ചായത്ത് വകുപ്പിന്റെ നിര്‍ദേശപ്രകാരം "നമ്മുടെ പാരമ്പര്യം, നമ്മുടെ പൈതൃകം’എന്ന പേരില്‍ പ്രമേയം പാസാക്കാന്‍ ജില്ലാ പഞ്ചായത്ത്, ജന്‍പഥ് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നുവെന്നും പാസ്റ്റര്‍മാരുടെയും പരിവര്‍ത്തിത ക്രൈസ്തവരുടെയും പ്രവേശനം തടയുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടിരുന്നതെന്നും ഹര്ജിക്കാരന് ആരോപിച്ചിരുന്നു.
ന്യൂനപക്ഷമായ ക്രൈസ്തവരില്‍ ഭയം ജനിപ്പിക്കുന്ന ഇത്തരം ബോര്‍ഡുകള്‍ കാങ്കര്‍ ജില്ലയിലെ എട്ട് ഗ്രാമങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. പഞ്ചായത്തിരാജ് നിയമത്തില്‍ ഗോത്രവര്‍ഗ മേഖലയിലുള്ള പ്രത്യേക വ്യവസ്ഥകള്‍ ക്രൈസ്തവര്‍ക്കെതിരേ ദുരുപയോഗം ചെയ്യുകയാണെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
പ്രലോഭനങ്ങളിലൂടെയും സമ്മര്ദങ്ങളിലൂടെയും മതപരിവര്‍ത്തനം നടത്തുന്നത് തടയുന്നതിനെതിരേ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് ഭരണഘടനാവിരുദ്ധമെന്ന് പറയാനാകില്ലെന്ന് ഇരുപക്ഷത്തിന്റെയും വാദംകേട്ടശേഷം കോടതി വ്യക്തമാക്കുകയായിരുന്നു. പരാതി പരിഹരിക്കുന്നതിന് നിയമപരമായ മാര്‍ഗങ്ങള്‍ വിനിയോഗിച്ചശേഷമായിരിക്കണം ഹൈക്കോടതിയെ സമീപിക്കേണ്ടതെന്നും വിധിന്യായത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Tags : Chhattisgarh High Court