ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായ 'കോക്രോച്ച് ജനതാ പാർട്ടി' എന്ന സംഘടനയ്ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി. സുപ്രീംകോടതി നടത്തിയ ചില വാക്കാലുള്ള നിരീക്ഷണങ്ങളെ ഈ സംഘടന ദുരുപയോഗം ചെയ്യുകയും വാണിജ്യപരമായി ചൂഷണം ചെയ്യുകയും ചെയ്തു എന്ന് ആരോപിച്ചാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.
സുപ്രീംകോടതിയുടെ പേരും കോടതി മുറിക്കുള്ളിൽ ഉണ്ടായ പരാമർശങ്ങളും സ്വാർത്ഥ ലാഭങ്ങൾക്കായി ഈ സംഘടന തെറ്റായ രീതിയിൽ ഉപയോഗിച്ചുവെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. ഈ സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ചില വ്യാജ അഭിഭാഷകരെ കുറിച്ച് കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
സ്വയം പ്രഖ്യാപിത രാഷ്ട്രീയ കൂട്ടായ്മയായ കോക്രോച്ച് ജനതാ പാർട്ടിക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കാൻ കോടതി നിർദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം.
Tags : Cockroach Janata Party Latest News CBI probe PIL