ലക്നോ: യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ സംസ്ഥാന ബിജെപി അധ്യക്ഷനായേക്കും. ഉപമുഖ്യമന്ത്രി ബ്രജേഷ് പാഠക്, മന്ത്രി സ്വതന്ത്രദേവ് സിംഗ്, ധരംപാൽ സിംഗ് എന്നിവരെയും പരിഗണിക്കുന്നുണ്ടെങ്കിലും ഒബിസി നേതാവ് എന്ന നിലയിൽ മുൻഗണന കേശവ് പ്രസാദ് മൗര്യക്കാണ്.
ബിഹാറിൽ കേന്ദ്ര നിരീക്ഷനായും കോ-ഇൻ-ചാർജായും മൗര്യയെ ബിജെപി നേതൃത്വം നിയോഗിച്ചിരുന്നു.