x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ജ​യ്‌​യു​ടെ രാ​ഷ്ട്രീ​യ വി​ജ​യ​ത്തി​ന് പി​ന്നി​ലെ 'ചാ​ണ​ക്യ​ൻ'; ടി​വി​കെ​യു​ടെ പ​ട​യോ​ട്ട​ത്തി​ന് ത​ന്ത്ര​ങ്ങ​ളൊ​രു​ക്കിയത് ജോ​ൺ ആ​രോ​ഗ്യ​സാ​മി


Published: May 12, 2026 11:49 AM IST | Updated: May 12, 2026 11:50 AM IST

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് രാ​ഷ്ട്രീ​യ​ത്തി​ൽ വി​ജ​യ് എ​ന്ന സൂ​പ്പ​ർ​താ​ര​ത്തെ ഒ​രു രാ​ഷ്ട്രീ​യ ശ​ക്തി​യാ​യി മാ​റ്റി​യെ​ടു​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച​ത് ത​ന്ത്ര​ജ്ഞ​നാ​യ ജോ​ൺ ആ​രോ​ഗ്യ​സാ​മി​യാ​ണ്. 53-കാ​ര​നാ​യ ആ​രോ​ഗ്യ​സാ​മി​യും അ​ദ്ദേ​ഹ​ത്തി​ന്റെ സ്ഥാ​പ​ന​മാ​യ 'ജെ​പാ​ക് പേ​ഴ്സ​ണ'​യു​മാ​ണ് ടി​വി​കെ​യു​ടെ ഓ​രോ നീ​ക്ക​ങ്ങ​ൾ​ക്കും പി​ന്നി​ലെ ബു​ദ്ധി​കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ച്ച​ത്.

മു​മ്പ് പി​എം​കെ, എ​ൻ​ടി​കെ, സി​ദ്ധ​രാ​മ​യ്യ, ശി​വ​സേ​ന തു​ട​ങ്ങി​യ പ്ര​മു​ഖ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്കും നേ​താ​ക്ക​ൾ​ക്കും വേ​ണ്ടി ത​ന്ത്ര​ങ്ങ​ളൊ​രു​ക്കി​യ അ​നു​ഭ​വ​സ​മ്പ​ത്തു​മാ​യാ​ണ് ആ​രോ​ഗ്യ​സാ​മി വി​ജ​യ്‍​യു​ടെ കൂ​ടെ ചേ​ർ​ന്ന​ത്. ബി​ജെ​പി​യു​മാ​യു​ള്ള സ​ഖ്യ​സാ​ധ്യ​ത​ക​ളെ ത​ള്ളി​ക്ക​ള​യു​ക​യും 234 മ​ണ്ഡ​ല​ങ്ങ​ളി​ലും ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്ക​ണ​മെ​ന്ന ഉ​റ​ച്ച നി​ല​പാ​ടെ​ടു​ക്കാ​ൻ പാ​ർ​ട്ടി​യെ പ്രേ​രി​പ്പി​ക്കു​ക​യും ചെ​യ്ത​ത് ഇ​ദ്ദേ​ഹ​മാ​ണ്.

ദ്രാ​വി​ഡ രാ​ഷ്ട്രീ​യ​ത്തെ​യും ത​മി​ഴ് ദേ​ശീ​യ​ത​യെ​യും സം​യോ​ജി​പ്പി​ച്ചു​കൊ​ണ്ടു​ള്ള ഒ​രു പു​തി​യ രാ​ഷ്ട്രീ​യ ശൈ​ലി ടി​വി​കെ​യ്ക്കാ​യി അ​ദ്ദേ​ഹം രൂ​പ​പ്പെ​ടു​ത്തി. ഇ​ത് ഒ​രേ​സ​മ​യം ഡി​എം​കെ​യ്ക്കും ബി​ജെ​പി​ക്കും വെ​ല്ലു​വി​ളി​യു​യ​ർ​ത്താ​ൻ പാ​ർ​ട്ടി​യെ സ​ഹാ​യി​ച്ചു. വി​ജ​യ് ന​ട​ത്തി​യ പ്ര​സം​ഗ​ങ്ങ​ളു​ടെ ക​ര​ട് ത​യ്യാ​റാ​ക്കി​യ​തും സം​സ്ഥാ​ന​വ്യാ​പ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ളു​ടെ രൂ​പ​രേ​ഖ ഒ​രു​ക്കി​യ​തും ആ​രോ​ഗ്യ​സാ​മി​യാ​ണ്.

വി​ജ​യ് എ​ന്ന ന​ട​ന്‍റെ 'മാ​സ് ഇ​മേ​ജി​നെ' ചി​ട്ട​യാ​യ ഒ​രു രാ​ഷ്ട്രീ​യ വ്യ​ക്തി​ത്വ​ത്തി​ലേ​ക്ക് പ​രി​വ​ർ​ത്ത​നം ചെ​യ്ത​താ​ണ് ആ​രോ​ഗ്യ​സാ​മി​യു​ടെ ഏ​റ്റ​വും വ​ലി​യ നേ​ട്ടം. ഒ​രു സി​നി​മ​യു​ടെ തി​ര​ക്ക​ഥ പോ​ലെ കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തോ​ടെ ഓ​രോ മ​ണ്ഡ​ല​ത്തി​ലും പാ​ർ​ട്ടി​യു​ടെ സ​ന്ദേ​ശം എ​ത്തി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ച്ചു.

ത​മി​ഴ്‌​നാ​ട് രാ​ഷ്ട്രീ​യ​ത്തി​ലെ ഈ ​പു​തി​യ മാ​റ്റ​ത്തി​ന് പി​ന്നി​ലെ 'സ്ട്രാ​റ്റ​ജി​ക് ആ​ർ​ക്കി​ടെ​ക്റ്റ്'​എ​ന്നാ​ണ് ഇ​പ്പോ​ൾ രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ ഇ​ദ്ദേ​ഹ​ത്തെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.

 

Tags : TVK strategist Latest News Tamil Nadu

Recent News

Corehub Up