x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​ൺ​ഗ്ര​സി​ന് ക​ന​ത്ത പ്ര​ഹ​രം; സ​സ്പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട 12 കൗ​ൺ​സി​ല​ർ​മാ​ർ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു


Published: April 29, 2026 06:06 PM IST | Updated: April 29, 2026 06:06 PM IST

താ​നെ: മ​ഹാ​രാ​ഷ്ട്ര​യി​ലെ അം​ബ​ർ​നാ​ഥ് ന​ഗ​ര​സ​ഭ​യി​ൽ കോ​ൺ​ഗ്ര​സി​ന് വ​ൻ തി​രി​ച്ച​ടി. ബി​ജെ​പി​യു​മാ​യി കൈ​കോ​ർ​ത്ത​തി​ന് പാ​ർ​ട്ടി സ​സ്പെ​ൻ​ഡ് ചെ​യ്ത 12 കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ​മാ​രും ഔ​ദ്യോ​ഗി​ക​മാ​യി ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. ബു​ധ​നാ​ഴ്ച രാ​ത്രി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ര​വീ​ന്ദ്ര ച​വാ​നാ​ണ് ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്.

ഡി​സം​ബ​ർ 20ന് ​ന​ട​ന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന് പി​ന്നാ​ലെ, ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി​യാ​യ ശി​വ​സേ​ന​യെ (ഏ​ക്നാ​ഥ് ഷി​ൻ​ഡെ വി​ഭാ​ഗം) ഭ​ര​ണ​ത്തി​ൽ നി​ന്ന് മാ​റ്റി​നി​ർ​ത്താ​ൻ ബി​ജെ​പി​യും കോ​ൺ​ഗ്ര​സും അ​ജി​ത് പ​വാ​റി​ന്‍റെ എ​ൻ​സി​പി​യും ചേ​ർ​ന്ന് 'അം​ബ​ർ​നാ​ഥ് വി​കാ​സ് അ​ഘാ​ഡി' രൂ​പീ​ക​രി​ച്ചി​രു​ന്നു.

60 അം​ഗ ന​ഗ​ര​സ​ഭ​യി​ൽ ശി​വ​സേ​ന​യ്ക്ക് 27 സീ​റ്റു​ക​ളാ​ണ് ല​ഭി​ച്ച​ത്. എ​ന്നാ​ൽ ബി​ജെ​പി (14), കോ​ൺ​ഗ്ര​സ് (12), എ​ൻ​സി​പി (4), ഒ​രു സ്വ​ത​ന്ത്ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന​തോ​ടെ സ​ഖ്യ​ത്തി​ന് 31 സീ​റ്റു​ക​ളാ​യി. ഇ​തോ​ടെ ഭ​ര​ണ​ത്തി​ലെ​ത്താ​ൻ ആ​വ​ശ്യ​മാ​യ ഭൂ​രി​പ​ക്ഷം (30) ഇ​വ​ർ മ​റി​ക​ട​ന്നു.

ബി​ജെ​പി​യു​മാ​യി ചേ​ർ​ന്ന് സ​ഖ്യ​മു​ണ്ടാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം 12 കൗ​ൺ​സി​ല​ർ​മാ​രെ​യും ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റി​നെ​യും സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​വ​ർ കൂ​ട്ട​ത്തോ​ടെ ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്.

 

Tags : Heavy blow Congress Maharashtra councillors BJP Latest News

Recent News

Corehub Up