കോൽക്കത്ത: ബംഗാളിൽ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് ഇന്നു നടക്കും. 142 മണ്ഡലങ്ങളിലാണ് ഇന്നു വിധിയെഴുത്ത് .
കോൽക്കത്ത, ഹൗറ, നോർത്ത് 24 പർഗാനസ്, സൗത്ത് 24 പർഗാനസ്, നാദിയ, ഹൂഗ്ലി, പൂർബ ബർധമാൻ ജില്ലകളിലെ മണ്ഡലങ്ങളിലാണ് ഇന്നു വോട്ടെടുപ്പ് നടക്കുക. തൃണമൂൽ കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളാണിവ.
2021ൽ തൃണമൂൽ കോൺഗ്രസ് 123 മണ്ഡലങ്ങളിൽ വിജയിച്ചപ്പോൾ ബിജെപിക്കു കിട്ടിയത് വെറും 18 സീറ്റ് മാത്രമായിരുന്നു. ഒരു സീറ്റ് ഐഎസ്എഫ് വിജയിച്ചു.
മുഖ്യമന്ത്രി മമത ബാനർജിയും പ്രതിപക്ഷനേതാവ് സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന ഭബാനിപുരിൽ ഇന്നാണു വോട്ടെടുപ്പ്. നോർത്ത് പർഗാനസിൽ 33ഉം സൗത്ത് പർഗാനസിൽ 31ഉം സീറ്റുകളാണുള്ളത്. ബംഗാളിൽ ആദ്യ ഘട്ടത്തിൽ 152 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടന്നിരുന്നു.
Tags : Bengal Election Second phase voting