x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി വി. ​ഡി. സ​തീ​ശ​ൻ


Published: May 27, 2026 09:45 PM IST | Updated: May 27, 2026 09:45 PM IST

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി മു​ഖ്യ​മ​ന്ത്രി വി. ​ഡി. സ​തീ​ശ​ൻ. ന്യൂ​ഡ​ൽ​ഹി​യി​ൽ വ​ച്ച് ഇ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ ആ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. വി​ക​സ​ന കാ​ര്യ​ങ്ങ​ളും വി​വി​ധ കേ​ന്ദ്ര പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി​യും കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച​യാ​യ​താ​യാ​ണ് വി​വ​രം.

ക​ഴി​ഞ്ഞ ദി​വ​സം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യും ധ​ന​കാ​ര്യ​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​നു​മാ​യും മു​ഖ്യ​മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ​തി​ന് പി​ന്നാ​ലെ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യും ന​ട​ത്തി​യ ആ​ദ്യ കൂ​ടി​ക്കാ​ഴ്ച​യാ​ണി​ത്.

അ​തേ​സ​മ​യം പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വ​സ​തി​യി​ൽ ഇ​ഡി ന​ട​ത്തി​യ റെ​യ്ഡ് സം​ബ​ന്ധി​ച്ച് മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​രി​ച്ചി​ല്ല. രാ​ത്രി 7.20ന്‍റെ വി​മാ​ന​ത്തി​ൽ അ​ദ്ദേ​ഹം കൊ​ച്ചി​ക്ക് പു​റ​പ്പെ​ട്ടു.

 

Tags : VD Satheesan Amit Shah congress bjp

Recent News

Corehub Up