x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു; ര​ണ്ട് പോ​ലീ​സു​കാ​ര്‍ അ​റ​സ്റ്റി​ല്‍

വെബ് ഡെസ്ക്
Published: July 25, 2026 11:31 AM IST | Updated: July 25, 2026 11:31 AM IST

പ്രതീകാത്മക ചിത്രം

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ഭോ​പ്പാ​ലി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ര​ണ്ട് പോ​ലീ​സു​കാ​ര്‍ അ​റ​സ്റ്റി​ൽ. മ​ക​ളു​ടെ പി​റ​ന്നാ​ള്‍ ആ​ഘോ​ഷി​ക്കാ​മെ​ന്ന പേ​രി​ല്‍ പെ​ണ്‍​കു​ട്ടി​യെ വി​ളി​ച്ചു​വ​രു​ത്തി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

അ​റ​സ്റ്റി​ലാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് പെ​ണ്‍​കു​ട്ടി​യു​മാ​യി മു​ന്‍​പേ ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. പോ​ലീ​സ് ക്വാ​ട്ടേ​ഴ്സി​ല്‍ വ​ച്ചാ​ണ് കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്. പീ​ഡ​ന​സ​മ​യം സ​ഹ പോ​ലീ​സു​കാ​ര​നും നാ​ല് വ​യ​സു​ള്ള മ​ക​നും ക്വാ​ട്ടേ​ഴ്സി​ന് മു​ൻ​പി​ൽ കാ​വ​ൽ നി​ന്നു.

ഇ​തി​നി​ടെ പെ​ണ്‍​കു​ട്ടി ഓ​ടി ര​ക്ഷ​പ്പെ​ട്ട് വീ​ട്ടി​ലെ​ത്തു​ക​യു​മാ​യി​രു​ന്നു. പീ​ഡ​ന​വി​വ​രം വീ​ട്ടു​കാ​രെ അ​റി​യി​ച്ചു.

തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി​യും കു​ടും​ബ​വും ന​ൽ​കി​യ പ​രാ​തി അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സെ​ടു​ത്ത് ര​ണ്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും അ​റ​സ്റ്റ് ചെ​യ്തു. വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി ഫോ​റ​ന്‍​സി​ക് അ​ട​ക്കം മ​റ്റ് പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ന്നു​വ​രി​ക​യാ​ണ്.

Tags : SexualAssault Rape Police

Recent News

Corehub Up