x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു


Published: May 1, 2026 09:33 AM IST | Updated: May 1, 2026 09:33 AM IST

ചെ​ന്നൈ: ചെ​ന്നൈ റെ​ഡ് ഹി​ൽ​സി​നു സ​മീ​പം വീ​ടി​നു​ള്ളി​ൽ ഗ്യാ​സ് സി​ലിണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. അ​ങ്കാ​ടു സ്വ​ദേ​ശി പ​ര​ന്താ​മ​ൻ (56) ആ​ണ് മ​രി​ച്ച​ത്. അ​പ​ക​ടം ന​ട​ക്കു​ന്പോ​ൾ പ​ര​ന്താ​മ​ൻ വീ​ട്ടി​ൽ ത​നി​ച്ച​യി​രു​ന്നു.

മ​ദ്യ​പാ​നി​യാ​യ പ​ര​ന്താ​മ​ൻ വീ​ട്ടി​ൽ​ സ്ഥി​ര​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കാ​റു​ണ്ടാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്കു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഭാ​ര്യ ശെ​ൽ​വി​യും മ​ക്ക​ളും സ്വ​ന്തം വീ​ട്ടി​ലേ​യ്ക്കു പോ​യി​രു​ന്നു.

സം​ഭ​വം ന​ട​ക്കു​ന്ന ദി​വ​സം വീ​ട്ടി​ൽ പു​തി​യ സി​ലി​ണ്ട​ർ എ​ത്തി​ച്ചി​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ മ​ദ്യ​പി​ച്ചെ​ത്തി​യ പ​ര​ന്താ​മ​ൻ വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്നു. ഉ​റ​ക്ക​ത്തി​നി​ടെ സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ക്കു​ക​യും തീ​പി​ടി​ത്ത​മു​ണ്ടാ​വു​ക​യു​മാ​യി​രു​ന്നു. പ​ര​ന്താ​മ​ൻ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു.

വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​ന തീ ​അ​ണ​ച്ച ശേ​ഷ​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : Man die gas cylinder explode

Recent News

Corehub Up