x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ടും​ബ വ​ഴ​ക്ക് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ചു: ഭാ​ര്യ​യു​ടെ സ​ഹോ​ദ​രി​മാ​രെ യു​വാ​വ് വെ​ടി​വെ​ച്ചു കൊ​ന്നു


Published: May 7, 2026 05:30 AM IST | Updated: May 7, 2026 05:30 AM IST

ഛത്തീ​സ്ഗ​ഢ്: ഛത്തീ​സ്ഗ​ഢ് ത​ല​സ്ഥാ​ന​മാ​യ റാ​യ്പൂ​രി​ൽ ഭാ​ര്യ​യു​ടെ ര​ണ്ട് സ​ഹോ​ദ​രി​മാ​രെ യു​വാ​വ് വെ​ടി​വെ​ച്ചു കൊ​ല​പ്പെ​ടു​ത്തി. റാ​യ്പൂ​രി​ലെ പ​ണ്ട്രി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള മോ​വ​യി​ലാ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം ന​ട​ന്ന​ത്. ഗീ​താ​ഞ്ജ​ലി വ​ർ​മ്മ (26), ദു​ർ​ഗേ​ശ്വ​രി വ​ർ​മ്മ (24) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ബൗ​ൺ​സ​റാ​യി ജോ​ലി ചെ​യ്യു​ന്ന ജി​തേ​ന്ദ്ര വ​ർ​മ്മ​യാ​ണ് കൃ​ത്യം ന​ട​ത്തി​യ​ത്. ഇ​യാ​ൾ പി​ന്നീ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങി. ജി​തേ​ന്ദ്ര​യും ഭാ​ര്യ ഖി​ലേ​ശ്വ​രി വ​ർ​മ്മ​യും ത​മ്മി​ൽ നി​ര​ന്ത​രം വ​ഴ​ക്കു​ണ്ടാ​കു​മാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ ഖി​ലേ​ശ്വ​രി കു​ഞ്ഞു​മാ​യി സ്വ​ന്തം വീ​ട്ടി​ലേ​ക്ക് പോ​യി.

ഇ​തി​ന് പി​ന്നാ​ലെ ലൈ​സ​ൻ​സു​ള്ള പി​സ്റ്റ​ലു​മാ​യി ജി​തേ​ന്ദ്ര ഭാ​ര്യ​വീ​ട്ടി​ലെ​ത്തി. കു​ഞ്ഞി​നെ കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട ഇ​യാ​ളോ​ട് മ​ട​ങ്ങി​പ്പോ​കാ​ൻ ഭാ​ര്യ​യു​ടെ സ​ഹോ​ദ​രി​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ ജി​തേ​ന്ദ്ര ഇ​വ​ർ​ക്ക് നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.

നെ​റ്റി​യി​ൽ വെ​ടി​യേ​റ്റ ഗീ​താ​ഞ്ജ​ലി സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. പ​രി​ക്കേ​റ്റ ദു​ർ​ഗേ​ശ്വ​രി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത​രി​ച്ച​ത്. പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​താ​യും കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച തോ​ക്ക് പി​ടി​ച്ചെ​ടു​ത്ത​താ​യും ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ മാ​യ​ങ്ക് ഗു​ജ്ജ​ർ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Tags : Crime News Latest News

Recent News

Corehub Up