x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ണ​യ​ത്തി​ന് അ​തി​രു​ക​ളി​ല്ല, പ​ക്ഷെ അ​തി​ർ​ത്തി​യു​ണ്ട്; നി​യ​ന്ത്ര​ണ​രേ​ഖ ക​ട​ന്നെ​ത്തി​യ യു​വാ​വി​നെ പാ​ക്കി​സ്ഥാ​ന് കൈ​മാ​റി

വെബ് ഡെസ്ക്
Published: July 5, 2026 03:24 PM IST | Updated: July 5, 2026 03:33 PM IST

പ്ര​ണ​യി​നി​യെ നേ​രി​ൽ കാ​ണാ​നും ഒ​പ്പം ജീ​വി​ക്കാ​നു​മാ​യി അ​തി​ർ​ത്തി ക​ട​ന്ന് ഇ​ന്ത്യ​യി​ലെ​ത്തി​യ പാ​ക് യു​വാ​വ് ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​നൊ​പ്പം.

ശ്രീ​ന​ഗ​ർ: പ്ര​ണ​യി​നി​യെ നേ​രി​ൽ കാ​ണാ​നും ഒ​പ്പം ജീ​വി​ക്കാ​നു​മാ​യി അ​തി​ർ​ത്തി ക​ട​ന്ന് ഇ​ന്ത്യ​യി​ലെ​ത്തി​യ പാ​ക് യു​വാ​വി​നെ സൈ​ന്യം തി​രി​ച്ച​യ​ച്ചു. ക​ഴി​ഞ്ഞ മേ​യി​ൽ നി​യ​ന്ത്ര​ണ രേ​ഖ ക​ട​ക്കു​ന്ന​തി​നി​ടെ പി​ടി​യി​ലാ​യ പാ​ക്ക് അ​ധി​നി​വേ​ശ കാ​ഷ്മീ​ർ സ്വ​ദേ​ശി​യാ​യ 22 കാ​ര​ൻ സീ​ഷാ​ൻ​മി​റി​നെ​യാ​ണ് ശ​നി​യാ​ഴ്ച ഇ​ന്ത്യ​ൻ സൈ​ന്യം പാ​ക്കി​സ്ഥാ​ന് കൈ​മാ​റി​യ​ത്.

സൈ​ന്യ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക എ​ക്സ് പോ​സ്റ്റി​ലൂ​ടെ​യാ​ണ് ഈ ​വി​വ​രം പു​റ​ത്തു​വി​ട്ട​ത്. ബാ​രാ​മു​ള്ള​യി​ലെ തു​ൽ​വാ​രി ഗ്രാ​മ​ത്തി​ലെ യു​വ​തി​യു​മാ​യാ​ണ് സീ​ഷാ​ൻ​മി​ർ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ്ര​ണ​യ​ത്തി​ലാ​യ​ത്. ത​ന്‍റെ കു​ടും​ബ​ത്തി​ലെ ക​ഷ്ട​പ്പാ​ടു​ക​ളും സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ളും യു​വാ​വ് പ​ങ്കു​വെ​ച്ച​പ്പോ​ൾ യു​വ​തി​യാ​ണ് ഇ​ന്ത്യ​യി​ലേ​ക്ക് പോ​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്.

അ​തി​ർ​ത്തി ക​ട​ന്നാ​ലു​ട​ൻ സൈ​ന്യ​ത്തി​ന് മു​ന്നി​ൽ കീ​ഴ​ട​ങ്ങാ​നും, നി​യ​മ​വി​രു​ദ്ധ​മാ​യി രാ​ജ്യ​ത്ത് പ്ര​വേ​ശി​ച്ച​തി​നു​ള്ള ശി​ക്ഷ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ഒ​രു​മി​ച്ച് ജീ​വി​ക്കാ​മെ​ന്നു​മാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും പ​ദ്ധ​തി. എ​ന്നാ​ൽ മേ​യ് 31ന് ​ഉ​റി സെ​ക്ട​റി​ലൂ​ടെ നി​യ​ന്ത്ര​ണ രേ​ഖ ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഇ​ന്ത്യ​ൻ സൈ​ന്യം യു​വാ​വി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

യു​വാ​വി​ന്‍റെ മൊ​ഴി സ​ത്യ​മാ​ണോ എ​ന്ന​റി​യാ​ൻ യു​വ​തി​യി​ൽ​നി​ന്നും സൈ​ന്യം വി​വ​ര​ങ്ങ​ൾ തേ​ടി​യി​രു​ന്നു. എ​ന്നാ​ൽ കാ​മു​ക​നെ ഇ​ന്ത്യ​യി​ൽ തു​ട​രാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു യു​വ​തി​യു​ടെ അ​ഭ്യ​ർ​ഥ​ന. തു​ട​ർ​ന്ന് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ് യു​വാ​വി​നെ ജ​ന്മ​നാ​ട്ടി​ലേ​ക്ക് ത​ന്നെ മ​ട​ക്കി അ​യ​ച്ച​ത്.

Tags : pakistani youth illegally crossing border

Recent News

Corehub Up