x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​സാം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച് കോ​ൺ​ഗ്ര​സ്


Published: March 3, 2026 10:19 PM IST | Updated: March 3, 2026 10:21 PM IST

ദി​സ്പു​ർ: ആ​സാം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച് കോ​ൺ​ഗ്ര​സ്. 42 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.

അ​സാം കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​നും എം​പി​യു​മാ​യ ഗൗ​ര​വ് ഗൊ​ഗോ​യ് ജോ​ർ​ഹ​ട്ടി​ല്‍ നി​ന്ന് ജ​ന​വി​ധി തേ​ടും. മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് റി​പു​ൻ ബോ​റ ബാ​ർ​ച​ല്ല​യി​ൽ നി​ന്നും ജ​ന​വി​ധി തേ​ടും.

126 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളാ​ണ് ആ​സാ​മി​ലു​ള്ള​ത്. ക​ഴി​ഞ്ഞ ത​വ​ണ 95 സീ​റ്റു​ക​ളി​ൽ കോ​ൺ​ഗ്ര​സ് മ​ത്സ​രി​ച്ച​പ്പോ​ൾ ഇ​ത്ത​വ​ണ എ​ത്ര എ​ന്ന​തി​ൽ ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​ത്ത​വ​ണ 46 സീ​റ്റു​ക​ളി​ൽ കോ​ൺ​ഗ്ര​സി​ന് വ​ലി​യ വി​ജ​യ​പ്ര​തീ​ക്ഷ​യാ​ണു​ള്ള​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് മു​ൻ​പാ​യി​ത്ത​ന്നെ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കു​ന്ന​ത് പാ​ർ​ട്ടി​ക്ക് വ​ലി​യ ആ​ത്മ​വി​ശ്വാ​സം ന​ൽ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. സം​സ്ഥാ​ന​ത്തെ മു​സ്‌​ലിം ഭൂ​രി​പ​ക്ഷ മ​ണ്ഡ​ല​ങ്ങ​ളി​ലെ​ല്ലാം വ​ലി​യ മേ​ൽ​ക്കൈ ആ​ണ് കോ​ൺ​ഗ്ര​സ് ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്.

സ്ഥാ​നാ​ർ​ഥി ച​ർ​ച്ച​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ കോ​ൺ​ഗ്ര​സ് എം​പി​മാ​രാ​യ ഇ​മ്രാ​ൻ മ​സൂ​ദ്, സ​പ്ത​ഗി​രി ശ​ങ്ക​ർ ഉ​ല​ക എ​ന്നി​വ​ർ ഈ​യാ​ഴ്ച ത​ന്നെ മ​ണ്ഡ​ല​പ​ര്യ​ട​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കും എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഇ​രു​വ​രും പാ​ർ​ട്ടി നേ​താ​ക്ക​ളു​മാ​യും അ​ണി​ക​ളു​മാ​യും കൂ​ടി​ക്കാ​ഴ്ച​ക​ൾ ന​ട​ത്തും. വി​വി​ധ ജാ​തി മ​ത വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

Tags : assam assembly election congress first list announced

Recent News

Corehub Up