ന്യൂഡൽഹി: ഇന്ത്യൻ ഓഹരി വിപണിയിൽ പ്രവാസികൾക്ക് കൂടുതൽ നിക്ഷേപ അവസരങ്ങൾ ഒരുക്കി കേന്ദ്ര ബജറ്റ്. പ്രവാസികൾക്ക് ഇന്ത്യൻ കമ്പനികളിൽ നേരിട്ട് നിക്ഷേപം നടത്തുന്നത് എളുപ്പമാക്കുന്നതിനായി പോർട്ട്ഫോളിയോ ഇൻവെസ്റ്റ്മെന്റ് സ്കീമിൽ കാര്യമായ മാറ്റങ്ങളാണ് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്.
ഒരു പ്രവാസി നിക്ഷേപകന് ഒരു കമ്പനിയിൽ നടത്താവുന്ന നിക്ഷേപ പരിധി അഞ്ച് ശതമാനത്തിൽ നിന്നും പത്ത് ശതമാനമായി ഉയർത്തി. എല്ലാ പ്രവാസി നിക്ഷേപകർക്കും കൂടി ഒരു കമ്പനിയിൽ നടത്താവുന്ന മൊത്തം നിക്ഷേപ പരിധി നിലവിലുള്ള പത്ത് ശതമാനത്തിൽ നിന്നും 24 ശതമാനമായി വർധിപ്പിച്ചു.
ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ പ്രവാസികളുടെ പങ്കാളിത്തം വർധിപ്പിക്കുക എന്നതാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ലോകമെമ്പാടുമുള്ള ഇന്ത്യൻ സമൂഹം രാജ്യത്തേക്ക് അയക്കുന്ന നിക്ഷേപങ്ങൾ ഇന്ത്യൻ മൂലധന വിപണിക്ക് കൂടുതൽ കരുത്ത് പകരും. ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസസ്, ഐടി മേഖലകളിലെ ഓഹരികൾക്ക് ഈ നീക്കം ഗുണകരമാകും.
Tags : Relief for NRIs; Indian stock market; Union Budget 2026 FM Nirmala Sitartaman