x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കീടനാശിനി ഉപയോഗം: രണ്ടു വർഷത്തിനിടെ രാജസ്ഥാനിൽ മരിച്ചത് 535 കർഷകർ


Published: June 7, 2026 10:29 PM IST | Updated: June 7, 2026 10:29 PM IST

ജ​​​യ്പുർ: രാ​​​ജ​​​സ്ഥാ​​​നി​​​ൽ അ​​​ശാ​​​സ്ത്രീ​​​യ രീ​​​തി​​​യി​​​ലു​​​ള്ള കീ​​​ട​​​നാ​​​ശി​​​നി ഉ​​​പ​​​യോ​​​ഗം മൂ​​​ലം ക​​​ഴി​​​ഞ്ഞ ര​​​ണ്ടു ​വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ 535 ക​​​ർ​​​ഷ​​​ക​​​രു​​​ടെ ജീ​​​വ​​​ൻ പൊ​​​ലി​​​ഞ്ഞു.

2024 ജ​​​നു​​​വ​​​രി മു​​​ത​​​ൽ 2026 ജ​​​നു​​​വ​​​രി വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്കാ​​​ണി​​​ത്. കോ​​​ൺ​​​ഗ്ര​​​സ് എം​​​എ​​​ൽ​​​എ അ​​​മീ​​​ൻ കാ​​​ഗ്‌​​​സി​​​യു​​​ടെ ചോ​​​ദ്യ​​​ത്തി​​​ന് മ​​​റു​​​പ​​​ടി​​​യാ​​​യി നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ കൃ​​​ഷി​​​മ​​​ന്ത്രി​​​യാ​​​ണ് ഞെ​​​ട്ടി​​​ക്കു​​​ന്ന ഈ ​​​ക​​​ണ​​​ക്കു​​​ക​​​ൾ പു​​​റ​​​ത്തു​​​വി​​​ട്ട​​​ത്.

കീ​​​ട​​​നാ​​​ശി​​​നി ത​​​ളി​​​ക്കു​​​ന്ന സ​​​മ​​​യ​​​ത്ത് ആ​​​വ​​​ശ്യ​​​മാ​​​യ സു​​​ര​​​ക്ഷാ മു​​​ൻ​​​ക​​​രു​​​ത​​​ലു​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കാ​​​ത്ത​​​തും അ​​​ള​​​വി​​​ൽ കൂ​​​ടു​​​ത​​​ൽ കീ​​​ട​​​നാ​​​ശി​​​നി​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്ക​​​ന്ന​​​തു​​​മാ​​​ണ് ക​​​ർ​​​ഷ​​​ക​​​രുടെയും ക​​​ർ​​​ഷ​​​ക​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ​​​യും മ​​​ര​​​ണ​​​ത്തി​​​നും രോ​​​ഗ​​​ബാ​​​ധ​​​യ്ക്കും കാ​​​ര​​​ണ​​​മെ​​​ന്നും കൃ​​​ഷി​​​വ​​​കു​​​പ്പി​​​ന്‍റെ രേ​​​ഖ​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

ഏ​​​റ്റ​​​വു​​​മ​​​ധി​​​കം മ​​​ര​​​ണ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത​​​ത് ബി​​​ക്കാ​​​നീ​​​റി​​​ലാ​​​ണ് -57. ചു​​​രു​​​വി​​​ൽ 56 മര​​​ണം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. ഹ​​​നു​​​മാ​​​ൻ​​​ഗ​​​ഡ് -42, ഝ​​​ലാ​​​വാ​​​ർ -42, ജോ​​​ധ്പുർ 38, ശ്രീ​​​ഗം​​​ഗാ​​​ന​​​ഗ​​​ർ -31, ബി​​​യാ​​​വ​​​ർ -31 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് മ​​​റ്റ് ജി​​​ല്ല​​​ക​​​ളി​​​ലെ മ​​​ര​​​ണം.

അ​​​തേ​​​സ​​​മ​​​യം, ധോ​​​ൽ​​​പുർ, ജ​​​യ​​​സാ​​​ൽ​​​മീ​​​ർ പോ​​​ലെ കൃ​​​ഷി വ്യാ​​​പക​​​മാ​​​യ ജി​​​ല്ല​​​ക​​​ളി​​​ൽ കീ​​​ട​​​നാ​​​ശി​​​നി പ്ര​​​യോ​​​ഗം മൂ​​​ല​​​ം മ​​​ര​​​ണ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടി​​​ല്ല.

Tags : Rajasthan farmers died Pesticide use

Recent News

Corehub Up