ചെന്നൈ: സൂര്യ നായകനായി പുറത്തിറങ്ങിയ കറുപ്പ് സിനിമയിൽ ഇളയരാജയെ പരിഹസിക്കുന്ന തരത്തിലുള്ള രംഗം ഇതിനോടകം സാമൂഹികമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചതാണ്.
സംഭവം വിവാദമായതോടെ ഇളയരാജയോടു പരസ്യമായി ക്ഷമാപണം നടത്തി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ചിത്രത്തിൽ നിന്നും വിവാദരംഗം ഒഴിവാക്കിയെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കി.
തന്റെ അനുമതിയില്ലാതെ താൻ ചിട്ടപ്പെടുത്തിയ പാട്ടുകൾ റീമിക്സ് ചെയ്ത് ഉപയോഗിക്കുന്നതിനെതിരേ ഇളയരാജ സ്വീകരിക്കുന്ന കർശനനിലപാടിനെ പരിഹസിക്കുന്നതാണു ചിത്രത്തിലെ രംഗം.