x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​രോ 71 സെ​ക്ക​ൻ​ഡി​ലും സ്ത്രീ​ക​ൾ​ക്കെ​തി​രേ​ അതിക്രമം

സീ​​​​നോ സാ​​​​ജു
Published: May 9, 2026 02:12 AM IST | Updated: May 9, 2026 02:12 AM IST

ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത്ത് ഓ​​​​രോ 71 സെ​​​​ക്ക​​​​ൻ​​​​ഡി​​​​ലും സ്ത്രീ​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ കു​​​​റ്റ​​​​കൃ​​​​ത്യ​​​​മു​​​​ണ്ടാ​​​​കു​​​​ന്നു​​​​വെ​​​​ന്ന് റി​​​​പ്പോ​​​​ർ​​​​ട്ട്. കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​നു കീ​​​​ഴി​​​​ലു​​​​ള്ള നാ​​​​ഷ​​​​ണ​​​​ൽ ക്രൈം ​​​​റെ​​​​ക്കോ​​​​ർ​​​​ഡ്സ് ബ്യൂ​​​​റോ (എ​​​​ൻ​​​​സി​​​​ആ​​​​ർ​​​​ബി) ക​​​​ഴി​​​​ഞ്ഞ​​​ദി​​​​വ​​​​സം പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ "ക്രൈം ​​​​ഇ​​​​ൻ ഇ​​​​ന്ത്യ 2024' റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ലാ​​​​ണ് ഈ ​​​​വി​​​​വ​​​​ര​​​​മു​​​​ള്ള​​​​ത്.

റി​​​​പ്പോ​​​​ർ​​​​ട്ട് പ്ര​​​​കാ​​​​രം 4,41,534 കേ​​​​സു​​​​ക​​​​ളാ​​​​ണ് രാ​​​​ജ്യ​​​​ത്തു​​​​ട​​​​നീ​​​​ളം 2024ൽ ​​​​സ്ത്രീ​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രാ​​​​യ കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ളാ​​​​യി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. 2023ലെ 4,48,211 ​​​​കേ​​​​സു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് 1.4 ശ​​​​ത​​​​മാ​​​​നം കു​​​​റ​​​​വാ​​​​ണ് 2024ൽ ​​​​ഉ​​​​ണ്ടാ​​​​യി​​​​ട്ടു​​​​ള്ള​​​​തെ​​​​ങ്കി​​​​ലും സ്ത്രീ​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് പ്ര​​​​തി​​​​ദി​​​​നം 1210 കേ​​​​സു​​​​ക​​​​ൾ രാ​​​​ജ്യ​​​​ത്തു​​​​ണ്ടാ​​​​കു​​​​ന്നു​​​​ണ്ടെ​​​​ന്നാ​​​​ണ് കേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ ക​​​​ണ​​​​ക്കു​​​​ക​​​​ൾ തെ​​​​ളി​​​​യി​​​​ക്കു​​​​ന്ന​​​​ത്.

സ്ത്രീ​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തി​​​​ട്ടു​​​​ള്ള​​​​ത് ബി​​​​ജെ​​​​പി ഭ​​​​രി​​​​ക്കു​​​​ന്ന സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലാ​​​​ണെ​​​​ന്ന് റി​​​​പ്പോ​​​​ർ​​​​ട്ട് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു.

2024ലെ ​​​​ക​​​​ണ​​​​ക്കു​​​​ക​​​​ൾ​​​​പ്ര​​​​കാ​​​​രം ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ൽ 66,398, മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ൽ 47,954, രാ​​​​ജ​​​​സ്ഥാ​​​​നി​​​​ൽ 36,563 എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണു സ്ത്രീ​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രാ​​​​യ കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ളാ​​​​യി അ​​​​ത​​​​ത് സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ആ ​​​​വ​​​​ർ​​​​ഷം ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തി​​​​ട്ടു​​​​ള്ള കേ​​​​സു​​​​ക​​​​ൾ.

തൃ​​​​ണ​​​​മൂ​​​​ൽ ഭ​​​​രി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രു​​​​ന്ന പ​​​​ശ്ചി​​​​മ​​​​ബം​​​​ഗാ​​​​ളി​​​​ൽ പ്ര​​​​സ്തു​​​​ത വ​​​​ർ​​​​ഷം 34,360 കേ​​​​സു​​​​ക​​​​ൾ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത​​​​പ്പോ​​​​ൾ മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​​ൽ 32,832 കേ​​​​സു​​​​ക​​​​ളും ബി​​​​ഹാ​​​​റി​​​​ൽ 27,359 കേ​​​​സു​​​​ക​​​​ളും ഹ​​​​രി​​​​യാ​​​​ന​​​​യി​​​​ൽ 13,945 കേ​​​​സു​​​​ക​​​​ളും ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ 13,396 കേ​​​​സു​​​​ക​​​​ളും ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തു.

റി​​​​പ്പോ​​​​ർ​​​​ട്ട് പ്ര​​​​കാ​​​​രം കേ​​​​ര​​​​ള​​​​ത്തി​​​​ൽ സ്ത്രീ​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള അ​​​​തി​​​​ക്ര​​​​മം മു​​​​ൻ​​​​ വ​​​​ർ​​​​ഷ​​​​ത്തേ​​​​തി​​​​ൽ​​​​നി​​​​ന്ന് 2024ൽ ​​​​കു​​​​റ​​​​ഞ്ഞി​​​​ട്ടു​​​​ണ്ട്. 2023ൽ ​​​​സം​​​​സ്ഥാ​​​​ന​​​​ത്തു 16,025 കേ​​​​സു​​​​ക​​​​ൾ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത​​​​പ്പോ​​​​ൾ 2024ൽ ​​​​ഇ​​​​ത് 15,037 ആ​​​​യി കു​​​​റ​​​​ഞ്ഞു.

എ​​​​ന്നാ​​​​ൽ, ഒ​​​​രുല​​​​ക്ഷം ജ​​​​ന​​​​സം​​​​ഖ്യ​​​​യി​​​​ൽ ശ​​​​രാ​​​​ശ​​​​രി 80.5 സ്ത്രീ​​​​ക​​​​ൾ 2024ൽ ​​​​കേ​​​​ര​​​​ള​​​​ത്തി​​​​ൽ അ​​​​തി​​​​ക്ര​​​​മം നേ​​​​രി​​​​ട്ട​​​​താ​​​​യി പ​​​​രാ​​​​തി​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ടെ​​​​ന്ന് റി​​​​പ്പോ​​​​ർ​​​​ട്ട് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു. ദേ​​​​ശീ​​​​യ ശ​​​​രാ​​​​ശ​​​​രി​​​​യേ​​​​ക്കാ​​​​ൾ മു​​​​ക​​​​ളി​​​​ലാ​​​​ണി​​​​ത്.

 

Tags : Violence against women 71 seconds

Recent News

Corehub Up