ന്യൂഡൽഹി: ഇടക്കാല വാണിജ്യകരാറിന് അന്തിമരൂപം നൽകാനായി ഇന്ത്യയും യുഎസും തമ്മിലുള്ള ത്രിദിന ചർച്ചയ്ക്കു ഡൽഹിയിൽ തുടക്കമായി.
ഫെബ്രുവരിയിൽ കരാറിന് ഏകദേശ രൂപമായിരുന്നു. ബ്രണ്ടൻ ലഞ്ചിന്റെ നേതൃത്വത്തിലാണു യുഎസ് സംഘം. വാണിജ്യമന്ത്രാലയം അഡീഷണൽ സെക്രട്ടറി ദർപ്പൺ ജയിനാണ് ഇന്ത്യൻ സംഘത്തെ നയിക്കുന്നത്.
വാണിജ്യമന്ത്രാലയം ആസ്ഥാനമായ വിജ്ഞാൻ ഭവനിലാണു ചർച്ചകൾ.
Tags : India-US trade deal talks begin