ചെന്നൈ: രാഷ്ട്രീയ നാടകങ്ങൾ തുടരുന്ന തമിഴ്നാട്ടിൽ ഇടതുപക്ഷം വിജയ്യെ പിന്തുണച്ചേക്കുമെന്ന് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് ഇടതുപാർട്ടികളുടെ നേതൃത്വത്തിൽ യോഗം ചേർന്നു. സിപിഎം, സിപിഐ, വിസികെ പാർട്ടികളുടെ പിന്തുണ ടിവികെ അഭ്യർഥിച്ചിരുന്നു.
ഈ പാർട്ടികൾക്ക് വിജയ് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുകളുണ്ട്. അതിനിടെ ഡിഎംകെയും അണ്ണാ ഡിഎംകെയും തമ്മിൽ കൈകോർത്ത് ഭരിക്കാമെന്ന നീക്കത്തിൽ നിന്ന് ഇവർ പിൻവാങ്ങിയതായി സൂചനയുണ്ട്.
ഇരു പാർട്ടികളും ബദ്ധശത്രുക്കളാണെന്നും ഒന്നിച്ചുപോകാൻ കഴിയില്ലെന്നും ഡിഎംകെ നേതാവ് ടി.കെ.എസ്.ഇളങ്കോവൻ പറഞ്ഞു. അതേസമയം അണ്ണാ ഡിഎംകെ എംഎൽഎമാരെല്ലാം ഇപ്പോഴും പുതുച്ചേരിയിൽ തുടരുകയാണ്.