x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'സി​ജെ​പി​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത് വി​ഡ്ഢി​ത്തം, ശ​ശി ത​രൂ​ർ


Published: May 22, 2026 06:33 PM IST | Updated: May 22, 2026 06:33 PM IST

ന്യൂ​ഡ​ൽ​ഹി: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗം സൃ​ഷ്ടി​ച്ച പ​രി​ഹാ​സ രാ​ഷ്ട്രീ​യ കൂ​ട്ടാ​യ്മ​യാ​യ 'കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി'​യു​ടെ എ​ക്സ് അ​ക്കൗ​ണ്ട് ഇ​ന്ത്യ​യി​ൽ ത​ട​ഞ്ഞു​വെ​ച്ച കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ് എം​പി ശ​ശി ത​രൂ​ർ. ജ​നാ​ധി​പ​ത്യ​ത്തി​ൽ ഇ​ത്ത​രം പ​രി​ഹാ​സ​ങ്ങ​ൾ​ക്കും വി​യോ​ജി​പ്പു​ക​ൾ​ക്കും യു​വാ​ക്ക​ളു​ടെ നി​രാ​ശ പ്ര​ക​ടി​പ്പി​ക്കാ​നു​മു​ള്ള ഇ​ടം വേ​ണ​മെ​ന്നും, അ​തി​നെ അ​ടി​ച്ച​മ​ർ​ത്തു​ന്ന​ത് വി​ഡ്ഢി​ത്ത​മാ​ണെ​ന്നും അ​ദ്ദേ​ഹം ത​ന്‍റെ ഔ​ദ്യോ​ഗി​ക എ​ക്സ് അ​ക്കൗ​ണ്ടി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

യൂ​ട്യൂ​ബി​ലും ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലും ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ഫോ​ളോ​വേ​ഴ്സി​നെ നേ​ടി മു​ന്നേ​റു​ന്ന സി​ജെ​പി​യു​ടെ അ​ക്കൗ​ണ്ട്, നി​യ​മ​പ​ര​മാ​യ ആ​വ​ശ്യ​ത്തെ​ത്തു​ട​ർ​ന്നാ​ണ് ഇ​ന്ത്യ​യി​ൽ എ​ക്സ് പ്ലാ​റ്റ്‌​ഫോം ത​ട​ഞ്ഞു​വെ​ച്ച​ത്. ഇ​ത്ത​രം ജ​ന​കീ​യ കൂ​ട്ടാ​യ്മ​ക​ൾ സ​മൂ​ഹ​ത്തി​ലെ അ​മ​ർ​ഷ​വും നി​രാ​ശ​യും പു​റ​ത്തു​വി​ടാ​നു​ള്ള പ്ര​ഷ​ർ കു​ക്ക​റി​ലെ 'സേ​ഫ്റ്റി വാ​ൽ​വു​ക​ൾ' പോ​ലെ​യാ​ണെ​ന്ന് ശ​ശി ത​രൂ​ർ ഉ​പ​മി​ച്ചു. ഈ ​വാ​ൽ​വു​ക​ൾ അ​ട​ച്ചു​പൂ​ട്ടി​യാ​ൽ കു​ക്ക​ർ പൊ​ട്ടി​ത്തെ​റി​ക്കും. അ​രാ​ജ​ക​ത്വ​ത്തി​നും വി​പ്ല​വ​ത്തി​നും പ​ക​രം ഇ​ത്ത​രം പ​രി​ഹാ​സ രൂ​പേ​ണ​യു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ളാ​ണ് താ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റി​ച്ചു.

സി​ജെ​പി​യു​ടെ പി​ന്നി​ൽ പാ​കി​സ്താ​ൻ അ​ജ​ണ്ട​യാ​ണെ​ന്ന ബി​ജെ​പി​യു​ടെ ആ​രോ​പ​ണ​വും ത​രൂ​ർ ത​ള്ളി. ഫോ​ളോ​വേ​ഴ്സി​ൽ 94 ശ​ത​മാ​ന​വും ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള​വ​രാ​ണെ​ന്ന സ്ഥാ​പ​ക​ൻ അ​ഭി​ജീ​ത് ദി​പ്കെ​യു​ടെ വാ​ദ​ങ്ങ​ൾ അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ണി​ച്ചു. ഭ​ര​ണ​പ​ക്ഷ​ത്തി​നെ​തി​രെ മാ​ത്ര​മ​ല്ല, കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ​ക്കെ​തി​രെ​യും സി​ജെ​പി വി​മ​ർ​ശ​നം ഉ​ന്ന​യി​ക്കു​ന്നു​ണ്ടെ​ന്ന് ത​രൂ​ർ ഓ​ർ​മി​പ്പി​ച്ചു. യു​വാ​ക്ക​ൾ നി​ല​വി​ലെ രാ​ഷ്ട്രീ​യ വ്യ​വ​സ്ഥി​തി​യോ​ട് എ​ത്ര​ത്തോ​ളം അ​ക​ന്നി​രി​ക്കു​ന്നു എ​ന്ന​തി​ന്‍റെ തെ​ളി​വാ​ണി​തെ​ന്നും, ഈ ​അ​തൃ​പ്തി മ​ന​സ്സി​ലാ​ക്കി അ​വ​ർ​ക്ക് പ​രി​ഹാ​രം കാ​ണേ​ണ്ട​ത് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ക​ട​മ​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Tags : Shashi Tharoor Cockroach Janata Party Latest News

Recent News

Corehub Up