x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ധ​ന​ക്ഷാ​മം മ​റി​ക​ട​ക്കാ​ൻ സു​പ്രീം​കോ​ട​തി ഓ​ൺ​ലൈ​നി​ലേ​ക്ക്; ജ​ഡ്ജി​മാ​ർ​ക്ക് കാ​ർ​പൂ​ളിം​ഗ്, ജീ​വ​ന​ക്കാ​ർ​ക്ക് വ​ർ​ക്ക് ഫ്രം ​ഹോം


Published: May 15, 2026 07:15 PM IST | Updated: May 15, 2026 07:15 PM IST

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യം നേ​രി​ടു​ന്ന ഗു​രു​ത​ര​മാ​യ ഇ​ന്ധ​ന​പ്ര​തി​സ​ന്ധി​യും വി​ല​ക്ക​യ​റ്റ​വും മ​റി​ക​ട​ക്കാ​ൻ നി​ർ​ണാ​യ​ക ന​ട​പ​ടി​ക​ളു​മാ​യി രാ​ജ്യ​ത്തെ പ​ര​മോ​ന്ന​ത നീ​തി​പീ​ഠം.

ഇ​ന്ധ​ന ഉ​പ​ഭോ​ഗം കു​റ​യ്ക്കു​ന്ന​തി​നാ​യി സു​പ്രീം​കോ​ട​തി ഹൈ​ബ്രി​ഡ് പ്ര​വ​ർ​ത്ത​ന രീ​തി​യി​ലേ​ക്ക് മാ​റാ​ൻ തീ​രു​മാ​നി​ച്ചു. ഇ​നി മു​ത​ൽ തി​ങ്ക​ൾ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലെ​യും മ​റ്റ് ഭാ​ഗി​ക പ്ര​വൃ​ത്തി​ദി​ന​ങ്ങ​ളി​ലെ​യും എ​ല്ലാ കേ​സു​ക​ളും പൂ​ർ​ണ​മാ​യും വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗ് വ​ഴി മാ​ത്ര​മാ​യി​രി​ക്കും കേ​ൾ​ക്കു​ക.

വെ​ള്ളി​യാ​ഴ്ച സു​പ്രീം​കോ​ട​തി സെ​ക്ര​ട്ട​റി ജ​ന​റ​ൽ പു​റ​ത്തി​റ​ക്കി​യ സ​ർ​ക്കു​ല​റി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​ന്ധ​ന സം​ര​ക്ഷ​ണ​വും കാ​ര്യ​ക്ഷ​മ​മാ​യ പ്ര​വ​ർ​ത്ത​ന​വും ല​ക്ഷ്യ​മി​ട്ട് കേ​ന്ദ്ര പേ​ഴ്‌​സ​ണ​ൽ മ​ന്ത്രാ​ല​യം മേ​യ് 12ന് ​പു​റ​പ്പെ​ടു​വി​ച്ച ഓ​ഫീ​സ് മെ​മ്മോ​റാ​ണ്ട​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ ഈ ​അ​ടി​യ​ന്ത​ര ന​ട​പ​ടി. ത​ട​സ​മി​ല്ലാ​ത്ത വാ​ദ​ത്തി​നാ​യി അ​ഭി​ഭാ​ഷ​ക​ർ​ക്ക് കൃ​ത്യ​സ​മ​യ​ത്ത് ലി​ങ്കു​ക​ൾ ന​ൽ​കാ​ൻ ര​ജി​സ്ട്രി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

 

Tags : Supreme Court Work From Home Latest News

Recent News

Corehub Up