x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ ഇ​ഫ്താ​ർ കി​റ്റു​ക​ളു​മാ​യി ബ​ഹ്റി​ൻ എ​കെ​സി​സി ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ


Published: March 14, 2026 01:13 PM IST | Updated: March 14, 2026 01:13 PM IST

മനാമ: നോ​മ്പ് അ​നു​ഷ്ഠി​ക്കു​ന്ന സ​ൽ​മാ​ബാ​ദി​ലേ​യും ആ​ലി​യി​ലെ​യും മാ​മീ​റി​ലേ​യും ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ ക​ഴി​യു​ന്ന സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് ഇ​ഫ്താ​ർ കി​റ്റു​ക​ൾ ബ​ഹ്റി​ൻ എ​കെ​സി​സി വി​ത​ര​ണം ചെ​യ്തു.

ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം യു​ണൈ​റ്റ​ഡ് ഗ​ൾ​ഫ് അ​സ്വാ​ൽ​ടി​ന്‍റെ മാ​മീ​റി​ലു​ള്ള ക്യാ​മ്പി​ൽ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് ബാ​ബു ത​ങ്ങ​ള​ത്ത് നി​ർ​വ​ഹി​ച്ചു.

 

K-Rail Survey

ആ​ൾ​ക്കൂ​ട്ട​ത്തി​ൽ ത​നി​യെ​യാ​യി​പോ​കു​ന്ന മ​നു​ഷ്യ​രേ​കൂ​ടി ചേ​ർ​ത്തു​പി​ടി​ക്കി​ലാ​ണ് ഇ​ഫ്താ​ർ എ​ന്ന് വി​ത​ര​ണോ​ദ്ഘാ​ട​ന​ത്തി​ൽ ബാ​ബു ത​ങ്ങ​ള​ത്ത് പ​റ​ഞ്ഞു.

എകെസിസി ഭാ​ര​വാ​ഹി​ക​ളാ​യ പോ​ളി വി​ത​യ​ത്തി​ൽ, ജി​ബി അ​ല​ക്സ്, മോ​ൻ​സി മാ​ത്യു, റോ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ, ജോ​ജി കു​ര്യ​ൻ, ചാ​ൾ​സ് ആ​ലു​ക്ക എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Iftar Kit AKCC Bahrain NRI News

Recent News

Corehub Up