x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ളിം​ഗ് സ​മ​യം നീ​ട്ട​ണം; വി​ജ​യ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ക​ത്ത് ന​ൽ​കി


Published: April 23, 2026 11:11 AM IST | Updated: April 23, 2026 11:11 AM IST

ചെ​ന്നൈ: ബ​സ് സ​ർ​വീ​സു​ക​ൾ വെ​ട്ടി​ക്കു​റ​ച്ച​തി​നാ​ൽ ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പോ​ളിം​ഗ് സ​മ​യം നീ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ടി​വി​കെ അ​ധ്യ​ക്ഷ​ൻ വി​ജ​യ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ക​ത്ത് ന​ൽ​കി. ബ​സു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ വോ​ട്ട​ർ​മാ​ർ പ​ല​രും വോ​ട്ട് ചെ​യ്യാ​തെ മ​ട​ങ്ങു​ക​യാ​ണ്.

അ​തി​നാ​ല്‍ പോ​ളിം​ഗ് സ​മ​യം ര​ണ്ട് മ​ണി​ക്കൂ​ർ നീ​ട്ട​ണ​മെ​ന്നാ​ണ് വി​ജ​യ്‌​യു​ടെ ആ​വ​ശ്യം. വോ​ട്ട് ചെ​യാ​നാ​യി നാ​ട്ടി​ലേ​ക്ക് പോ​കാ​ൻ കൂ​ട്ട​ത്തോ​ടെ യു​വാ​ക്ക​ൾ വി​വി​ധ ബ​സ് സ്റ്റാ​ന്‍​ഡു​ക​ളി​ല്‍ രാ​വി​ലെ എ​ത്തി​യി​രു​ന്നു. ആ​വ​ശ്യ​ത്തി​ന് ബ​സ് സ​ർ​വീ​സ് ക്ര​മീ​ക​രി​ച്ചി​ല്ലെ​ന്ന് ഇ​വ​ര്‍ പ​രാ​തി ഉ​ന്ന​യി​ച്ചെ​ന്നും വി​ജ​യ് പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി ഗ​താ​ഗ​ത വ​കു​പ്പ് രം​ഗ​ത്തെ​ത്തി. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ൽ പ്ര​ത്യേ​ക സ​ർ​വീ​സു​ക​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ സ​ർ​വീ​സ് തു​ട​രു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ ഇ​തി​നെ വി​മ​ർ​ശി​ച്ച് വി​ജ​യ് രം​ഗ​ത്തെ​ത്തി.

ബ​സു​ക​ൾ കു​റ​ച്ച​ത് ആ​സൂ​ത്രി​ത നീ​ക്ക​മാ​ണ്. തോ​ൽ​വി മു​ന്നി​ൽ ക​ണ്ടാ​ണ് സ​ർ​ക്കാ​ർ മു​ന്ന​റി​യി​പ്പി​ല്ലാ​തെ സ​ർ​വീ​സു​ക​ൾ വെ​ട്ടി​ക്കു​റ​ച്ച​തെ​ന്ന് വി​ജ​യ് പ​റ​ഞ്ഞു.

 

 

Tags : election tamilnadu vijay election commission tvk

Recent News

Corehub Up