x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ദാ​യ നി​കു​തി സ്ലാ​ബു​ക​ളി​ൽ മാ​റ്റ​മി​ല്ല; പ്ര​വാ​സി​ക​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും ആ​ശ്വാ​സ​മാ​യി ഡ്യൂ​ട്ടി ഫ്രീ ​പ​രി​ധി ഉ​യ​ർ​ത്തി


Published: February 1, 2026 12:33 PM IST | Updated: February 1, 2026 12:33 PM IST

ന്യൂ​ഡ​ൽ​ഹി: ഏ​റെ കാ​ത്തി​രു​ന്നെ​ങ്കി​ലും ആ​ദാ​യ നി​കു​തി സ്ലാ​ബു​ക​ളി​ൽ ഇ​ത്ത​വ​ണ മാ​റ്റ​മൊ​ന്നും ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ പ്ര​ഖ്യാ​പി​ച്ചി​ല്ല. നി​ല​വി​ലു​ള്ള നി​കു​തി നി​ര​ക്കു​ക​ൾ ത​ന്നെ തു​ട​രും. എ​ന്നാ​ൽ ഡ്യൂ​ട്ടി ഫ്രീ ​ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി​യി​ൽ വ​രു​ത്തി​യ മാ​റ്റം വി​ദേ​ശ​യാ​ത്ര​ക്കാ​ർ​ക്കും പ്ര​വാ​സി​ക​ൾ​ക്കും ഗു​ണ​ക​ര​മാ​കും

ആ​ദാ​യ നി​കു​തി സ്ലാ​ബു​ക​ളി​ൽ മാ​റ്റ​മി​ല്ലാ​ത്ത​തി​നാ​ൽ നി​കു​തി ഘ​ട​ന നി​ല​വി​ലേ​തു​പോ​ലെ തു​ട​രും. എ​ന്നാ​ൽ 2026 ഏ​പ്രി​ൽ മു​ത​ൽ പു​തി​യ ആ​ദാ​യ നി​കു​തി നി​യ​മം നി​ല​വി​ൽ വ​രു​ന്ന​തോ​ടെ കൂ​ടു​ത​ൽ ല​ളി​ത​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി.

വി​ദേ​ശ​ത്ത് നി​ന്ന് കൊ​ണ്ടു​വ​രു​ന്ന ഡ്യൂ​ട്ടി ഫ്രീ ​ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി പ​രി​ധി ഉ​യ​ർ​ത്താ​ൻ ബ​ജ​റ്റി​ൽ തീ​രു​മാ​നി​ച്ചു. ഇ​തോ​ടെ യാ​ത്ര​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ സാ​ധ​ന​ങ്ങ​ൾ നി​കു​തി​യി​ല്ലാ​തെ കൊ​ണ്ടു​വ​രാ​ൻ സാ​ധി​ക്കും.

നി​കു​തി സ്ലാ​ബു​ക​ളി​ൽ മാ​റ്റ​മി​ല്ലെ​ങ്കി​ലും ചെ​റി​യ നി​കു​തി വെ​ട്ടി​പ്പു​ക​ൾ​ക്ക് ശി​ക്ഷ ഒ​ഴി​വാ​ക്കി പി​ഴ മാ​ത്രം ഈ​ടാ​ക്കാ​നു​ള്ള തീ​രു​മാ​നം സാ​ധാ​ര​ണ​ക്കാ​ർ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​ണ്.

 

Tags : Income tax slabs duty-free limit increased Union Budget 2026

Recent News

Corehub Up