x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോയ് നേ​രി​ട്ട​ത് ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദം


Published: February 1, 2026 03:18 AM IST | Updated: February 1, 2026 03:18 AM IST

ബം​​ഗ​​ളൂ​​രു: ഒ​​​​രു​​​​വ​​​​ശ​​​​ത്ത് ബി​​​​സി​​​​ന​​​​സ് സാ​​​​മ്രാ​​​​ജ്യം കെ​​​ട്ടി​​​പ്പ​​​ടു​​​ത്ത​​​പ്പോ​​​​ൾ ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സ​​​​ത്തി​​​​ന്‍റെ​​​​യും പ്ര​​​​തീ​​​​ക്ഷ​​​​യു​​​​ടെ​​​​യും സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ൾ പ​​​​ങ്കു​​​​വ​​​​ച്ച് സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലും സി.​​​​ജെ. റോ​​​​യ് സ​​​​ജീ​​​​വ​​​​മാ​​​​യി​​​​രു​​​​ന്നു. ര​​​ണ്ടു ല​​​ക്ഷ​​​ത്തി​​​ലേ​​​റെ പേ​​​രാ​​​ണ് ഇ​​​ൻ​​​സ്റ്റ​​​ഗ്രാ​​​മി​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തെ പി​​​ന്തു​​​ട​​​ർ​​​ന്നി​​​രു​​​ന്ന​​​ത്. ഒ​​​​രു രൂ​​​​പ​​​പോ​​​​ലും ക​​​​ട​​​​മി​​​​ല്ലാ​​​​തെ​​​​യാ​​​​ണു ത​​​​ന്‍റെ ബി​​​​സി​​​​ന​​​​സ് മു​​​​ന്നോ​​​​ട്ടു​​​​പോ​​​​കു​​​​ന്ന​​​​തെ​​​​ന്ന് അ​​​​ഭി​​​​മു​​​​ഖ​​​​ങ്ങ​​​​ളി​​​​ലെ​​​​ല്ലാം അ​​​​ഭി​​​​മാ​​​​ന​​​​ത്തോ​​​​ടെ അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു.

പ്ര​​​മു​​​ഖ ചാ​​​ന​​​ലു​​​ക​​​ളു​​​ടെ റി​​​യാ​​​ലി​​​റ്റി ഷോ​​​ക​​​ളു​​​ടെ​​​യും സം​​​ഗീ​​​ത​​​മ​​​ത്സ​​​ര​​​ങ്ങ​​​ളു​​​ടെ​​​യും മു​​​ഖ്യ​​​സ്പോ​​​ൺ​​​സ​​​റാ​​​യി നി​​​ര​​​വ​​​ധി പേ​​​ർ​​​ക്കാ​​​ണ് അ​​​ദ്ദേ​​​ഹം പു​​​തു​​​ജീ​​​വി​​​തം ന​​​ൽ​​​കി​​​യ​​​ത്.

ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​ത്തോ​​​ടെ ക​​​ർ​​​മ​​​മേ​​​ഖ​​​ല​​​യി​​​ൽ കു​​​തി​​​ച്ചു​​​യ​​​രവേ അ​​​ദ്ദേ​​​ഹ​​​ത്തി​​​നു​​​ണ്ടാ​​​യ അ​​​പ്ര​​​തീ​​​ക്ഷി​​​ത ദു​​​ര​​​ന്തം വ്യ​​​വ​​​സാ​​​യ ലോ​​​ക​​​ത്തെ​​​യാ​​​കെ ഞെ​​​ട്ടി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. റോയ്‌യുടെ അ​​​​പ്ര​​​​തീ​​​​ക്ഷി​​​​ത വേ​​​​ർ​​​​പാ​​​​ടി​​​​ന്‍റെ ഞെ​​​​ട്ട​​​​ലി​​​​ൽ​​​​നി​​​​ന്ന് റി​​​​യ​​​​ൽ എ​​​​സ്റ്റേ​​​​റ്റ് മേ​​​​ഖ​​​​ല ഇ​​​​നി​​​​യും മു​​​​ക്ത​​​​മാ​​​​യി​​​​ട്ടി​​​​ല്ല.

ആ​​​​ദാ​​​​യ​​​​നി​​​​കു​​​​തി വ​​​​കു​​​​പ്പ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കെ​​​​തി​​​​രേ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ളാ​​​​ണു റോയ്‌യുടെ കു​​​​ടും​​​​ബം ഉ​​​​ന്ന​​​​യി​​​​ച്ച​​​​ത്. ഐ​​​​ടി ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ഡി​​​​സം​​​​ബ​​​​റി​​​​ൽ ര​​​ണ്ടു ത​​​​വ​​​​ണ ഓ​​​​ഫി​​​​സ് സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചി​​​​രു​​​​ന്നു. റെ​​​​യ്ഡു​​​​ക​​​​ൾ​​​​ക്കി​​​​ടെ റോ​​​​യ് രേ​​​​ഖ​​​​ക​​​​ൾ സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു. തു​​​​ട​​​​ർ​​​​ന്ന് വെ​​​​ള്ളി​​​​യാ​​​​ഴ്ച ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ വീ​​​​ണ്ടു​​​മെ​​​​ത്തി. ഡി​​​​സം​​​​ബ​​​​ർ അ​​​​വ​​​​സാ​​​​ന​​​വാ​​​​രം റെ​​​​യ്ഡി​​​​നാ​​​​യി എ​​​​ത്തു​​​​മെ​​​​ന്ന് റോയ്‌യി​​​​യെ മു​​​​ന്പ് അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്ന​​​​താ​​​​യും അ​​​​ദ്ദേ​​​​ഹം അ​​​​വ​​​​ർ​​​​ക്കാ​​​​യി കാ​​​​ത്തി​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും കു​​​​ടും​​​​ബം പ​​​​റ​​​​ഞ്ഞു. റെ​​​​യ്ഡു​​​​ക​​​​ളെ​​​ത്തു​​​​ട​​​​ർ​​​​ന്ന് താ​​​​ൻ അ​​​​നു​​​​ഭ​​​​വി​​​​ച്ചി​​​​രു​​​​ന്ന ഉ​​​​ത്ക​​​​ണ്ഠ​​​​യും മാ​​​​ന​​​​സി​​​​ക​​​സ​​​​മ്മ​​​​ർ​​​​ദ​​​​വും അ​​​​ദ്ദേ​​​​ഹം പ​​​​ങ്കു​​​​വ​​​​ച്ചി​​​​രു​​​​ന്ന​​​​താ​​​​യി റോയ്‌യു​​​​മാ​​​​യി അ​​​​ടു​​​​പ്പ​​​മു​​​ള്ള​​​വ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

►► വെ​​​​ടി​​​​യു​​​​ണ്ട ഇ​​​​ട​​​​തു​​​​നെ​​​​ഞ്ചി​​​​ൽ തു​​​​ള​​​​ച്ചു​​​​ക​​​​യ​​​​റി

ആ​​​​ദാ​​​​യ​​​​നി​​​​കു​​​​തി വ​​​​കു​​​​പ്പി​​​​ന്‍റെ റെ​​​​യ്ഡി​​​​നി​​​​ടെ സ്വ​​​​യം വെ​​​​ടി​​​​വ​​​​ച്ചു മ​​​​രി​​​​ച്ച കോ​​​​ൺ​​​​ഫി​​​​ഡ​​​​ന്‍റ് ഗ്രൂ​​​​പ്പ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ ഡോ.​​​​സി.​​​​ജെ. റോയ്‌യു​​​​ടെ പോ​​​​സ്റ്റ്മോ​​​​ർ​​​​ട്ടം റി​​​​പ്പോ​​​​ർ​​​​ട്ട് പു​​​​റ​​​​ത്ത്. വെ​​​​ടി​​​​യു​​​​ണ്ട ഇ​​​​ട​​​​തു​​​​നെ​​​​ഞ്ചി​​​​ൽ തു​​​​ള​​​​ച്ചു​​​​ക​​​​യ​​​​റി റോയ്‌ ത​​​​ത്‌​​​​ക്ഷ​​​​ണം മ​​​​രി​​​​ച്ച​​​​താ​​​​യി പോ​​​​സ്റ്റ്മോ​​​​ർ​​​​ട്ടം ന​​​​ട​​​​ത്തി​​​​യ ബൗ​​​​റിം​​​​ഗ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ മെ​​​​ഡി​​​​ക്ക​​​​ൽ സൂ​​​​പ്ര​​​​ണ്ട് ഡോ. ​​​​എം.​​​​എ​​​​ൻ. അ​​​​ര​​​​വി​​​​ന്ദ് പ​​​​റ​​​​ഞ്ഞു.

നെ​​​​ഞ്ചി​​​​ൽ തു​​​​ള​​​​ച്ചു​​​​ക​​​​യ​​​​റി​​​​യ വെ​​​​ടി​​​​യു​​​​ണ്ട ഹൃ​​​​ദ​​​​യ​​​​ത്തെ​​​​യും ശ്വാ​​​​സ​​​​കോ​​​​ശ​​​​ത്തെ​​​​യും കീ​​​​റി​​​​മു​​​​റി​​​​ച്ച് പി​​​​ൻ​​​​ഭാ​​​​ഗ​​​​ത്തു​​​​കൂ​​​​ടി പു​​​​റ​​​​ത്തു ക​​​​ട​​​​ന്നു. 6.35 എം​​​​എം വ​​​​ലി​​​​പ്പ​​​​മു​​​​ള്ള വെ​​​​ടി​​​​യു​​​​ണ്ട ക​​​​ണ്ടെ​​​​ത്തി. നെ​​​​ഞ്ചി​​​​ൽ തോ​​​​ക്ക് ചേ​​​​ർ​​​​ത്തു​​​​വ​​​​ച്ച് ഒ​​​​റ്റ​​​​ത്ത​​​​വ​​​​ണ​​​​യാ​​​​ണു വെ​​​​ടി​​​​വ​​​​ച്ച​​​​ത്. വി​​​​ശ​​​​ദ​​​​മാ​​​​യ പോ​​​​സ്റ്റ്മോ​​​​ർ​​​​ട്ടം റി​​​​പ്പോ​​​​ർ​​​​ട്ടി​​​​നാ​​​​യി കാ​​​​ക്കു​​​​ക​​​​യാ​​​​ണ് പോ​​​ലീ​​​​സ്. സം​​​​ഭ​​​​വ​​​​സ്ഥ​​​​ല​​​​ത്തു​​​​നി​​​​ന്ന് ശേ​​​​ഖ​​​​രി​​​​ച്ച ര​​​​ക്ത​​​സാ​​​​ന്പി​​​​ളു​​​​ക​​​​ളു​​​​ടെ​​​​യും മ​​​​റ്റും പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​​​വ​​​​രി​​​​ക​​​​യാ​​​​ണ്.

►► മു​​​​റി​​​​യി​​​​ലേ​​​​ക്കു പോ​​​​യ​​​​ത് അ​​​​മ്മ​​​​യെ വി​​​​ളി​​​​ക്കാ​​​​ൻ

റി​​​​​​​​​​​ച്ച്മ​​​ണ്ട് സ​​​​​​​​​​​ർ​​​​​​​​​​​ക്കി​​​​​​​​​​​ളി​​​​​​​​​​​ലെ കോ​​​​​​​​​​​​​​​​​​​​ണ്‍​ഫി​​​​​​​​​​​​​​​​​​​​ഡ​​​​​​​​​​​​​​​​​​​​ന്‍റ് ഗ്രൂ​​​​​​​​​​​​​​​​​​​​പ്പ് കോ​​​​​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​​​​​പ​​​​​​​​​​​​​​​​​​​​റേ​​​​​​​​​​​​​​​​​​​​റ്റ് ഓ​​​​​​​​​​​​​​​​​​​​ഫീ​​​​​​​​​​​​​​​​​​​​സി​​​​​​​​​​​​​​​​​​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച ഉ​​​​​​ച്ച​​​​​​ക​​​​​​ഴി​​​​​​ഞ്ഞ് ആ​​​ദാ​​​യ​​​നി​​​കു​​​തി വ​​​കു​​​പ്പി​​​ന്‍റെ റെ​​​​യ്ഡ് ന​​​​ട​​​​ന്നു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കെ അ​​​​മ്മ​​​​യെ ഫോ​​​ണി​​​ൽ വി​​​ളി​​​ക്കാ​​​ൻ അ​​​നു​​​വാ​​​ദം ചോ​​​ദി​​​ച്ചാ​​​ണു റോയി ത​​​ന്‍റെ കാ​​​ബി​​​നി​​​ലേ​​​ക്കു പോ​​​​യ​​​​ത്. എ​​​​ന്നാ​​​​ൽ ആ ​​​​വി​​​​ളി ഒ​​​​രു വി​​​​ട​​​​വാ​​​​ങ്ങ​​​​ലാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്ന് ആ​​​​രും ക​​​​രു​​​​തി​​​​യി​​​​ല്ല. സ്വ​​​​ന്തം ലൈ​​​​സ​​​​ൻ​​​​സു​​​​ള്ള തോ​​​​ക്ക് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് അ​​​​ദ്ദേ​​​​ഹം ജീ​​​​വ​​​​നൊ​​​​ടു​​​​ക്കി​​​​യ​​​​പ്പോ​​​​ൾ സൈ​​​​ല​​​​ൻ​​​​സ​​​​ർ ഘ​​​​ടി​​​​പ്പി​​​​ച്ചി​​​​രു​​​​ന്ന​​​​തി​​​​നാ​​​​ൽ ആ ​​​​വെ​​​​ടി​​​​യൊ​​​​ച്ച​​​പോ​​​​ലും പു​​​​റ​​​​ത്താ​​​​രും കേ​​​​ട്ടി​​​​ല്ല. 15 മി​​​​നി​​​​റ്റു​​​​ക​​​​ൾ​​​​ക്കു​​​​ശേ​​​​ഷം ജീ​​​​വ​​​​ന​​​​ക്കാ​​​​ർ മു​​​​റി​​​​യി​​​​ലെ ക​​​​സേ​​​​ര​​​​യി​​​​ൽ ര​​​​ക്ത​​​​ത്തി​​​​ൽ കു​​​​ളി​​​​ച്ച് മ​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന റോയ്‌യെ​​​​യാ​​​​ണ് കണ്ടത്‌.

അ​​​​ശോ​​​​ക് ന​​​​ഗ​​​​ർ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ൽ കോ​​​​ൺ​​​​ഫി​​​​ഡ​​​​ന്‍റ് ഗ്രൂ​​​​പ്പ് എം​​​​ഡി ടി.​​​​എ. ജോ​​​​സ​​​​ഫ് സ​​​​മ​​​​ർ​​​​പ്പി​​​​ച്ച പ​​​​രാ​​​​തി​​​​യി​​​​ലാ​​​​ണു സം​​​​ഭ​​​​വ​​​​ദി​​​​വ​​​​സ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ളു​​​​ള്ള​​​​ത്. വെ​​​​ള്ളി​​​​യാ​​​​ഴ്ച ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു മൂ​​​​ന്നോ​​​​ടെ​​​യാ​​​ണു ആ​​​​ദാ​​​​യ​​​നി​​​​കു​​​​തി വ​​​​കു​​​​പ്പ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കു മൊ​​​​ഴി ന​​​​ൽ​​​​കാ​​​​നാ​​​​യി റോ​​​​യ് ഓ​​​​ഫീ​​​​സി​​​​ലെ​​​​ത്തി​​​യ​​​തെ​​​ന്നും കൂ​​​ടെ താ​​​നു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും ജോ​​​സ​​​ഫ് പ​​​റ​​​ഞ്ഞു. പി​​​​ന്നാ​​​​ലെ ത​​​​ന്‍റെ കാ​​​​ബി​​​​നി​​​​ലേ​​​​ക്കു പോ​​​​യ റോയ്‌ അ​​​​മ്മ​​​​യോ​​​​ടു സം​​​​സാ​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​ഗ്ര​​​​ഹം പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചു.എ​​​​ന്നാ​​​​ൽ പു​​​​റ​​​​ത്തേ​​​​ക്കി​​​​റ​​​​ങ്ങി​​​​യ താ​​​ൻ തി​​​​രി​​​​കെ എ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ കാ​​​​ബി​​​​നി​​​​ലേ​​​​ക്കു ക​​​​യ​​​​റാ​​​​ൻ സെ​​​​ക്യൂ​​​​രി​​​​റ്റി സ​​​​മ്മ​​​​തി​​​​ച്ചി​​​​ല്ല.

ആ​​​​രേ​​​​യും കാ​​​​ബി​​​​നി​​​​ലേ​​​​ക്കു ക​​​​യ​​​​റ്റി​​​​വി​​​​ട​​​​രു​​​​തെ​​​​ന്ന് റോ​​​​യ് അ​​​​റി​​​​യി​​​​ച്ചെ​​​​ന്നാ​​​​യി​​​​രു​​​​ന്നു വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം. പ​​​​ത്തു മി​​​​നി​​​​റ്റി​​​​നു​​​​ശേ​​​​ഷം താ​​​ൻ കാ​​​​ബി​​​​നു മു​​​​ന്നി​​​​ലെ​​​​ത്തി മു​​​​ട്ടി​​​​യെ​​​​ങ്കി​​​​ലും അ​​​​ക​​​​ത്തു​​​​നി​​​​ന്ന് പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​മു​​​​ണ്ടാ​​​​യി​​​​ല്ല. ക​​​​ത​​​​ക് ഉ​​​​ള്ളി​​​​ൽ​​​​നി​​​​ന്നു ലോ​​​​ക്കി​​​​ട്ട നി​​​​ല​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു. ക​​​​ത​​​​ക് ത​​​​ക​​​​ർ​​​​ത്ത് ഉ​​​​ള്ളി​​​​ൽ ക​​​​യ​​​​റി​​​​യ​​​​പ്പോ​​​​ൾ ഷ​​​​ർ​​​​ട്ടി​​​​ൽ നി​​​​റ​​​​യെ ര​​​​ക്ത​​​​വു​​​​മാ​​​​യി ക​​​​സേ​​​​ര​​​​യി​​​​ൽ ഇ​​​​രി​​​​ക്കു​​​​ന്ന നി​​​​ല​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു റോ​​​​യ്. പ​​​​ൾ​​​​സ് ഇ​​​​ല്ലെ​​​​ന്ന് മെ​​​​ഡി​​​​ക്ക​​​​ൽ സ്റ്റാ​​​​ഫ് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. ഉ​​​​ട​​​​ൻ​​​​ത​​​​ന്നെ ആം​​​​ബു​​​​ല​​​​ൻ​​​​സ് വി​​​​ളി​​​​ച്ച് ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ലെ നാ​​​​രാ​​​​യ​​​​ണ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ​​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും ജോ​​​സ​​​ഫി​​​ന്‍റെ പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.

Tags : CJ Roy suffered mental stress confident group MD CJ Roy death

Recent News

Corehub Up