x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​രു​ദു​ന​ഗ​ർ പ​ട​ക്ക നി​ർ​മാ​ണ ശാ​ല​യി​ലെ സ്ഫോ​ട​നം; ഉ​ട​മ​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്


Published: April 20, 2026 07:47 AM IST | Updated: April 20, 2026 07:47 AM IST

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ വി​രു​ദു​ന​ഗ​ർ പ​ട​ക്ക നി​ർ​മാ​ണ ശാ​ല​യി​ലെ സ്‌​ഫോ​ട​ന​ത്തി​ൽ കേ​സെ​ടു​ത്ത് പോ​ലീ​സ്. പ​ട​ക്ക നി​ർ​മാ​ണ ശാ​ല ഉ​ട​മ​ക​ൾ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. വ​ച്ച​ക്കാ​ര​ൻ​പെ​ട്ടി പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ഈ​ശ്വ​രി, ഭ​ർ​ത്താ​വ് മു​ത്തു​മാ​ണി​ക്യം എ​ന്നി​വ​രാ​ണ് പ്ര​തി​ക​ൾ.

പ്ര​തി​ക​ൾ​ക്കെ​തി​രെ നാ​ല് വ​കു​പ്പു​ക​ൾ ചു​മ​ത്തി​യി​ട്ടു​ണ്ട്. സ്‌​ഫോ​ട​ന​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 24 ആ​യി. മ​രി​ച്ച​വ​രി​ൽ നാ​ലു പേ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​വ​രി​ൽ ഒ​രാ​ളെ മ​ധു​ര മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.

അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. മ​ധു​ര, തി​രു​നെ​ൽ​വേ​ലി എ​ന്നീ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ നി​ന്ന് ഉ​ൾ​പ്പെ​ടെ​യു​ള്ള 14 പേ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തു​ന്ന​ത്.

കൊ​ല്ല​പ്പെ​ട്ട 24 പേ​രി​ല്‍ 20 പേ​രെ​യാ​ണ് തി​രി​ച്ച​റി​ഞ്ഞ​ത്. ഇ​വ​രു​ടെ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ന​ട​ത്തു​ന്ന​ത്.

Tags : Virudhunagar Explosion Police tamilnadu

Recent News

Corehub Up