x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ക്കാ​നി​ക്കെ​ന്ന വ്യാ​ജേ​ന ക​വ​ർ​ച്ചാ​ശ്ര​മം; പ്ര​തി പി​ടി​യി​ൽ


Published: May 13, 2026 02:58 PM IST | Updated: May 13, 2026 02:58 PM IST

ന്യൂ​ഡ​ൽ​ഹി: മെ​ക്കാ​നി​ക്കെ​ന്ന വ്യാ​ജേ​ന വീ​ടു​ക​ളി​ൽ ക​യ​റി ക​വ​ർ​ച്ച​യ്ക്ക് ശ്ര​മി​ച്ച യു​വാ​വി​നെ ഡ​ൽ​ഹി പോ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ജ​യ് ബ​ഗ്ഗ എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്.

ത​ല​യി​ൽ തൊ​പ്പി​യും ക​യ്യി​ൽ ബാ​ഗു​മാ​യി എ​ത്തു​ന്ന ഇ​യാ​ൾ വീ​ടു​ക​ളി​ലെ​ത്തി വാ​തി​ൽ മു​ട്ടു​ന്ന​ത് പ​തി​വാ​യി​രു​ന്നു. ബാ​ഗി​ൽ ഓ​ളി​പ്പി​ച്ച അ​രി​വാ​ൾ കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് ഇ​യാ​ൾ വീ​ടു​ക​ളി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റാ​ൻ ശ്ര​മി​ച്ചി​രു​ന്ന​ത്.

പീ​തം​പു​ര, കേ​ശ​വ് പു​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​യാ​ൾ സ​മാ​ന​മാ​യ രീ​തി​യി​ൽ ക​വ​ർ​ച്ച ന​ട​ത്താ​ൻ ശ്ര​മി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. അ​ജ​യ് പ​ല​യി​ട​ങ്ങ​ളി​ലും ചു​റ്റി​ക്ക​റ​ങ്ങു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലി​സ് ക​ണ്ടെ​ത്തി. നി​ല​വി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള പ്ര​തി​യെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

Tags : rob Man mechanic

Recent News

Corehub Up