x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​ല്‍​ഹി ക​ലാ​പ​ക്കേ​സ്; ഉ​മ​ര്‍ ഖാ​ലി​ദ് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ സു​പ്രീം​കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും


Published: October 31, 2025 09:35 AM IST | Updated: October 31, 2025 09:57 AM IST

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി ക​ലാ​പ​ത്തി​ലെ ഗൂ​ഢ​ലോ​ച​ന​ക്കേ​സി​ല്‍ ഉ​മ​ര്‍ ഖാ​ലി​ദ് ഉ​ള്‍​പ്പ​ടെ​യു​ള്ള അ​ഞ്ച് പേ​രു​ടെ ജാ​മ്യാ​പേ​ക്ഷ സു​പ്രീം​കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ഉ​മ​ര്‍ ഖാ​ലി​ദി​ന് പു​റ​മേ ഷ​ര്‍​ജീ​ല്‍ ഇ​മാം, മീ​രാ​ന്‍ ഹൈ​ദ​ര്‍, ഗു​ള്‍​ഫി​ഷ ഫാ​ത്തി​മ, ഷി​ഫ ഉ​ര്‍ റ​ഹ്‌​മാ​ന്‍ എ​ന്നി​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ​യാ​ണ് സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കു​ക.

ജ​സ്റ്റീ​സു​മാ​രാ​യ അ​ര​വി​ന്ദ് കു​മാ​ര്‍, എ​ന്‍.​വി.​അ​ന്‍​ജാ​രി​യ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട ബെ​ഞ്ചാ​ണ് ഹ​ര്‍​ജി​ക​ളി​ല്‍ വാ​ദം കേ​ള്‍​ക്കു​ക. അ​ഞ്ച് വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി റി​മാ​ന്‍​ഡി​ലാ​ണെ​ന്നും വി​ചാ​ര​ണ നീ​ളു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജാ​മ്യം ന​ല്‍​ക​ണ​മെ​ന്നു​മാ​ണ് ഉ​മ​ർ അ​ട​ക്ക​മു​ള്ള​വ​രു​ടെ വാ​ദം.

മു​ന്‍​കൂ​ട്ടി ത​യാ​റാ​ക്കി​യ ആ​സൂ​ത്ര​ണ​ത്തി​ന്‍റെ ഫ​ല​മാ​യി​രു​ന്നു ഡ​ല്‍​ഹി ക​ലാ​പ​മെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ്ര​തി​ക​ളു​ടെ ഗൂ​ഢാ​ലോ​ച​ന 53 പേ​രു​ടെ ജീ​വ​നെ​ടു​ത്തെന്നും വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​ക്കി​യെ​ന്നും പോ​ലീ​സ് കോ​ട​തി​യി​ൽ ന​ൽ​കി​യ സ​ത്യ​വാം​ഗ്മൂ​ല​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

നേ​ര​ത്തേ ഡ​ല്‍​ഹി ക​ലാ​പ​ക്കേ​സി​ല്‍ ഉ​മ​ര്‍ ഖാ​ലി​ദ് അ​ട​ക്ക​മു​ള്ള​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ മ​റു​പ​ടി പ​റ​യാ​ത്ത​തി​ല്‍ ഡ​ല്‍​ഹി പോ​ലീ​സി​നെ കോ​ട​തി വി​മ​ര്‍​ശി​ച്ചി​രു​ന്നു.

Tags : Delhi riots case umarkhalid bailapplication

Recent News

Corehub Up