Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

News

ഡ​ൽ​ഹി സു​ർ​ജി​ത്‌ ഭ​വ​നി​ൽ വ​ടി​ക​ളും പൈ​പ്പു​ക​ളു​മാ​യി ഡ​ൽ​ഹി പൊ​ലി​സ്; പ്ര​തി​ഷേ​ധ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ നീ​ക്ക​മെ​ന്ന് ആ​ക്ഷേ​പം

ന്യൂ​ഡ​ൽ​ഹി: ശ​നി​യാ​ഴ്‌​ച ന​ട​ക്കാ​നി​രി​ക്കു​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തു​ന്ന എ​സ്‌​എ​ഫ്‌​ഐ പ്ര​വ​ർ​ത്ത​ക​രെ ല​ക്ഷ്യ​മി​ട്ട് ഡ​ൽ​ഹി​യി​ലെ സി​പി​എം പ​ഠ​ന​കേ​ന്ദ്ര​മാ​യ ഹ​ർ​കി​ഷ​ൻ സിം​ഗ് സു​ർ​ജി​ത്‌ ഭ​വ​നി​ൽ ഡ​ൽ​ഹി പൊ​ലി​സ്‌ എ​ത്തി​യ​ത് വി​വാ​ദ​മാ​കു​ന്നു. രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ എ​സ്‌​എ​ച്ച്‌​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ട്ടി​യേ​റി​യ വ​ടി​ക​ളും പൈ​പ്പു​ക​ളു​മാ​യി പ​ത്തോ​ളം വ​രു​ന്ന പൊ​ലി​സു​കാ​രാ​ണ് സു​ർ​ജി​ത് ഭ​വ​നി​ലേ​ക്ക് എ​ത്തി​യ​ത്.

സം​ഭ​വം ന​ട​ക്കു​മ്പോ​ൾ എ​സ്‌​എ​ഫ്‌​ഐ അ​ഖി​ലേ​ന്ത്യ പ്ര​സി​ഡ​ന്‍റ് ആ​ദ​ർ​ശ്‌ എം ​സ​ജി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രി​ജ​ൻ ഭ​ട്ടാ​ചാ​ര്യ തു​ട​ങ്ങി​യ നേ​താ​ക്ക​ൾ ഓ​ഫീ​സി​ലു​ണ്ടാ​യി​രു​ന്നു. വ​രാ​നി​രി​ക്കു​ന്ന പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ളു​ടെ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നേ​താ​ക്ക​ൾ വി​ല​യി​രു​ത്തി​ക്കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ് പൊ​ലീ​സി​ന്‍റെ അ​പ്ര​തീ​ക്ഷി​ത സ​ന്ദ​ർ​ശ​നം ഉ​ണ്ടാ​യ​ത്.

സു​ർ​ജി​ത്‌ ഭ​വ​നി​ൽ എ​സ്‌​എ​ഫ്‌​ഐ പ്ര​വ​ർ​ത്ത​ക​ർ കൂ​ട്ട​മാ​യി കേ​ന്ദ്രീ​ക​രി​ക്കു​ന്നു​ണ്ടെ​ന്ന് വി​വ​രം ല​ഭി​ച്ച​തു​കൊ​ണ്ടാ​ണ് എ​ത്തി​യ​തെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ വി​ശ​ദീ​ക​ര​ണം. ഓ​ഫീ​സി​നു​ള്ളി​ൽ ഏ​ക​ദേ​ശം ഇ​രു​പ​ത്‌ മി​നി​റ്റോ​ളം ചെ​ല​വ​ഴി​ച്ച ശേ​ഷ​മാ​ണ് പൊ​ലി​സ്‌ സം​ഘം അ​വി​ടെ​നി​ന്നും മ​ട​ങ്ങി​യ​ത്. പ്ര​തി​ഷേ​ധ​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഡ​ൽ​ഹി പൊ​ലി​സി​ന്‍റെ ഇ​ത്ത​രം ന​ട​പ​ടി​ക​ളെ​ന്ന് ഇ​തി​നോ​ട​കം വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

National

പി​ണ​റാ​യി​യു​ടേ​യും സ്റ്റാ​ലി​ന്‍റേ​യും തോ​ല്‍​വി ആ​സൂ​ത്രി​ത​മെ​ന്ന് അ​ഭി​ജീ​ത് ദീ​പ്കെ

ന്യൂ​ഡ​ൽ​ഹി: വോ​ട്ട​ർ പ​ട്ടി​ക​യി​ല്‍ നി​ന്നും വോ​ട്ട​ർ​മാ​രെ ഒ​ഴി​വാ​ക്കു​ന്ന ന​ട​പ​ടി​ക്ക് പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ന്ന​താ​യി സി​ജെ​പി സ്ഥാ​പ​ക​ൻ അ​ഭി​ജീ​ത് ദീ​പ്കെ. കേ​ര​ള​ത്തി​ലെ പി​ണ​റാ​യി​യു​ടെ തോ​ൽ​വി​യും ത​മി​ഴ്നാ​ട്ടി​ൽ സ്റ്റാ​ലി​ന്‍റെ തോ​ൽ​വി​യും ആ​സൂ​ത്രി​ത​മാ​ണെ​ന്നും ഈ ​തോ​ൽ​വി​ക​ൾ യാ​ദൃ​ശ്ചി​ക​മാ​യി സം​ഭ​വി​ച്ച​തെ​ന്ന് ക​രു​താ​നാ​കി​ല്ലെ​ന്നും അ​ഭി​ജീ​ത് ദീ​പ്കെ പ​റ​ഞ്ഞു.

വോ​ട്ട​ർ​മാ​ർ ഒ​ഴി​വാ​ക്ക​പ്പെ​ടു​ന്ന​തു കൊ​ണ്ട് ഗു​ണം ബി​ജെ​പി​ക്ക് മാ​ത്ര​മാ​ണ്, ജീ​വി​ച്ച​രി​ക്കു​ന്ന​വ​രെ മ​രി​ച്ച​വ​രാ​ക്കി മാ​റ്റു​ന്ന​ത് എ​ങ്ങ​നെ​യാ​ണ്? എ​ന്ന് അ​ഭി​ജീ​ത് ദീ​പ്കെ ചോ​ദി​ച്ചു. അ​നു​വാ​ദ​മി​ല്ലാ​തെ സ​മ​രം സം​ഘ​ടി​പ്പി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​നും അ​ഭി​ജീ​ത് മ​റു​പ​ടി പ​റ​ഞ്ഞു. സ​മ​രം ചെ​യ്യു​ക എ​ന്ന​ത് അ​വ​കാ​ശ​മാ​ണ് ഔ​ദാ​ര്യ​മ​ല്ലെ​ന്നും അ​മി​ത് ഷാ ​അ​നു​വാ​ദം ന​ൽ​കാ​ൻ അ​ത് കു​ടും​ബ​സ്വ​ത്ത​ല്ല, ബം​ഗ​ളൂ​രു​വി​ൽ ഞ​ങ്ങ​ൾ സ​മാ​ധാ​ന​പ​ര​മാ​യാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്. ഡ​ൽ​ഹി​യി​ൽ എ​ന്തു​കൊ​ണ്ട് അ​ത് അ​നു​വ​ദി​ക്കു​ന്നി​ല്ല എ​ന്നും ആ​ദ്ദേ​ഹം ചോ​ദി​ച്ചു. 

 

Kerala

തിരുവനന്തപുരം സ്വദേശി കാനഡയിൽ വാഹനാപകടത്തിൽ മരിച്ചു

ക​ല്ല​മ്പ​ലം: കാ​ന​ഡ​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വാ​വ്‌ മ​രി​ച്ചു. നാ​വാ​യി​ക്കു​ളം വെ​ട്ടി​യ​റ മാ​ധ​വ് ഭ​വ​നി​ൽ പ​രേ​ത​നാ​യ സു​കു​മാ​ര​ന്‍റെ​യും ഗീ​ത​യു​ടെ​യും മ​ക​ൻ സു​ഗീ​ഷ് (31) ആ​ണ് മ​രി​ച്ച​ത്.

കാ​ന​ഡ​യി​ലെ ഒ​ന്‍റാ​റി​യോ പ്ര​വി​ശ്യ​യി​ലെ പ്ര​മു​ഖ ന​ഗ​ര​മാ​യ വോ​ണി​ലെ കീ​ൽ സ്ട്രീ​റ്റി​നു സ​മീ​പം ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം. ട്ര​ക്ക് ഡ്രൈ​വ​റാ​യ സു​ഗീ​ഷ് ജോ​ലി ക​ഴി​ഞ്ഞ ശേ​ഷം വാ​ഹ​നം പാ​ർ​ക്ക് ചെ​യ്തി​ട്ട് ന​ട​ന്നു​പോ​ക​വേ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ പി​ന്നി​ൽ നി​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ൽ തെ​റി​ച്ചു വീ​ണ സു​ഗീ​ഷ് സം​ഭ​വ സ്ഥ​ല​ത്തു വ​ച്ച് ത​ന്നെ മ​രി​ച്ച​താ​യി ടൊ​റ​ന്‍റോ പൊ​ലി​സ് ബ​ന്ധു​ക്ക​ളെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ആ​ശൂ​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി​യ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നും മ​റ്റു ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കും ശേ​ഷം നാ​ട്ടി​ൽ കൊ​ണ്ടു​വ​ന്ന് സം​സ്കരി​ക്കും. ഭാ​ര്യ: മീ​നു.

International

ഗ്രീ​ൻ കാ​ർ​ഡ് പ്രോ​ഗ്രാ​മി​ൽ നി​ന്ന് പ്ര​മു​ഖ ഐ​ടി ക​മ്പ​നി​ക​ളെ സ​സ്‌​പെ​ൻ​ഡ് ചെ​യ്ത് യു​എ​സ്

വാ​ഷിം​ഗ്ട​ൺ: വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ്ഥി​ര​താ​മ​സ​ത്തി​നു​ള്ള പെ​ർ​മ​ന​ന്‍റ് ലേ​ബ​ർ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ പ്രോ​ഗ്രാ​മി​ൽ (ഗ്രീ​ൻ കാ​ർ​ഡ്) നി​ന്ന് മൈ​ക്രോ​സോ​ഫ്റ്റ്, അ​ഡോ​ബി തു​ട​ങ്ങി​യ മു​ൻ​നി​ര ടെ​ക് ഭീ​മ​ന്മാ​രെ​യും ഇ​ൻ​ഫോ​സി​സ്, ടി​സി​എ​സ്, വി​പ്രോ, എ​ച്ച്സി​എ​ൽ, കോ​ഗ്നി​സെ​ന്‍റ്, കാ​പ്ജെ​മി​നി തു​ട​ങ്ങി​യ പ്ര​മു​ഖ ഐ​ടി ക​മ്പ​നി​ക​ളെ​യും യു​എ​സ് സ​ർ​ക്കാ​ർ താ​ത്കാ​ലി​ക​മാ​യി സ​സ്‌​പെ​ൻ​ഡ് ചെ​യ്തു. അ​മേ​രി​ക്ക​ൻ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​തി​ന്‍റെ​യും സി​സ്റ്റം ദു​രു​പ​യോ​ഗം ചെ​യ്തു​വെ​ന്ന ആ​രോ​പ​ണ​ങ്ങ​ളു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഈ ​ന​ട​പ​ടി.

യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സും ലേ​ബ​ർ സെ​ക്ര​ട്ട​റി കീ​ത്ത് സോ​ണ്ട​ർ​ലിം​ഗു​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ഈ ​ക​മ്പ​നി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യ ഗ്രീ​ൻ കാ​ർ​ഡ് അ​പേ​ക്ഷ​ക​ളോ നി​ല​വി​ലു​ള്ള അ​പേ​ക്ഷ​ക​ളോ ഇ​നി സ്വീ​ക​രി​ക്കി​ല്ലെ​ന്നും പ്രോ​സ​സ്സ് ചെ​യ്യി​ല്ലെ​ന്നും ലേ​ബ​ർ സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​ക്കി. അ​മേ​രി​ക്ക​ൻ തൊ​ഴി​ലാ​ളി​ക​ളെ പി​രി​ച്ചു​വി​ട്ട ശേ​ഷം വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ നി​യ​മി​ക്കാ​ൻ എ​ച്ച്-1​ബി, ഗ്രീ​ൻ കാ​ർ​ഡ് സം​വി​ധാ​ന​ങ്ങ​ൾ ക​മ്പ​നി​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്തു​വെ​ന്നാ​ണ് പ്ര​ധാ​ന ആ​രോ​പ​ണം.

പ്രോ​ഗ്രാം ദു​രു​പ​യോ​ഗം ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫെ​ഡ​റ​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ നേ​രി​ടു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മൈ​ക്രോ​സോ​ഫ്റ്റി​നും അ​ഡോ​ബി​ക്കു​മെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​യ​ത്. കൂ​ടാ​തെ, അ​മേ​രി​ക്ക​ൻ വേ​ത​ന വ്യ​വ​സ്ഥ​യെ ബാ​ധി​ക്കു​ന്ന ത​ര​ത്തി​ൽ വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ളെ പ്ര​വേ​ശി​പ്പി​ച്ചെ​ന്നാ​രോ​പി​ച്ച് ഹാ​ർ​വാ​ർ​ഡ്, യേ​ൽ, സ്റ്റാ​ൻ​ഫോ​ർ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഒ​ൻ​പ​ത് സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കെ​തി​രെ​യും അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

National

ജി​എ​സ്ടി കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ നി​ർ​ണാ​യ​ക തീ​രു​മാ​ന​ങ്ങ​ൾ; ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​റ​സ്റ്റ് അ​ധി​കാ​രം ഒ​ഴി​വാ​ക്കി

ന്യൂ​ഡ​ൽ​ഹി: ജി​എ​സ്ടി നി​യ​മ​ങ്ങ​ളി​ൽ വ്യ​വ​സാ​യ​ലോ​ക​ത്തി​നും നി​കു​തി​ദാ​യ​ക​ർ​ക്കും വ​ലി​യ ആ​ശ്വാ​സം ന​ൽ​കി​ക്കൊ​ണ്ട് നി​ർ​ണാ​യ​ക തീ​രു​മാ​ന​ങ്ങ​ളു​മാ​യി ജി​എ​സ്ടി കൗ​ൺ​സി​ൽ യോ​ഗം. കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് നി​കു​തി നി​യ​മ​ങ്ങ​ൾ കൂ​ടു​ത​ൽ ല​ളി​ത​മാ​ക്കി​ക്കൊ​ണ്ടു​ള്ള പ്ര​ഖ്യാ​പ​ന​ങ്ങ​ളു​ണ്ടാ​യ​ത്.

ജി​എ​സ്ടി നി​യ​മ​പ്ര​കാ​രം നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ണ്ടാ​യി​രു​ന്ന അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള അ​ധി​കാ​രം കൗ​ൺ​സി​ൽ ഒ​ഴി​വാ​ക്കി. പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കാ​നു​ള്ള പ​രി​ധി ഒ​രു കോ​ടി രൂ​പ​യി​ൽ നി​ന്ന് അ​ഞ്ച് കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ത്തി​യി​ട്ടു​മു​ണ്ട്.

പൊ​തു​പി​ഴ 25,000 രൂ​പ​യി​ൽ നി​ന്ന് 10,000 രൂ​പ​യാ​യി കു​റ​ച്ചു. ജി​എ​സ്ടി വൈ​കി ഫ​യ​ൽ ചെ​യ്യു​ക, ചെ​റി​യ തെ​റ്റു​ക​ൾ വ​രു​ത്തു​ക, പ​ണ​മ​ട​ക്കാ​ൻ വൈ​കു​ക തു​ട​ങ്ങി​യ വീ​ഴ്ച​ക​ൾ​ക്ക് ഇ​നി​മു​ത​ൽ പ​ലി​ശ​യും ആ​നു​പാ​തി​ക പി​ഴ​യും മാ​ത്രം ന​ൽ​കി​യാ​ൽ മ​തി​യാ​കും. മ​റ്റ് ക​ടു​ത്ത ശി​ക്ഷാ ന​ട​പ​ടി​ക​ൾ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

Kerala

മാ​സ​പ്പ​ടി കേ​സ്: പി​ണ​റാ​യി വി​ജ​യ​നും മു​ഹ​മ്മ​ദ് റി​യാ​സി​നും നി​ർ​ണാ​യ​കം; എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന ഹ​ർ​ജി​യി​ൽ വി​ധി വെ​ള്ളി​യാ​ഴ്ച

കൊ​ച്ചി: ഏ​റെ രാ​ഷ്ട്രീ​യ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച മാ​സ​പ്പ​ടി കേ​സി​ൽ പി​ണ​റാ​യി വി​ജ​യ​നും മു​ൻ മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​നും നി​ർ​ണാ​യ​കം. ഇ​വ​ർ​ക്കെ​തി​രെ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച് വെ​ള്ളി​യാ​ഴ്ച വി​ധി പ​റ​യും. ജ​സ്റ്റി​സ് എ. ​ബ​ദ​റു​ദ്ദീ​ന്‍റെ ബെ​ഞ്ചാ​ണ് കേ​സി​ൽ വി​ധി പ​റ​യു​ന്ന​ത്. പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ കെ. ​എം. ഷാ​ജ​ഹാ​ൻ ന​ൽ​കി​യ ഹ​ർ​ജി​യാ​ണ് കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്.

കേ​സി​ൽ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന നി​ല​പാ​ടാ​ണ് ഇ​ഡി കോ​ട​തി​യി​ൽ സ്വീ​ക​രി​ച്ച​ത്. എ​ന്നാ​ൽ, പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ക്കു​ക​യാ​ണെ​ന്നും ആ​ദ്യം ത​ന്നെ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് നി​ർ​ബ​ന്ധ​മി​ല്ലെ​ന്നു​മാ​ണ് സ​ർ​ക്കാ​ർ ഭാ​ഗം കോ​ട​തി​യി​ൽ വാ​ദി​ച്ച​ത്.
അ​ഴി​മ​തി​ക്ക് കൃ​ത്യ​മാ​യ തെ​ളി​വു​ക​ളു​ണ്ടെ​ന്നും അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി ശേ​ഖ​രി​ച്ച വി​വ​ര​ങ്ങ​ൾ ത​ന്നെ​യാ​ണ് കൈ​മാ​റി​യ​തെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ് ഇ​ഡി​യു​ടെ ആ​വ​ശ്യം.

 

National

ഹൂ​തി ആ​ക്ര​മ​ണം: റി​യാ​ദി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി ഇ​ൻ​ഡി​ഗോ​യും എ​യ​ർ ഇ​ന്ത്യ​യും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സും

ന്യൂ​ഡ​ൽ​ഹി: സൗ​ദി അ​റേ​ബ്യ​യി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട് യെ​മ​നി​ലെ ഹൂ​തി വി​മ​ത​ർ ന​ട​ത്തി​യ മി​സൈ​ൽ, ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ളെ തു​ട​ർ​ന്ന് പ്ര​മു​ഖ ഇ​ന്ത്യ​ൻ വി​മാ​ന​ക്ക​മ്പ​നി​ക​ൾ റി​യാ​ദി​ലേ​ക്കു​ള്ള സ​ർ​വീ​സു​ക​ൾ താ​ത്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കി. ഇ​ൻ​ഡി​ഗോ, എ​യ​ർ ഇ​ന്ത്യ, എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് എ​ന്നീ ക​മ്പ​നി​ക​ളാ​ണ് ഒ​ക്ടോ​ബ​ർ പ​ത്ത് വ​രെ​യു​ള്ള ത​ങ്ങ​ളു​ടെ റി​യാ​ദ് സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വെ​ച്ച​താ​യി പ്ര​ഖ്യാ​പി​ച്ച​ത്. മേ​ഖ​ല​യി​ലെ വ​ഷ​ളാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന സു​ര​ക്ഷാ സാ​ഹ​ച​ര്യം മു​ൻ​നി​ർ​ത്തി​യാ​ണ് തീ​രു​മാ​നം.

ആ​ക്ര​മ​ണ വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ ന്യൂ​ഡ​ൽ​ഹി​യി​ൽ നി​ന്ന് റി​യാ​ദി​ലേ​ക്ക് പു​റ​പ്പെ​ട്ട എ​യ​ർ ഇ​ന്ത്യ വി​മാ​നം യാ​ത്രാ മ​ധ്യേ അ​ടി​യ​ന്ത​ര​മാ​യി ഡ​ൽ​ഹി​യി​ലേ​ക്ക് ത​ന്നെ തി​രി​ച്ചു​വി​ട്ടു. ഗു​ജ​റാ​ത്തി​ന് മു​ക​ളി​ലൂ​ടെ അ​റ​ബി​ക്ക​ട​ലി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നി​രി​ക്കെ​യാ​ണ് പൈ​ല​റ്റു​മാ​ർ വി​മാ​നം യു-​ടേ​ൺ അ​ടി​ച്ച് തി​രി​കെ കൊ​ണ്ടു​പോ​യ​ത്. യാ​ത്ര​ക്കാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് എ​യ​ർ​ലൈ​നു​ക​ൾ സ​ർ​വീ​സു​ക​ൾ പെ​ട്ടെ​ന്ന് നി​ർ​ത്തി​വെ​ച്ച​ത്.

വി​മാ​നം റ​ദ്ദാ​ക്ക​ൽ മൂ​ലം ബു​ദ്ധി​മു​ട്ടി​ലാ​യ യാ​ത്ര​ക്കാ​ർ​ക്കാ​യി വി​മാ​ന​ക്ക​മ്പ​നി​ക​ൾ ആ​ശ്വാ​സ ന​ട​പ​ടി​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ടി​ക്ക​റ്റ് തു​ക പൂ​ർ​ണ​മാ​യി തി​രി​കെ ന​ൽ​കാ​നോ, അ​ധി​ക നി​ര​ക്കു​ക​ൾ ഇ​ല്ലാ​തെ മ​റ്റൊ​രു തീ​യ​തി​യി​ലേ​ക്ക് ടി​ക്ക​റ്റു​ക​ൾ സൗ​ജ​ന്യ​മാ​യി മാ​റ്റി ന​ൽ​കാ​നോ ത​യ്യാ​റാ​ണെ​ന്ന് ക​മ്പ​നി​ക​ൾ അ​റി​യി​ച്ചു.

സൗ​ദി ത​ല​സ്ഥാ​ന​മാ​യ റി​യാ​ദി​ലെ കിം​ഗ് ഖാ​ലി​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം, അ​ബ​ഹ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം എ​ന്നി​വ​യ്ക്ക് നേ​രെ​യാ​ണ് ഹൂ​തി​ക​ൾ ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ളും ഡ്രോ​ണു​ക​ളും ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

സ്ഥി​തി​ഗ​തി​ക​ൾ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണെ​ന്നും സു​ര​ക്ഷാ അ​നു​മ​തി ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് ഒ​ക്ടോ​ബ​ർ 10ന് ​ശേ​ഷം സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന കാ​ര്യം തീ​രു​മാ​നി​ക്കു​മെ​ന്നും എ​യ​ർ​ലൈ​ൻ വ​ക്താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി.

National

റി​ല​യ​ൻ​സ് ഗ്രൂ​പ്പ് പ്ര​സി​ഡ​ന്‍റ് ധ​ൻ​രാ​ജ് ന​ത്‌​വാ​നി​യു​ടെ രാ​ജ്യ​സ​ഭാ നാ​മ​നി​ർ​ദേ​ശം: സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​ക്കെ​തി​രെ വി​മ​ർ​ശ​നം ശ​ക്ത​മാ​കു​ന്നു

ല​ഖ്‌​നൗ: റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ് ഗ്രൂ​പ്പ് പ്ര​സി​ഡ​ന്‍റ് ധ​ൻ​രാ​ജ് പീ​മ​ൽ ന​ത്‌​വാ​നി​യെ രാ​ജ്യ​സ​ഭാ സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ച സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​ക്ക് എ​തി​രെ വി​മ​ർ​ശ​ന​ങ്ങ​ൾ ക​ത്തു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ 25 വ​ർ​ഷ​ത്തെ രാ​ഷ്ട്രീ​യ ജീ​വി​ത​ത്തെ പ്ര​ശം​സി​ച്ച് ധ​ൻ​രാ​ജ് ന​ത്‌​വാ​നി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച ദീ​ർ​ഘ​മാ​യ കു​റി​പ്പാ​ണ് പു​തി​യ വി​വാ​ദ​ങ്ങ​ൾ​ക്ക് തി​രി​കൊ​ളു​ത്തി​യി​രി​ക്കു​ന്ന​ത്.

ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി​യാ​യി തു​ട​ങ്ങി​യ മോ​ദി​യു​ടെ യാ​ത്ര​യെ 'അ​ടി​യു​റ​ച്ച നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​ന്‍റെ​യും രാ​ഷ്ട്ര​നി​ർ​മാ​ണ പ്ര​തി​ബ​ദ്ധ​ത​യു​ടെ​യും' മാ​തൃ​ക​യെ​ന്നാ​ണ് ന​ത്‌​വാ​നി വി​ശേ​ഷി​പ്പി​ച്ച​ത്. രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​സ്‌​പി​യു​ടെ സു​ര​ക്ഷി​ത​മാ​യ ര​ണ്ട് സീ​റ്റു​ക​ളി​ൽ ഒ​ന്നി​ലേ​ക്ക് കോ​ർ​പ്പ​റേ​റ്റ് നേ​താ​വാ​യ ന​ത്‌​വാ​നി​യെ പ​രി​ഗ​ണി​ച്ച​തി​ൽ പാ​ർ​ട്ടി​യു​ടെ മു​ഖ്യ അ​ജ​ണ്ട​യാ​യ 'പി​ഡി​എ' (പിഛ്ഡെ, ​ദ​ളി​ത്, അ​ൽ​പ​സം​ഖ്യ​ക് - പി​ന്നോ​ക്ക, ദ​ളി​ത്, ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ) വാ​ദ​ത്തി​ന് തി​രി​ച്ച​ടി​യേ​റ്റ​താ​യി എ​തി​രാ​ളി​ക​ൾ ആ​രോ​പി​ക്കു​ന്നു.

ഡ​ൽ​ഹി​യി​ൽ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​ക്കെ​തി​രാ​യ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ൽ എ​സ്‌​പി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്ക​പ്പെ​ട്ട​തി​നെ ന​ത്‌​വാ​നി അ​പ​ല​പി​ച്ചി​രു​ന്നു​വെ​ങ്കി​ലും, തൊ​ട്ടു​പി​ന്നാ​ലെ അ​ദ്ദേ​ഹം മോ​ദി​യെ പു​ക​ഴ്ത്തി​ക്കൊ​ണ്ട് രം​ഗ​ത്തെ​ത്തി​യ​ത് എ​സ്‌​പി​യും ബി​ജെ​പി​യും ത​മ്മി​ലു​ള്ള അ​ന്ത​ർ​ധാ​ര​യാ​ണ് വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്ന് രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ൾ ആ​രോ​പി​ക്കു​ന്നു.

എ​ന്നാ​ൽ പ​ര​മ്പ​രാ​ഗ​ത രാ​ഷ്ട്രീ​യ ത​ട്ട​ക​ങ്ങ​ൾ​ക്ക് പു​റ​ത്തേ​ക്ക് കോ​ർ​പ്പ​റേ​റ്റ്, വ്യാ​വ​സാ​യി​ക മേ​ഖ​ല​ക​ളു​മാ​യി ബ​ന്ധം സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​തീ​രു​മാ​ന​മെ​ന്നാ​ണ് സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യു​ടെ വി​ശ​ദീ​ക​ര​ണം. എ​ങ്കി​ലും പാ​ർ​ട്ടി​ക്കു​ള്ളി​ൽ നി​ന്നും സ​ഖ്യ​ക​ക്ഷി​ക​ളി​ൽ നി​ന്നും ഇ​തി​നെ​തി​രെ എ​തി​ർ​പ്പ് ഉ​യ​രു​ന്നു​ണ്ട്.

National

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​ക്കെ​തി​രാ​യ സ​മ​രം തു​ട​രും രാ​ജ്ഘ​ട്ടി​ൽ പ്രാ​ർ​ഥ​ന ന​ട​ത്തി മ​ട​ങ്ങി നേ​താ​ക്ക​ൾ

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഇ​ന്ത്യ മു​ന്ന​ണി​യു​ടെ പ്ര​തി​ഷേ​ധം ഡ​ൽ​ഹി​യി​ൽ മൂ​ന്നാം ദി​വ​സ​വും ശ​ക്ത​മാ​യി തു​ട​രു​ന്നു. രാ​ജ്ഘ​ട്ടി​ലെ ഗാ​ന്ധി സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും പ്രാ​ർ​ഥ​ന​യും ന​ട​ത്തി​യ ശേ​ഷ​മാ​ണ് ഇ​ന്ന​ത്തെ സ​മ​ര​പ​രി​പാ​ടി​ക​ൾ അ​വ​സാ​നി​പ്പി​ച്ച് നേ​താ​ക്ക​ൾ മ​ട​ങ്ങി​യ​ത്. ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി വ​രെ പ്ര​തി​ഷേ​ധ​ത്തി​ൽ നി​ന്ന് പി​ന്നോ​ട്ടി​ല്ലെ​ന്നും സ​മ​രം തു​ട​രു​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി.

കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖ​ർ​ഗെ ഒ​രു​ക്കി​യ ഉ​ച്ച​ഭ​ക്ഷ​ണ യോ​ഗ​ത്തി​ന് ശേ​ഷ​മാ​ണ് എം​പി​മാ​ർ മൂ​ന്ന് ബ​സു​ക​ളി​ലാ​യി രാ​ജ്ഘ​ട്ടി​ലെ​ത്തി​യ​ത്. ഹി​മാ​ച​ൽ പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി സു​ഖ്‌​വീ​ന്ദ​ർ സിം​ഗ് സു​ഖു​വും തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്ഡി​യും ഇ​ന്ന​ത്തെ പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഡ​ൽ​ഹി​യി​ൽ ത​ന്നെ തു​ട​രാ​ൻ കോ​ൺ​ഗ്ര​സ് എം​പി​മാ​ർ​ക്ക് എ​ഐ​സി​സി നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

സ​മ​രം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​മ​ത ബാ​ന​ർ​ജി, ഉ​ദ്ധ​വ് താ​ക്ക​റെ, തേ​ജ​സ്വി യാ​ദ​വ് തു​ട​ങ്ങി​യ പ്ര​മു​ഖ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ നാ​ള​ത്തെ പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ രാ​ഹു​ൽ ഗാ​ന്ധി ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ച്ച കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ടും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റോ​ടും വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ലും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി​യും വ്യ​ക്ത​മാ​ക്കി.

സ​മാ​ധാ​ന​പ​ര​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്നും എ​ന്നാ​ൽ സ​ർ​ക്കാ​ർ അ​തി​നെ ത​ട​യാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും പ്ര​തി​പ​ക്ഷം ആ​രോ​പി​ക്കു​ന്നു.

National

ഗോ​വ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: എ​എ​പി നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി അ​ര​വി​ന്ദ് കെ​ജ്‌​രി​വാ​ൾ

പ​നാ​ജി: 2027-ലെ ​ഗോ​വ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആം ​ആ​ദ്മി പാ​ർ​ട്ടി ദേ​ശീ​യ ക​ൺ​വീ​ന​ർ അ​ര​വി​ന്ദ് കെ​ജ്‌​രി​വാ​ൾ പ​നാ​ജി​യി​ൽ പാ​ർ​ട്ടി നേ​താ​ക്ക​ളു​മാ​യി നി​ർ​ണാ​യ​ക ച​ർ​ച്ച ന​ട​ത്തി. ഗോ​വ​യി​ലെ സം​ഘ​ട​നാ സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ത​ന്ത്ര​ങ്ങ​ൾ രൂ​പീ​ക​രി​ക്കു​ന്ന​തി​നു​മാ​ണ് യോ​ഗം ചേ​ർ​ന്ന​ത്.

മു​ൻ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​തി​ഷി, എ​എ​പി ഗോ​വ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് വാ​ത്‌​മീ​കി നെ​യ്ക് തു​ട​ങ്ങി​യ പ്ര​മു​ഖ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ബി​ജെ​പി​ക്കും കോ​ൺ​ഗ്ര​സി​നും എ​തി​രാ​യി ഗോ​വ​യി​ൽ ശ​ക്ത​മാ​യ രാ​ഷ്ട്രീ​യ ബ​ദ​ൽ ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രാ​ൻ പാ​ർ​ട്ടി ല​ക്ഷ്യ​മി​ടു​ന്നു​വെ​ന്ന് യോ​ഗം വ്യ​ക്ത​മാ​ക്കു​ന്നു. 2027-ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഗോ​വ​യി​ൽ വേ​രു​റ​പ്പി​ക്കാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ് ആം ​ആ​ദ്മി പാ​ർ​ട്ടി.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ രാ​ഷ്ട്രീ​യ സ​ഖ്യ​ങ്ങ​ളും സം​ഘ​ട​ന സം​വി​ധാ​ന​ങ്ങ​ളും കെ​ജ്‌​രി​വാ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ല​യി​രു​ത്തി​വ​രു​ന്നു. ഗോ​വ​യി​ൽ ബി​ജെ​പി​ക്കൊ​പ്പം കോ​ൺ​ഗ്ര​സി​നെ​യും ശ​ക്ത​മാ​യി എ​തി​ർ​ക്കു​മെ​ന്നും, ജ​ന​കീ​യ പ്ര​ശ്ന​ങ്ങ​ൾ മു​ൻ​നി​ർ​ത്തി മു​ന്നോ​ട്ട് പോ​കു​മെ​ന്നും എ​എ​പി നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

National

'ആ​രെ​ത്ര ബ​ഹ​ളം വ​ച്ചാ​ലും എ​ന്‍റെ പ്ര​വ​ർ​ത്ത​നം തു​ട​രും'; പ്ര​തി​പ​ക്ഷ​ത്തി​ന് പ​രോ​ക്ഷ മ​റു​പ​ടി​യു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​ക്കെ​തി​രെ​യും ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും ഇ​ന്ത്യ മു​ന്ന​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡ​ൽ​ഹി​യി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ തു​ട​രു​ന്ന​തി​നി​ട​യി​ൽ, പ്ര​തി​പ​ക്ഷ​ത്തി​ന് പ​രോ​ക്ഷ മ​റു​പ​ടി​യു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ആ​രെ​ത്ര ബ​ഹ​ളം വെ​ച്ചാ​ലും താ​ൻ രാ​ജ്യ​ത്തി​നു​വേ​ണ്ടി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. 

ഖ​ജ​നാ​വ് കൊ​ള്ള​യ​ടി​ച്ച​വ​ർ​ക്ക് ഒ​രി​ക്ക​ലും ത​ന്നെ സ്നേ​ഹി​ക്കാ​നാ​കി​ല്ലെ​ന്ന് അ​റി​യാ​മെ​ന്നും, വി​മ​ർ​ശ​ന​ങ്ങ​ളും പ്ര​തി​ഷേ​ധ​ങ്ങ​ളും ത​ന്നെ ത​ള​ർ​ത്തി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​രാ​മ​ർ​ശി​ച്ചു. വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം ഡ​ൽ​ഹി​യി​ൽ ശ​ക്ത​മാ​യ സ​മ​ര​മു​ഖം തു​റ​ന്നി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഈ ​പ്ര​സ്താ​വ​ന.

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ത്യ മു​ന്ന​ണി നേ​താ​ക്ക​ൾ രാ​ജ്ഘ​ട്ടി​ലും ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും സ​ത്യാ​ഗ്ര​ഹ സ​മ​ര​വും പ്ര​ക്ഷോ​ഭ​ങ്ങ​ളും തു​ട​രു​ക​യാ​ണ്. രാ​ജ്യ​ത്തെ ജ​നാ​ധി​പ​ത്യ സ്ഥാ​പ​ന​ങ്ങ​ൾ സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കു​മ്പോ​ൾ, എ​തി​ർ​പ്പു​ക​ളെ വ​ക​വെ​യ്ക്കാ​തെ സ​ർ​ക്കാ​ർ സ്വ​ന്തം നി​ല​പാ​ടു​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Sports

മെ​സ്സി​യു​ടെ പ​ത്താം ന​മ്പ​ർ ജേ​ഴ്‌​സി പി​ൻ​വ​ലി​ക്കാ​ൻ ഫി​ഫ നി​യ​മം അ​നു​വ​ദി​ക്കി​ല്ല; അ​ർ​ജ​ന്‍റീ​ന​യു​ടെ പു​തി​യ 'പ​ത്താ​മ​നാ​യി' നി​ക്കോ പാ​സ്

ബ്യൂ​ണ​സ് അ​യേ​ഴ്സ്: ല​യ​ണ​ൽ മെ​സ്സി അ​ന്താ​രാ​ഷ്ട്ര ഫു​ട്ബോ​ളി​ൽ നി​ന്ന് പ​ടി​യി​റ​ങ്ങി​യ​തോ​ടെ അ​ർ​ജ​ന്‍റീ​ന​യു​ടെ വി​ഖ്യാ​ത​മാ​യ പ​ത്താം ന​മ്പ​ർ ജേ​ഴ്‌​സി ഇ​നി ആ​ര് അ​ണി​യു​മെ​ന്ന ച​ർ​ച്ച​യി​ലാ​ണ് ഫു​ട്ബോ​ൾ ലോ​കം. മെ​സ്സി​യോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി പ​ത്താം ന​മ്പ​ർ ജേ​ഴ്‌​സി പി​ൻ​വ​ലി​ക്കാ​ൻ അ​ർ​ജ​ന്‍റീ​ന ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നെ​ങ്കി​ലും ഫി​ഫ​യു​ടെ ഔ​ദ്യോ​ഗി​ക നി​യ​മ​ങ്ങ​ൾ അ​തി​ന് അ​നു​വ​ദി​ക്കു​ന്നി​ല്ല. ഫി​ഫ​യു​ടെ പ്ര​മു​ഖ ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ ടീ​മി​ലെ ക​ളി​ക്കാ​ർ​ക്ക് 1 മു​ത​ൽ 26 വ​രെ​യു​ള്ള ജേ​ഴ്‌​സി ന​മ്പ​റു​ക​ൾ ന​ൽ​കേ​ണ്ട​ത് നി​ർ​ബ​ന്ധ​മാ​ണ്.

തു​ട​ക്ക​ത്തി​ൽ പ​രി​ശീ​ല​ക​ൻ ലി​യോ​ണ​ൽ സ്ക​ലോ​ണി പ​ത്താം ന​മ്പ​ർ ജേ​ഴ്‌​സി മ​റ്റാ​ർ​ക്കും ന​ൽ​ക​തെ മാ​റ്റി​നി​ർ​ത്തി​യി​രു​ന്നു​വെ​ങ്കി​ലും ശാ​ശ്വ​ത​മാ​യി അ​ത് ത​ട​ഞ്ഞു​വെ​ക്കാ​ൻ സാ​ധി​ക്കി​ല്ല. ഇ​തി​നെ​ത്തു​ട​ർ​ന്ന്, അ​ർ​ജ​ന്‍റീ​ന​യു​ടെ അ​ടു​ത്ത പ​ത്താം ന​മ്പ​ർ ജേ​ഴ്‌​സി​യു​ടെ പി​ൻ​ഗാ​മി​യാ​യി 22-കാ​ര​നാ​യ മ​ധ്യ​നി​ര താ​രം നി​ക്കോ പാ​സി​നെ നി​യോ​ഗി​ക്കാ​നാ​ണ് സാ​ധ്യ​ത.

ഇ​റ്റാ​ലി​യ​ൻ സീ​രി എ ​ക്ല​ബ്ബാ​യ കോ​മോ​യ്ക്കാ​യി മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കു​ന്ന ഈ ​യു​വ​താ​രം ദേ​ശീ​യ ടീ​മി​ലും ത​ന്‍റെ സ്വാ​ധീ​നം ഉ​റ​പ്പി​ച്ചു​ക​ഴി​ഞ്ഞു. ഡ്രി​ബ്ലിം​ഗ് മി​ക​വു​കൊ​ണ്ടും കൃ​ത്യ​ത​യാ​ർ​ന്ന പാ​സു​ക​ൾ കൊ​ണ്ടും ക​ളി​ക്ക​ള​ത്തി​ൽ ശ്ര​ദ്ധേ​യ​നാ​യ നി​ക്കോ പാ​സ്, ബൊ​ളീ​വി​യ​ക്കും ബെ​നി​നു​മെ​തി​രാ​യ മ​ത്സ​ര​ങ്ങ​ളി​ൽ ഗോ​ൾ നേ​ടി മി​ക​വ് തെ​ളി​യി​ച്ചി​രു​ന്നു. മെ​സ്സി​യു​ടെ വി​ട​വാ​ങ്ങ​ൽ മ​ത്സ​ര​ത്തി​ൽ നി​ക്കോ പാ​സ് നേ​ടി​യ ഗോ​ളി​ന് വ​ഴി​യൊ​രു​ക്കി​യ​ത് മെ​സ്സി ത​ന്നെ​യാ​യി​രു​ന്നു എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്.

എ​ങ്കി​ലും, ഐ​ക്ക​ണി​ക് പ​ത്താം ന​മ്പ​ർ ജേ​ഴ്‌​സി ഔ​ദ്യോ​ഗി​ക​മാ​യി നി​ക്കോ പാ​സി​ന് എ​ന്ന് ന​ൽ​കു​മെ​ന്ന കാ​ര്യ​ത്തി​ൽ അ​ർ​ജ​ന്‍റീ​ന ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ അ​ന്തി​മ തീ​യ​തി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

Kerala

കാ​രു​ണ്യ ആ​രോ​ഗ്യ പ​ദ്ധ​തി​ക്ക് 600 കോ​ടി രൂ​പ അ​നു​വ​ദി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പാ​വ​പ്പെ​ട്ട രോ​ഗി​ക​ൾ​ക്ക് വ​ലി​യ ആ​ശ്വാ​സ​മേ​കി കാ​രു​ണ്യ ആ​രോ​ഗ്യ പ​ദ്ധ​തി​ക​ൾ​ക്കാ​യി 600 കോ​ടി​യി​ല​ധി​കം രൂ​പ അ​നു​വ​ദി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ. മു​ൻ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തെ കു​ടി​ശ്ശി​ക​ക​ൾ തീ​ർ​ക്കാ​നും പ​ദ്ധ​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം സു​ഗ​മ​മാ​ക്കാ​നു​മാ​ണ് അ​ടി​യ​ന്ത​ര​മാ​യി തു​ക അ​നു​വ​ദി​ച്ച​തെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് വ്യ​ക്ത​മാ​ക്കി.

കാ​രു​ണ്യ ആ​രോ​ഗ്യ സു​ര​ക്ഷാ പ​ദ്ധ​തി​യി​ലെ ക്ലെ​യി​മു​ക​ൾ​ക്കാ​യി 307.10 കോ​ടി രൂ​പ​യും, കാ​രു​ണ്യ ബെ​ന​വ​ല​ന്‍റ് ഫ​ണ്ടി​നാ​യി 293.62 കോ​ടി രൂ​പ​യു​മാ​ണ് പ്ര​ത്യേ​ക​മാ​യി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ബ​ജ​റ്റി​ൽ കാ​രു​ണ്യ പ​ദ്ധ​തി​ക്കാ​യി 592 കോ​ടി രൂ​പ​യാ​യി​രു​ന്നു വ​ക​യി​രു​ത്തി​യി​രു​ന്ന​ത്. സൗ​ജ​ന്യ ചി​കി​ത്സ ന​ൽ​കി​യ വ​ക​യി​ൽ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ​ക്ക് ല​ഭി​ക്കാ​നു​ള്ള കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ കു​ടി​ശ്ശി​ക പു​തി​യ ഫ​ണ്ട് എ​ത്തു​ന്ന​തോ​ടെ തീ​ർ​പ്പാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ഫ​ണ്ട് അ​നു​വ​ദി​ച്ച​തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്ന ചി​കി​ത്സാ പ​ദ്ധ​തി​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് മ​ട​ങ്ങു​മെ​ന്നും ഇ​ത് സാ​ധാ​ര​ണ​ക്കാ​രാ​യ രോ​ഗി​ക​ൾ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​കു​മെ​ന്നും സ​ർ​ക്കാ​ർ വി​ല​യി​രു​ത്തു​ന്നു.

National

ഡ​ൽ​ഹി​യി​ലെ മു​ക്കി​ലും മൂ​ല​യി​ലും സ​മ​ര​മെ​ത്തി​ക്കാ​ൻ 'റെ​സ്റ്റോ​റ​ന്‍റ് ന​യ​ത​ന്ത്രം'; ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ലേ​ക്ക് ഇ​റ​ങ്ങി ഇ​ന്ത്യ മു​ന്ന​ണി

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​ക്കെ​തി​രെ​യു​ള്ള പ്ര​ക്ഷോ​ഭം കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​ക്കാ​നും ന​ഗ​ര​ത്തി​ന്‍റെ മു​ക്കി​ലും മൂ​ല​യി​ലും എ​ത്തി​ക്കാ​നും പു​തി​യൊ​രു ത​ന്ത്ര​വു​മാ​യി ഇ​ന്ത്യ മു​ന്ന​ണി. ഉ​ന്ന​ത നേ​താ​ക്ക​ളു​ടെ അ​ട​ച്ചി​ട്ട മു​റി​യി​ലെ യോ​ഗ​ങ്ങ​ൾ​ക്ക് പ​ക​രം ഡ​ൽ​ഹി​യി​ലെ സാ​ധാ​ര​ണ​ക്കാ​ർ നി​ര​ന്ത​രം സ​ന്ദ​ർ​ശി​ക്കു​ന്ന പ്ര​ശ​സ്ത​മാ​യ റെ​സ്റ്റോ​റ​ന്‍റു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​പ്പോ​ൾ മു​ന്ന​ണി​യു​ടെ പ്ര​തി​രോ​ധ നീ​ക്ക​ങ്ങ​ൾ.

സ​മ​ര​ത്തി​ന്‍റെ ഗ​തി​യും അ​ടു​ത്ത ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ച​ർ​ച്ച ചെ​യ്യാ​ൻ ഇ​ന്ത്യ സ​ഖ്യ​ത്തി​ലെ പ്ര​ധാ​ന നേ​താ​ക്ക​ളും എം​പി​മാ​രും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് ന​ഗ​ര​ത്തി​ലെ ജ​ന​സാ​ന്ദ്ര​ത​യേ​റി​യ ഹോ​ട്ട​ലു​ക​ളാ​ണ്. ഇ​ന്ന​ലെ പ്ര​ശ​സ്ത​മാ​യ 'സാ​ഗ​ർ​ര​ത്ന' ഹോ​ട്ട​ലി​ലാ​യി​രു​ന്നു നേ​താ​ക്ക​ളു​ടെ ഒ​ത്തു​കൂ​ട​ലെ​ങ്കി​ൽ, ഇ​ന്ന് അ​ത് 'മോ​യ്റ്റ​സ്' ഹോ​ട്ട​ലി​ലേ​ക്കാ​ണ് മാ​റി​യ​ത്. സാ​ധാ​ര​ണ​ക്കാ​രു​ടെ ഇ​ട​യി​ലേ​ക്ക് സ​മ​ര​ത്തെ​യും അ​തി​ന്‍റെ ച​ർ​ച്ച​ക​ളെ​യും നേ​രി​ട്ട് ഇ​റ​ക്കി​ക്കൊ​ണ്ടു​ള്ള ഈ ​പു​തി​യ 'റെ​സ്റ്റോ​റ​ന്‍റ് ന​യ​ത​ന്ത്രം' ഡ​ൽ​ഹി രാ​ഷ്ട്രീ​യ​ത്തി​ൽ വ​ലി​യ ശ്ര​ദ്ധ ആ​ക​ർ​ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

 

International

റെഡ് അലർട്ട്! ഭൂമി കടുത്ത ചൂടിലേക്ക്; 'എ​ൽ നി​നോ' 2027 ഫെ​ബ്രു​വ​രി വ​രെ ക​ഠി​ന​മാ​യി തു​ട​രും

മ​നു​ഷ്യ​ർ ഏ​റ്റ​വും പ്രതികൂല കാ​ലാ​വ​സ്ഥാ സാ​ഹ​ച​ര്യ​ങ്ങ​ളി​ലേ​ക്കാ​ണു നീ​ങ്ങു​ന്ന​തെ​ന്ന മു​ന്ന​റി​യി​പ്പുമായി ശാ​സ്ത്ര​ലോ​കം. ശ​ക്തി​പ്രാ​പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന 'എ​ൽ നി​നോ' അ​തീ​വ ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്നു ലോ​ക​മെ​മ്പാ​ടു​മു​ള്ള കാ​ലാ​വ​സ്ഥാ വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. 1950-ന് ​ശേ​ഷം ഏ​റ്റ​വും ക​ഠി​ന​മേ​റി​യ ക​ലാ​വ​സ്ഥ​യാ​യി​രി​ക്കും ഈ ​വ​ർ​ഷം നേ​രി​ടേ​ണ്ടി​വ​രി​ക​യെ​ന്ന് ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ വ്യ​ക്ത​മാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണു മു​ന്ന​റി​യി​പ്പു​ക​ൾ. മ​നു​ഷ്യ​നി​ർ​മി​ത​മാ​യ ആ​ഗോ​ള കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ന്‍റെ ആ​ഘാ​തം വ​ർ​ധി​പ്പി​ക്കാ​ൻ 'എ​ൽ നി​നോ' കാ​ര​ണ​മാ​കു​മെ​ന്ന് ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​യു​ടെ കാ​ലാ​വ​സ്ഥാ ഏ​ജ​ൻ​സി​യാ​യ വേ​ൾ​ഡ് മെ​റ്റീ​രി​യോ​ള​ജി​ക്ക​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ (ഡ​ബ്ല്യു​എം​ഒ) അ​റി​യി​ച്ചു. പ​സ​ഫി​ക് സ​മു​ദ്രം ഭീ​മ​മാ​യ അ​ള​വി​ൽ ചൂ​ടു പു​റ​ന്ത​ള്ളു​ന്ന​തി​നാ​ൽ, വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ വ​ലി​യൊ​രു മേ​ഖ​ല​യി​ൽ അ​സാ​ധാ​ര​ണ​മാ​യ താ​പ​നി​ല അ​നു​ഭ​വ​പ്പെ​ടു​മെ​ന്നു വി​ദ​ഗ്ധ​ർ വ്യ​ക്ത​മാ​ക്കി.

ഭൂ​മി​യു​ടെ ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളും അ​സാ​ധാ​ര​ണ​മാ​യ താ​പ​നി​ല​യി​ലേ​ക്കു മാ​റു​ക​യാ​ണെന്നു പ്ര​മു​ഖ മീ​റ്റി​യ​റോ​ള​ജി​സ്റ്റ് റ​യാ​ൻ മോ. എക്സിൽ കാ​ലാ​വ​സ്ഥാ​ഭൂ​പ​ടം പ​ങ്കുവച്ചാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. ഭൂ​ഗോ​ള​ത്തി​ന്‍റെ ഏ​താ​ണ്ട് എ​ല്ലാ മേ​ഖ​ല​യും 'റെ​ഡ് അ​ല​ർ​ട്ടി'ലാണെന്ന് മോ ​വ്യ​ക്ത​മാ​ക്കി. അ​മേ​രി​ക്ക​ൻ ഭൂ​ഖ​ണ്ഡ​ത്തി​ലെ ചി​ല പ്ര​ദേ​ശ​ങ്ങ​ൾ ഒ​ഴി​കെ ലോ​ക​ത്തെ​ല്ലാ​യി​ട​ത്തും ക​ടു​ത്ത ആ​ഗോ​ള​താ​പ​നം അ​നു​ഭ​വ​പ്പെ​ടു​ക​യാ​ണ്. എ​ൽ നി​നോ ത​രം​ഗം 2027 ഫെ​ബ്രു​വ​രി വ​രെ ക​ഠി​ന​മാ​യി തു​ട​രു​മെ​ന്നു ഡ​ബ്ല്യു​എം​ഒ വ്യ​ക്ത​മാ​ക്കു​ന്നു.

പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ലെ താ​പ​നി​ല മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ എ​ല്ലാ റെ​ക്കോ​ർ​ഡു​ക​ളും ഭേ​ദി​ച്ച​താ​യി കാ​ലാ​വ​സ്ഥാ‌​ശാ​സ്ത്ര​ജ്ഞ​ൻ സി​ക് ഹൗ​സ്‌​ഫാ​ദ​ർ പ​റ​ഞ്ഞു. എ​ൽ നി​നോ മു​ൻ​പെ​ങ്ങു​മി​ല്ലാ​ത്ത​വി​ധം ഉ​യ​ർ​ന്ന താ​പ​നി​ല​യി​ലേ​ക്കു കു​തി​ക്കു​ന്ന​തു തു​ട​രു​ക​യാ​ണ്. ഇ​പ്പോ​ൾ സാ​ധാ​ര​ണ​യേ​ക്കാ​ൾ 3.4 ഡി​ഗ്രി സെ​ൽ​ഷ്യ​സ് കൂ​ടു​ത​ലാ​ണ്. കാ​ലാ​വ​സ്ഥാ വി​ദ​ഗ്ധ​നാ​യ ലി​യോ​ൺ സൈ​മ​ൺ​സ് ഈ ​കാ​ലാ​വ​സ്ഥാ പ്ര​തി​ഭാ​സ​ത്തെ 'സൂ​പ്പ​ർ-​ഡ്യൂ​പ്പ​ർ എ​ൽ നി​നോ' എ​ന്നാ​ണു വി​ശേ​ഷി​പ്പി​ച്ച​ത്.

ഈ ​വ​ർ​ഷം അ​വ​സാ​ന​മാ​സ​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗം സ​മു​ദ്ര​മേ​ഖ​ല​ക​ളി​ലും ശ​രാ​ശ​രി​യേ​ക്കാ​ൾ ഉ​യ​ർ​ന്ന താ​പ​നി​ല അനുഭവപ്പെടുമെന്ന് ഡ​ബ്ല്യു​എം​ഒ പ്ര​വ​ചി​ക്കു​ന്നു. എ​ൽ നി​നോ കേ​ന്ദ്ര​മാ​യ മ​ധ്യ-​കി​ഴ​ക്ക​ൻ ട്രോ​പ്പി​ക്ക​ൽ പ​സ​ഫി​ക്കി​ലെ സ​മു​ദ്രോ​പ​രി​ത​ല താ​പ​നി​ല ഒ​ക്‌​ടോ​ബ​ർ മു​ത​ൽ ഡി​സം​ബ​ർ വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ സാ​ധാ​ര​ണ​യേ​ക്കാ​ൾ 3.7 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ ഉ​യ​രു​മെ​ന്നാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​തു മു​ൻ​പെ​ങ്ങു​മി​ല്ലാ​ത്ത സ​മു​ദ്ര താ​പ​വ​ർ​ധ​ന​വി​ലേ​ക്കു വ​ഴി​തു​റ​ക്കും.

ര​ണ്ടു മു​ത​ൽ ഏ​ഴു വ​ർ​ഷം വ​രെ​യു​ള്ള ഇ​ട​വേ​ള​ക​ളി​ൽ രൂ​പ​പ്പെ​ടു​ന്ന സ്വാ​ഭാ​വി​ക കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം, ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ഴ​യു​ടെ പാ​റ്റേ​ണു​ക​ളെ​യും അ​ന്ത​രീ​ക്ഷ താ​പ​നി​ല​യെ​യും ക​ഠി​ന​മാ​യി ബാ​ധി​ക്കും. ഇ​തു ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ടു​ത്ത വ​ര​ൾ​ച്ച​യ്ക്കും മ​റ്റു ചി​ല​യി​ട​ങ്ങ​ളി​ൽ അ​തി​തീ​വ്ര മ​ഴ​യ്ക്കും വെ​ള്ള​പ്പൊ​ക്ക​ത്തി​നും കാ​ര​ണ​മാ​കാം. 'എൽ നിനോ' കഠിനമാകുന്ന സാഹചര്യത്തിൽ ലോ​ക​മെ​മ്പാ​ടു​മാ​യി ഏ​ക​ദേ​ശം 4,51,000 മ​ര​ണ​ങ്ങ​ൾ വ​രെ സം​ഭ​വി​ച്ചേ​ക്കാ​മെ​ന്ന് ഷി​ക്കാ​ഗോ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ക്ലൈ​മ​റ്റ് ഇം​പാ​ക്‌ട് ലാ​ബി​ലെ ഗ​വേ​ഷ​ക​ർ മു​ന്ന​റി​യി​പ്പു ന​ൽ​കിയിട്ടുണ്ട്. ഇന്ത്യയും പ്രതികൂല സാഹചര്യങ്ങളെ നേരിടേണ്ടിവരും.

National

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ മു​ന്ന​ണി നേ​താ​ക്ക​ൾ രാ​ജ്ഘ​ട്ടി​ൽ

ന്യൂ​ഡ​ൽ​ഹി: വോ​ട്ട​ർ പ​ട്ടി​ക തീ​വ്ര പ​രി​ഷ്ക​ര​ണ​ത്തി​ലെ ക്ര​മ​ക്കേ​ടു​ക​ൾ ആ​രോ​പി​ച്ച് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ ഇ​ന്ത്യ മു​ന്ന​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​ഷേ​ധം മൂ​ന്നാം ദി​വ​സ​വും ശ​ക്ത​മാ​യി തു​ട​രു​ന്നു. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ച്ച​ഭ​ക്ഷ​ണ യോ​ഗ​ത്തി​ന് ശേ​ഷം ലോ​ക്‌​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യ​ട​ക്ക​മു​ള്ള ഇ​ന്ത്യ മു​ന്ന​ണി എം​പി​മാ​രും നേ​താ​ക്ക​ളും ഡ​ൽ​ഹി രാ​ജ്ഘ​ട്ടി​ൽ എ​ത്തി സ​ത്യാ​ഗ്ര​ഹ സ​മ​രം ആ​രം​ഭി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ളെ ത​ക​ർ​ക്കു​ന്നു​വെ​ന്നും പൗ​ര​ന്മാ​രു​ടെ വോ​ട്ട​വ​കാ​ശം ക​വ​ർ​ന്നെ​ടു​ക്കു​ന്നു​വെ​ന്നും നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. ഗ്യാ​നേ​ഷ് കു​മാ​ർ രാ​ജി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​ക്ഷോ​ഭം തു​ട​രു​മെ​ന്ന് പ്ര​തി​പ​ക്ഷം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. രാ​ജ്ഘ​ട്ട് പ​രി​സ​ര​ത്തും ബി​ജെ​പി ആ​സ്ഥാ​ന​ത്തി​ന് ചു​റ്റും ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഡ​ൽ​ഹി പൊ​ലി​സ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ജ​ന്ത​ർ​മ​ന്ത​റി​ൽ പ്ര​തി​ഷേ​ധം ന​ട​ത്താ​ൻ അ​നു​മ​തി തേ​ടി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് ഹ​ർ​ജി ന​ൽ​കി​യി​ട്ടു​മു​ണ്ട്.

National

ഡ​ൽ​ഹി​യി​ൽ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ൽ മോ​ദി അ​നു​കൂ​ല മു​ദ്രാ​വാ​ക്യം വി​ളി​ച്ച​യാ​ൾ​ക്ക് മ​ർ​ദ​നം

ന്യൂ​ഡ​ൽ​ഹി: പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ അ​നു​കൂ​ലി​ച്ചു മു​ദ്രാ​വാ​ക്യം വി​ളി​ച്ച​യാ​ൾ​ക്ക് ആ​ൾ​ക്കൂ​ട്ട​ത്തി​ന്‍റെ മ​ർ​ദ​നം. ഡ​ൽ​ഹി​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ലാ​ണ് സം​ഭ​വം. വോ​ട്ട​ർ പ​ട്ടി​ക​യി​ലെ പ്ര​ത്യേ​ക സൂ​ക്ഷ്മ​പ​രി​ഷ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ പ്ര​തി​പ​ക്ഷം ന​ട​ത്തു​ന്ന മൂ​ന്നാം ദി​വ​സ​ത്തെ പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ലാ​ണ് ഈ ​അ​നി​ഷ്ട സം​ഭ​വ​മു​ണ്ടാ​യ​ത്.

 

 

 

 

International

2026-ലെ ​സാ​ഹി​ത്യ നൊ​ബേ​ൽ പു​ര​സ്കാ​രം കാ​ന​ഡ​യി​ലെ പ്ര​ശ​സ്ത ക​വി ആ​നി കാ​ർ​സ​ണ്

സ്റ്റോ​ക്ക്‌​ഹോം: 2026-ലെ ​സാ​ഹി​ത്യ​ത്തി​നു​ള്ള നൊ​ബേ​ൽ പു​ര​സ്കാ​ര​ത്തി​ന് കാ​ന​ഡ​യി​ൽ നി​ന്നു​ള്ള പ്ര​ശ​സ്ത ക​വി​യും ഉ​പ​ന്യാ​സ​കാ​രി​യു​മാ​യ ആ​നി കാ​ർ​സ​ൺ അ​ർ​ഹ​യാ​യി. ക്ലാ​സി​ക്ക​ൽ പാ​ര​മ്പ​ര്യ​ങ്ങ​ളോ​ട് അ​നു​രൂ​പ​പ്പെ​ട്ട് പു​തി​യ സാ​ഹി​ത്യ രൂ​പ​ങ്ങ​ൾ സൃ​ഷ്ടി​ച്ച അ​വ​രു​ടെ ധീ​ര​വും സ​ർ​ഗാ​ത്മ​ക​വു​മാ​യ സൃ​ഷ്ടി​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്കാ​ര​മെ​ന്ന് സ്വീ​ഡി​ഷ് അ​ക്കാ​ദ​മി അ​റി​യി​ച്ചു. 12 ദ​ശ​ല​ക്ഷം സ്വീ​ഡി​ഷ് ക്രൗ​ൺ (ഏ​ക​ദേ​ശം 11.63 കോ​ടി രൂ​പ) അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം.

ക​വി​ത, ഗ​ദ്യം, നാ​ട​കീ​യ സം​ഭാ​ഷ​ണ​ങ്ങ​ൾ, പ​രി​ഭാ​ഷ എ​ന്നി​വ സ​മ​ന്വ​യി​പ്പി​ച്ചു​ള്ള തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ ര​ച​നാ​രീ​തി​യാ​ണ് ആ​നി കാ​ർ​സ​ന്‍റേ​ത്. ഗ്രീ​ക്ക് ക്ലാ​സി​ക്ക​ൽ സാ​ഹി​ത്യ ത​ർ​ജ​മ​ക​ളി​ലൂ​ടെ ആ​ഗോ​ള ശ്ര​ദ്ധ നേ​ടി​യ അ​വ​രു​ടെ 'ഓ​ട്ടോ​ബ​യോ​ഗ്ര​ഫി ഓ​ഫ് റെ​ഡ്' (1998), 'നോ​ർ​മ ജീ​ൻ ബേ​ക്ക​ർ ഓ​ഫ് ട്രോ​യ്' (2019) തു​ട​ങ്ങി​യ കൃ​തി​ക​ൾ ഏ​റെ പ്ര​ശ​സ്ത​മാ​ണ്. ഹെ​ല​ൻ ഓ​ഫ് ട്രോ​യി​യു​ടെ​യും മെ​ർ​ലി​ൻ മ​ൺ​റോ​യു​ടെ​യും ജീ​വി​ത​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി ത​യ്യാ​റാ​ക്കി​യ പ്ര​ക​ട​ന കാ​വ്യ​മാ​ണ് 'നോ​ർ​മ ജീ​ൻ ബേ​ക്ക​ർ ഓ​ഫ് ട്രോ​യ്'.

ആ​ലീ​സ് മു​ൻ​റോ​യ്ക്ക് ശേ​ഷം സാ​ഹി​ത്യ നൊ​ബേ​ൽ നേ​ടു​ന്ന പ്ര​ധാ​ന ക​നേ​ഡി​യ​ൻ എ​ഴു​ത്തു​കാ​രി​ൽ ഒ​രാ​ളാ​ണ് ആ​നി കാ​ർ​സ​ൺ. അ​ല​ക്സാ​ണ്ട​ർ സോ​ൾ​ഷെ​നി​റ്റ്സി​ൻ, ഏ​ണ​സ്റ്റ് ഹെ​മിം​ഗ്‌​വേ തു​ട​ങ്ങി​യ പ്ര​ഗ​ത്ഭ​രു​ടെ നി​ര​യി​ലേ​ക്കാ​ണ് ഈ ​പു​ര​സ്കാ​ര​ത്തി​ലൂ​ടെ അ​വ​ർ ഉ​യ​ർ​ത്ത​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഹം​ഗേ​റി​യ​ൻ എ​ഴു​ത്തു​കാ​ര​നാ​യ ലാ​സ്ലോ ക്രാ​സ്ന​ഹോ​ർ​കാ​യ്ക്കാ​യി​രു​ന്നു സാ​ഹി​ത്യ നൊ​ബേ​ൽ ല​ഭി​ച്ചി​രു​ന്ന​ത്.

National

വോ​ട്ടു മോ​ഷ​ണ ആ​രോ​പ​ണ​ങ്ങ​ൾ​ക്കെ​തി​രെ 42 മു​ൻ ജ​ഡ്ജി​മാ​രു​ടെ തു​റ​ന്ന ക​ത്ത്

ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ​യും മ​റ്റ് ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളെ​യും ത​ക​ർ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള നി​ര​ന്ത​ര​മാ​യ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി 42 മു​ൻ ജ​ഡ്ജി​മാ​ർ. വോ​ട്ടു മോ​ഷ​ണ​മെ​ന്ന പേ​രി​ൽ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​ത് ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സം ത​ക​ർ​ക്കു​മെ​ന്നും, ബാ​ല​റ്റി​ന് വി​ല ക​ൽ​പി​ക്കാ​ത്ത സാ​ഹ​ച​ര്യം തെ​രു​വു​ക​ളെ അ​ശാ​ന്ത​മാ​ക്കു​മെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ​യും വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണ​ത്തി​നെ​തി​രെ​യും പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് വ​ലി​യ തോ​തി​ലു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​യ​രു​ന്ന​തി​നി​ട​യാ​ണ് ഈ ​തു​റ​ന്ന ക​ത്ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ, നീ​തി​ന്യാ​യ വ്യ​വ​സ്ഥ തു​ട​ങ്ങി​യ ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ട്ടി​മ​റി​ക്കു​ന്ന​തി​ൽ ഒ​പ്പു​വെ​ച്ച​വ​ർ ക​ടു​ത്ത ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. തെ​ളി​വു​ക​ളി​ല്ലാ​തെ "വോ​ട്ടു മോ​ഷ​ണം" എ​ന്ന് ആ​രോ​പി​ക്കു​ക​യും ഭ​ര​ണ​ഘ​ട​നാ അ​ധി​കാ​രി​ക​ളെ നി​ര​ന്ത​രം "കൊ​ള്ള​ക്കാ​രാ​യി" ചി​ത്രീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. വോ​ട്ട​ർ പ​ട്ടി​ക​യു​ടെ പ്ര​ത്യേ​ക സൂ​ക്ഷ്മ​പ​രി​ഷ്ക​ര​ണം കൃ​ത്യ​മാ​യ വോ​ട്ട​ർ പ​ട്ടി​ക ഉ​റ​പ്പാ​ക്കാ​നു​ള്ള നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​യാ​ണെ​ന്ന് ജ​ഡ്ജി​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

മു​ൻ സു​പ്രീം കോ​ട​തി ജ​ഡ്ജി​മാ​രാ​യ ജ​സ്റ്റി​സ് ഹേ​മ​ന്ത് ഗു​പ്ത, ജ​സ്റ്റി​സ് പ​ങ്ക​ജ് മി​ത്ത​ൽ എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് ക​ത്തി​ൽ ഒ​പ്പു​വെ​ച്ചി​രി​ക്കു​ന്ന​ത്.

Kerala

നടുറോഡിലേക്ക് മരം കടപുഴകി വീണു; വീടിനും വാഹനങ്ങള്‍ക്കും കേടുപാട്, വന്‍ ദുരന്തം ഒഴിവായി

കൊച്ചി: കൂത്താട്ടുകുളത്ത് നടുറോഡിലേക്ക് മരം കടപുഴകി വീണു. കൂത്താട്ടുകുളം കിഴക്കൊമ്പ് പോസ്റ്റ് ഓഫീസിന് സമീപമാണ് സംഭവം. പുളിമരം മറിഞ്ഞുവീണ് സമീപത്തുണ്ടായിരുന്ന വീട് ഭാഗികമായി തകര്‍ന്നു. രണ്ടു ബൈക്കുകള്‍ക്കും കേടുപാട് സംഭവിച്ചു.

അപകടത്തില്‍ രണ്ട് വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞു. രാവിലെ എട്ടോടെയായിരുന്നു അപകടം. കിഴക്കൊമ്പ് പോസ്റ്റ് ഓഫീസിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലുണ്ടായിരുന്ന പുളിമരം ഉഗ്രശബ്ദത്തോടെ മറിഞ്ഞു വീഴുകയായിരുന്നു.

എന്നാല്‍ ആളപായമുണ്ടായില്ല. ഗതാഗതം തടസപ്പെട്ടിരുന്നെങ്കിലും ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് എത്തി മരം മുറിച്ചു മാറ്റി പുനഃസ്ഥാപിച്ചു. എന്നാല്‍ വൈദ്യുതി പുനഃസ്ഥാപിച്ചിട്ടില്ല. രാവിലെ അധികം ആളുകള്‍ എത്താതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

Kerala

തലസ്ഥാനം വീണ്ടും പ്രതിഷേധച്ചൂടിൽ; പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിലേക്ക്

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം തുടർച്ചയായ മൂന്നാംദിനത്തിലേക്ക് കടന്നു. പ്രതിപക്ഷത്തെ എല്ലാ എംപിമാരും രാജ്ഘട്ടിലേക്ക് നീങ്ങുകയാണ്. സമരത്തില്‍ അണിനിരക്കാന്‍ കോണ്‍ഗ്രസ് എംപിമാര്‍ക്ക് എഐസിസി നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വിവിധ ബസുകളിലായാണ് എംപിമാർ രാജ്ഘട്ടിലേക്ക് പോകുന്നത്. നൂറുകണക്കിന് പാർട്ടി പ്രവർത്തകരും ഒഴുകിയെത്തുന്നുണ്ട്. സമാധാനപരമായി പ്രതിഷേധം നടത്തുമെന്ന് രാഹുൽ ഗാന്ധി അറിയിച്ചു. രാജ്ഘട്ടിലെ ഗാന്ധിസമാധിയിൽ പ്രാർഥന നടത്തുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അറിയിച്ചു.

അതേസമയം, പ്രതിഷേധം കടക്കിലെടുത്ത് തലസ്ഥാനത്ത് വന്‍ സേനാവിന്യാസമാണ് നടക്കുന്നത്. ജന്തര്‍ മന്തര്‍ പരിസരത്ത് കനത്ത സുരക്ഷയും ഡല്‍ഹി പൊലിസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പ്രതിപക്ഷ പ്രതിഷേധത്തെ അടിച്ചമര്‍ത്തിയ പൊലീസ് നടപടിക്കെതിരെ കോണ്‍ഗ്രസ് ഇന്ന് കരിദിനമായി ആചരിക്കുകയാണ്. രാഹുല്‍ ഗാന്ധിക്ക് എതിരായുണ്ടായ പൊലീസ് നടപടിയിലും പ്രതിഷേധം നടത്തും. ആദ്യദിനത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷനിലേക്കും രണ്ടാംദിനം ജന്തർ മന്തറിലേക്കുമാണ് മാർച്ച് നടന്നത്.

 

 

 

National

പ​ശ്ചി​മ ബം​ഗാ​ളി​ൽ മു​തി​ർ​ന്ന സി​പി​എം നേ​താ​വി​ന്‍റെ വീടിന് നേ​രെ ആ​ക്ര​മ​ണം

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ മു​തി​ർ​ന്ന സി​പി​എം നേ​താ​വ് ബി​കാ​സ് ര​ഞ്ജ​ൻ ഭ​ട്ടാ​ചാ​ര്യ​യു​ടെ വീ​ടി​ന് നേ​രെ ആ​ക്ര​മ​ണം. കൊ​ൽ​ക്ക​ത്ത​യി​ലെ വീ​ടി​ന് നേ​രെ ആ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. അ​ക്ര​മി​ക​ൾ വീ​ടി​ന് നേ​രെ മ​ദ്യ​ക്കു​പ്പി​ക​ൾ എ​റി​ഞ്ഞു​വെ​ന്നും സി​സി​ടി​വി ക്യാ​മ​റ​ക​ൾ ന​ശി​പ്പി​ച്ചു​വെ​ന്നും ബി​കാ​സ് ര​ഞ്ജ​ൻ ഭ​ട്ടാ​ചാ​ര്യ പ​റ​ഞ്ഞു.

ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ ബി​ജെ​പി​യു​ടെ പി​ന്തു​ണ​യു​ള്ള ഗു​ണ്ട​ക​ളാ​ണെ​ന്ന് ആ​രോ​പി​ച്ച കൊ​ൽ​ക്ക​ത്ത മു​ൻ മേ​യ​ർ കൂ​ടി​യാ​യ ബി​കാ​സ് ര​ഞ്ജ​ൻ ഭ​ട്ടാ​ചാ​ര്യ, ഈ​സ്റ്റ് ജാ​ദ​വ്പൂ​ർ പൊ​ലി​സി​ന് പ​രാ​തി ന​ൽ​കി​യ​താ​യും അ​റി​യി​ച്ചു. ആ​ക്ര​മ​ണ​ത്തെ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് അ​പ​ല​പി​ച്ചു.

സൗ​ത്ത് ഈ​സ്റ്റ് കൊ​ൽ​ക്ക​ത്ത​യി​ലെ ഇ​എം ബൈ​പ്പാ​സി​നോ​ട് ചേ‍​ർ​ന്നു​ള്ള പൂ‍​ർ​ബ ലോ​ക് മേ​ഖ​ല​യി​ൽ സ്ഥി​തി​ചെ​യ്യു​ന്ന വീ​ടി​ന് നേ​രെ ആ​ണ് പു​ല​ർ​ച്ചെ അ​ഞ്ചോടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തി​യ അ​ക്ര​മി​ക​ൾ മ​ദ്യ​ക്കു​പ്പി​ക​ൾ വീ​ടി​ന് നേ​രെ എ​റി​ഞ്ഞ് ജ​നാ​ല​യു​ടെ ചി​ല്ലു​ക​ൾ ത​ക​ർ​ത്ത​താ​യി ബി​കാ​സ് ര​ഞ്ജ​ൻ ഭ​ട്ടാ​ചാ​ര്യ പൊ​ലി​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ഉ​ച്ച​ത്തി​ലു​ള്ള ശ​ബ്ദം കേ​ട്ട​താ​യും സ​ഹാ​യി വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് എ​ത്തി നോ​ക്കി​യ​പ്പോ​ഴാ​ണ് സം​ഭ​വം കാ​ണു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ക്ര​മി​ക​ൾ ത​നി​ക്ക് നേ​രെ അ​സ​ഭ്യ​വ​ർ​ഷം ന​ട​ത്തി​യ​താ​യും ഭീ​ഷ​ണി മു​ഴ​ക്കി​യ​താ​യും ബി​കാ​സ് ര​ഞ്ജ​ൻ ഭ​ട്ടാ​ചാ​ര്യ പ​റ​ഞ്ഞു. ആ​ക്ര​ണ​ത്തി​ന് പി​ന്നി​ൽ ഹി​ന്ദു​ത്വ​വാ​ദി​ക​ളാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

National

ബം​ഗളൂരുവിൽ കൂറ്റൻ റാലിയുമായി സിജെപി; പ്രകാശ് രാജും ധ്രുവ് റാത്തിയുമടക്കം പ്രമുഖരുടെ നിര

ബംഗളൂരു: ​തെരഞ്ഞെടുപ്പ് മുഖ്യ കമ്മീഷണർ ​ഗ്യാനേഷ് കുമാറിനെതിരായ ജന്തർ മന്തർ സമരത്തിനു മുന്നോടിയായി ബം​ഗളൂരുവിൽ പ്രതിഷേധ റാലി നടത്തി സിജെപി. നടന്‍ പ്രകാശ് രാജ്, യൂട്യൂബര്‍ ധ്രുവ് റാത്തി, എസ്എഫ്ഐ നേതാവ് ഐഷി ഘോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ജനാധിപത്യത്തെ കശാപ്പ് ചെയ്തുവെന്നും വോട്ട് മോഷണം നടത്തിയെന്നും സിജെപി നേതാവ് അഭിജീത് ദീപ്കെ ആരോപിച്ചു. ജനവികാരം മാറുന്നത് മോദി തിരിച്ചറിഞ്ഞിട്ടുണ്ട്. അതു വോട്ടിംഗിൽ പ്രതിഫലിക്കുമെന്ന് അവർ ഭയപ്പെടുന്നു. അതുകൊണ്ടാണ് തങ്ങൾക്കു കിട്ടാത്ത വോട്ടുകൾ കൂട്ടത്തോടെ ഒഴിവാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' എന്നത് ഒരു മുദ്രാവാക്യം മാത്രമാണ്. അതിനു പിന്നിലുള്ളത് ഗൂഢലക്ഷ്യങ്ങളാണ്. ബിജെപി ലക്ഷ്യമിടുന്നത് 'ഒരു രാജ്യം, ഒരു പാർട്ടി' എന്ന അവസ്ഥയ്ക്കാണ്. ഹിറ്റ്ലറും ഈ ലക്ഷ്യം വച്ചാണ് പ്രവർത്തിച്ചത്. ഹിറ്റ്ലർക്ക് എന്തു സംഭവിച്ചു എന്ന് ഓർക്കുന്നത് നല്ലതാണെന്നും അഭിജീത് കൂട്ടിച്ചേർത്തു.

അതേസമയം, ഗ്യാനേഷ് കുമാറിനേക്കാൾ വലിയ വഞ്ചകൻ വേറെയില്ലെന്ന് യൂ ട്യൂബർ ധ്രുവ് റാത്തി പറഞ്ഞു. ഇത് തന്‍റെ ആദ്യ പ്രതിഷേധ സമരമാണെന്നും താൻ ഇവിടെ എത്തിയത് സർക്കാരിനെ മാറ്റാനല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വോട്ട് മോഷണം എന്നത് ഒരു യാഥാർഥ്യമാണ്. അതിനുള്ള തെളിവുകൾ തന്‍റെ പക്കലുണ്ടെന്നും ധ്രുവ് റാത്തി പറഞ്ഞു.

ഇതു രാജ്യത്തിന്‍റെ നട്ടെല്ല് തകർക്കുന്നതിനെതിരായ പോരാട്ടമാണെന്നും അറസ്റ്റ് ചെയ്ത് തോൽപ്പിക്കാമെന്ന് കരുതേണ്ടെന്നും എസ്എഫ്ഐ നേതാവ് ഐഷി ഘോഷ് പറഞ്ഞു.

 

International

മനുഷ്യരെ പേടി; ശബ്ദവും താമസവും മാറ്റുന്ന ഒരു ഹിമാലയൻ പക്ഷിയുടെ കഥ!

സൂര്യപ്രകാശമേൽക്കുമ്പോൾ മഴവില്ലുപോലെ തിളങ്ങുന്ന പക്ഷി. തലയിൽ മയിലിന്‍റേതുപോലെയുള്ള പൂവ്. ഒൻപതോളം നിറങ്ങൾ ചേർന്ന, ലോകത്തിലെ ഏറ്റവും മനോഹരമായ പക്ഷിവർഗങ്ങളിലൊന്ന്. ഹിമാലയൻ സൗന്ദര്യത്തിന്‍റെ പര്യായമായ 'മൊണാൽ' എന്ന പക്ഷിയെ ആരും വിസ്മയത്തോടെ നോക്കിനിന്നുപോകും! ഉത്തരാഖണ്ഡിന്‍റെ സംസ്ഥാനപക്ഷിയും അയൽരാജ്യമായ നേപ്പാളിന്‍റെ ദേശീയപക്ഷിയുമാണ് 'മൊണാൽ'. കാഴ്ചയിൽ സുന്ദരൻ ആൺപക്ഷിയാണ്. എന്നാൽ, മൊണാൽ പെൺപക്ഷി ഏഴഴകുള്ളവളല്ല, അവയ്ക്കു തവിട്ടുനിറമാണുള്ളത്.

ഇന്ന്, ആ പക്ഷി മനുഷ്യനെ ഭയന്നു തങ്ങളുടെ അതിജീവനത്തിനായി പുതിയ വഴികൾ തേടുകയാണ്. അതു ഗവേഷകരെ അദ്ഭുതപ്പെടുത്തുന്നതായി. അവയുടെ ആവാസമേഖലയിലേക്കു മനുഷ്യന്‍റെ അമിതമായ കടന്നുകയറ്റമാണു പക്ഷിവംശത്തിന്‍റെ മാറ്റങ്ങൾക്കു പിന്നിലെ കാരണം. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഹേം​വ​തി ന​ന്ദ​ന്‍ ബ​ഹു​ഗു​ണ ഗ​ര്‍​വാ​ള്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​കർ അറുപതു മാസത്തോളമെടുത്തു ന​ട​ത്തി​യ പഠനങ്ങളിലാണു ശാസ്ത്രലോകത്തെ ഞെട്ടിക്കുന്ന വിവരങ്ങൾ. ഉത്തരാഖണ്ഡിലെ രണ്ടു താഴ്‌വരകൾ കേന്ദ്രീകരിച്ചാണു ഗവേഷകർ പഠനവുമായി മുന്നോട്ടുപോയത്, സഞ്ചാരികളുടെ തിരക്കുള്ള 'ചോപ്റ്റ' എന്ന പ്രദേശവും പ്രശാന്തസുന്ദരമായ 'മദ്മഹേശ്വർ' താഴ്‌വരയും.

അതിജീവനത്തിനായി പക്ഷികൾ തങ്ങളുടെ ശബ്ദം മാറ്റിയിരിക്കുകയാണ്, അതുപോലെതന്നെ വാസസ്ഥലവും. മൊണാലിന്‍റെ ശബ്ദത്തിലുണ്ടായ മാറ്റമാണു ഗവേഷകർ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. മേഖലയിൽനിന്ന് അറുന്നൂറോളം പക്ഷികളുടെ ശബ്ദമാണു പഠനത്തിനായി ഗവേഷകസംഘം റെക്കോർഡ് ചെയ്തത്. ചോപ്റ്റയിലെ പക്ഷികൾ മനുഷ്യരുടെ ബഹളവും അനിയന്ത്രിതമായ വാഹനങ്ങളുടെ ശബ്ദവും മറികടക്കാൻ ഉയർന്ന പിച്ചിലുള്ള ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നതായി മനസിലാക്കി. ചുറ്റുമുള്ള ശബ്ദമലിനീകരണത്തെ മറികടക്കാനാണത്രെ മൊണാൽ പക്ഷികൾ തങ്ങളുടെ ശബ്ദശൈലി തന്നെ മാറ്റിയത്! എന്നാൽ, താത്കാലിക മാറ്റമാണെങ്കിലും ഭാവിയിൽ ഇതു പക്ഷികളുടെ ആശയവിനിമയത്തെയും പ്രത്യുൽപാദനത്തെയും ബാധിച്ചേക്കാമെന്നു ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

Kerala

അഞ്ചുദിവസം മഴ കനക്കും, ഒപ്പം ഇടിമിന്നലും കാറ്റും; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നു മുതൽ ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും; ഞായർ, തിങ്കൾ ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്.

കൂടാതെ. വെള്ളിയാഴ്ച കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

വരുംമണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Kerala

സ്ത്രീ ​പീ​ഡ​ക​രെ പാ​ര്‍​ട്ടി സം​ര​ക്ഷി​ക്കി​ല്ല; ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കും: പി.​കെ. ശ്രീ​മ​തി

ന്യൂ​ഡ​ൽ​ഹി: സ്ത്രീ ​പീ​ഡ​ക​രെ പാ​ര്‍​ട്ടി സം​ര​ക്ഷി​ക്കി​ല്ലെ​ന്ന് ആ​വ​ര്‍​ത്തി​ച്ച് സി​പി​എം നേ​താ​വ് പി.​കെ. ശ്രീ​മ​തി. താ​ന്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പാ​ര്‍​ട്ടി​യി​ല്‍ സ്ത്രീ​ക​ള്‍​ക്കെ​തി​രെ​യും പെ​ണ്‍​ക്കു​ട്ടി​ക​ള്‍​ക്കെ​തി​രെ​യും ആ​ര് അ​തി​ക്ര​മം കാ​ണി​ച്ചാ​ലും അ​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​നി​യും അ​ത് അ​ങ്ങ​നെ ത​ന്നെ തു​ട​രു​മെ​ന്നും ശ്രീ​മ​തി പ​റ​ഞ്ഞു.

അ​തി​ക്ര​മം കാ​ണി​ച്ച​വ​രെ പാ​ര്‍​ട്ടി സം​ര​ക്ഷി​ക്കി​ല്ലെ​ന്നും ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന നി​ല​പാ​ടി​ലു​റ​ച്ചാ​ണ് ശ്രീ​മ​തി. പാ​ര്‍​ട്ടി​യു​ടെ പാ​ര​മ്പ​ര്യം അ​നു​സ​രി​ച്ച് ന​ട​പ​ടി എ​ടു​ക്കു​മെ​ന്നും ശ്രീ​മ​തി വ്യ​ക്ത​മാ​ക്കി.

ത​നി​ക്ക് എ​തി​രെ സൈ​ബ​ര്‍ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​ണെ​ന്നും എ.​കെ. ബാ​ല​നു​മാ​യു​ള്ള ഫോ​ട്ടോ ഉ​പ​യോ​ഗി​ച്ച് ചോ​ദ്യ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തു​ക​യാ​ണെ​ന്നും ശ്രീ​മ​തി ചൂ​ണ്ടി​ക്കാ​ട്ടി. ഡ​ൽ​ഹി​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് ന​ട​ത്തി​യ പ്ര​തി​ക​ര​ണ​ത്തി​ലാ​ണ് പി ​കെ ശ്രീ​മ​തി നി​ല​പാ​ട് വീ​ണ്ടും വ്യ​ക്ത​മാ​ക്കി​യ​ത്. 'സു​രേ​ഷ് ബാ​ബു എ​ന്ന​ല്ല മ​റ്റ് ആ​രാ​യാ​ലും സം​ര​ക്ഷി​ക്കി​ല്ല' എ​ന്നും ശ്രീ​മ​തി കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up