x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​സി പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ലെ സം​ഘ​ര്‍​ഷം; ബം​ഗാ​ള്‍ കാ​യി​ക​മ​ന്ത്രി രാ​ജി​വ​ച്ചു


Published: December 16, 2025 05:43 PM IST | Updated: December 16, 2025 05:47 PM IST

കോ​ല്‍​ക്ക​ത്ത: ബം​ഗാ​ള്‍ കാ​യി​ക​മ​ന്ത്രി അ​രൂ​പ് ബി​ശ്വാ​സ് രാ​ജി​വ​ച്ചു. മെ​സി പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ലെ സം​ഘ​ര്‍​ഷ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് അ​രൂ​പ് ബി​ശ്വാ​സ് രാ​ജി​വ​ച്ച​ത്.

സം​ഭ​വ​ത്തി​ല്‍ സ്വ​ത​ന്ത്ര​വും നീ​തി​യു​ക്ത​വു​മാ​യ അ​ന്വേ​ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി രാ​ജി​വ​യ്ക്കു​ന്നു എ​ന്നാ​യി​രു​ന്നു അ​രൂ​പ് ബി​ശ്വാ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം.

മെ​സി പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ സ​മ​ഗ്ര അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് കാ​യി​ക​മ​ന്ത്രി ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി​ക്ക് രാ​ജി​ക്ക​ത്ത് ന​ല്‍​കി​യ​ത്.

അ​തേ​സ​മ​യം, സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ന്‍ മ​മ​ത ബാ​ന​ര്‍​ജി ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

ഡി​സം​ബ​ര്‍ 15ന് ​ന​ട​ത്തി​യ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് മു​ന്‍​നി​ര്‍​ത്തി പ​ശ്ചി​മ ബം​ഗാ​ള്‍ ഡി​ജി​പി രാ​ജീ​വ് കു​മാ​റി​ന് കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു.

സ്‌​റ്റേ​ഡി​യ​ത്തി​ന് അ​ക​ത്തേ​ക്ക് വെ​ള്ള​ക്കു​പ്പി​ക​ള്‍ കൊ​ണ്ടു​വ​രാ​ന്‍ അ​നു​വ​ദി​ക്കു​ന്ന​ത് ഉ​ള്‍​പ്പെ​ടെ അ​ടി​സ്ഥാ​ന ന​ട​പ​ടി​ക​ളി​ല്‍ പോ​ലും ഗു​രു​ത​ര ലം​ഘ​നം ന​ട​ത്തി​യ​താ​യി അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. സം​ഘ​ര്‍​ഷ​ത്തെ തു​ട​ര്‍​ന്ന് അ​ഞ്ചു പേ​രെ തി​ങ്ക​ളാ​ഴ്ച്ച അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Tags : Messi Bengal Sports Minister Quits

Recent News

Corehub Up