x
ad
Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​ന്നൈ​യു​ട​നീ​ളം "ഫ്രീ​ഡം 250' ആ​ഘോ​ഷ​വു​മാ​യി അ​മേ​രി​ക്ക

എൻആർഐ ഡെസ്ക്
Published: July 10, 2026 03:25 PM IST | Updated: July 10, 2026 03:25 PM IST

വാഷിംഗ്ടൺ ഡിസി: അ​മേ​രി​ക്ക​ൻ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 250-ാം വാ​ർ​ഷി​കം അ​ട​യാ​ള​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ചെ​ന്നൈ ന​ഗ​ര​ത്തി​ലു​ട​നീ​ളം ആ​ക​ർ​ഷ​ക​മാ​യ രീ​തി​യി​ൽ ആ​ഘോ​ഷ​ങ്ങ​ൾ അ​ണി​യി​ച്ചൊ​രു​ക്കി ചെ​ന്നൈ യുഎ​സ് കോ​ൺ​സു​ലേ​റ്റ് ജ​ന​റ​ൽ കാ​ര്യാ​ല​യം.

ഈ ​ച​രി​ത്ര നി​മി​ഷം ആ​ദ​രി​ക്കു​ന്ന​തി​നും അ​മേ​രി​ക്ക​യു​ടെ സ​മ്പ​ന്ന​മാ​യ ച​രി​ത്രം എ​ടു​ത്തു​കാ​ണി​ക്കു​ന്ന​തി​നും അ​മേ​രി​ക്ക​യു​ടെ​യും ഇ​ന്ത്യ​യു​ടെ​യും ത​ന്ത്ര​പ്ര​ധാ​ന താ​ത്പര്യ​ങ്ങ​ളു​ടെ ആ​ഴ​മേ​റി​യ ഒ​ത്തൊ​രു​മ അ​ടി​വ​ര​യി​ടു​ന്ന​തി​നു​മാ​യി "ഫ്രീ​ഡം 250' എ​ന്ന പേ​രി​ലാ​ണ് ഈ ​ആ​ഘോ​ഷ​ങ്ങ​ൾ വി​ഭാ​വ​നം ചെ​യ്‌​തി​രി​ക്കു​ന്ന​ത്‌.

ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ​ത് ഗ്രേ​റ്റ​ർ ചെ​ന്നൈ കോ​ർ​പ്പ​റേ​ഷ​ൻ​റെ ആ​സ്ഥാ​ന​മാ​യ ഐ​തി​ഹ്യ പ്ര​സി​ദ്ധ റി​പ്പ​ൺ ബി​ൽ​ഡിം​ഗും ദ​ക്ഷി​ണേ​ന്ത്യ​യി​ലെ പ്ര​മു​ഖ സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​മാ​യ വിഐ​ടി ചെ​ന്നൈ​യും അ​മേ​രി​ക്ക​ൻ പ​താ​ക​യു​ടെ നി​റ​ങ്ങ​ളി​ൽ പ്ര​കാ​ശി​പ്പി​ക്ക​പ്പെ​ട്ട​താ​ണ്.

യുഎ​സ് കോ​ൺ​സു​ലേ​റ്റ് ജ​ന​റ​ൽ കെ​ട്ടി​ടം വ​ലി​യ അ​മേ​രി​ക്ക​ൻ പ​താ​ക​ക​ളും ചു​വ​പ്പ്, വെ​ള്ള, നീ​ല നി​റ​ങ്ങ​ളി​ലു​ള്ള വി​ള​ക്കു​ക​ളും കൊ​ണ്ട് അ​ല​ങ്ക​രി​ക്ക​പ്പെ​ട്ടു.

 

K-Rail Survey

ഈ ​ആ​ഘോ​ഷ അ​ന്ത​രീ​ക്ഷ​ത്തി​ന് മാ​റ്റ് ചാ​ർ​ത്തി​ക്കൊ​ണ്ട് യുഎ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണൾ​ഡ് ട്രം​പി​ന്‍റെ​യും ഐ​തി​ഹ്യ പ്ര​സി​ദ്ധ സ്റ്റാ​ച്യൂ ഓ​ഫ് ലി​ബ​ർ​ട്ടി​യു​ടെ​യും ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന ര​ണ്ടാ​യി​ര​ത്തോ​ളം ഓ​ട്ടോ​റി​ക്ഷ​ക​ൾ ചെ​ന്നൈ​യു​ട​നീ​ളം നി​ര​ത്തു​ക​ളി​ലോ​ടു​ന്നു.

"ഫ്രീ​ഡം 250' ആ​ഘോ​ഷം നേ​രി​ട്ട് ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നും യുഎ​സ് -​ ഇ​ന്ത്യ ബ​ന്ധ​ത്തി​ന്‍റെ ശ​ക്തി പ്ര​തീ​ക​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​ണ് ഈ ​ഉ​ദ്യ​മം.

ചെ​ന്നൈ ന​ഗ​ര​ത്തി​ലെ സ്കൂ​ളു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് "യുഎ​സ് അ​റ്റ് യു​വ​ർ സ്കൂ​ൾ' എ​ന്ന പേ​രി​ൽ യുഎ​സ് കോ​ൺ​സു​ലേ​റ്റ് ജ​ന​റ​ൽ ന​വീ​ന സാ​ങ്കേ​തി​ക​വി​ദ്യ, നേ​തൃ​ത്വം, സം​സ്കാ​രം, ച​രി​ത്രം എ​ന്നീ മേ​ഖ​ല​ക​ളി​ലു​ള്ള അ​മേ​രി​ക്ക​ൻ മി​ക​വ് എ​ടു​ത്തു​കാ​ട്ടി.

 

K-Rail Survey

"ഫ്രീ​ഡം 250' വി​ഷ​യ​മാ​ക്കി​ക്കൊ​ണ്ട് പോ​സ്റ്റ​ർ, ക്വി​സ് മ​ത്സ​ര​ങ്ങ​ൾ, ഡോ​ക്യു​മെ​ന്‍ററി പ്ര​ദ​ർ​ശ​ന​ങ്ങ​ൾ എ​ന്നി​വ​യി​ലൂ​ടെ വി​ദ്യാ​ർ​ഥി​ക​ളെ അ​മേ​രി​ക്ക​യു​ടെ നേ​ട്ട​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും സ്വാ​ത​ന്ത്ര്യം, അ​വ​സ​രം, പു​രോ​ഗ​തി എ​ന്നി​വ​യ്ക്ക് അ​മേ​രി​ക്ക ന​ൽ​കി​യ സം​ഭാ​വ​ന​ക​ളെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധം ശ​ക്തി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

ജൂ​ൺ 22ന് ​ചെ​ന്നൈ​യി​ൽ ന​ട​ന്ന ഗം​ഭീ​ര​മാ​യ സ്വാ​ത​ന്ത്ര്യ​ദി​ന ആ​ഘോ​ഷ​ത്തെ തു​ട​ർ​ന്നാ​ണ് പൊ​തു ഇ​ട​ങ്ങ​ളി​ലു​ള്ള ഈ ​സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങി​യ​ത്. ആ ​ച​ട​ങ്ങി​ൽ ഇ​ന്ത്യ​യി​ലെ യുഎ​സ് അം​ബാ​സ​ഡ​ർ സെ​ർ​ജി​യോ ഗോ​ർ, ചെ​ന്നൈ യു​എ​സ് കോ​ൺ​സ​ൽ ജ​ന​റ​ൽ മ​രി​യാ​ന എ​ൽ. നൈ​ഷു​ല​ർ, ത​മി​ഴ്‌​നാ​ട് പൊ​തു​മ​രാ​മ​ത്ത്-​കാ​യി​ക വി​ക​സ​ന മ​ന്ത്രി ആ​ധ​വ് അ​ർ​ജു​ന, മു​തി​ർ​ന്ന സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ, വ്യ​വ​സാ​യ നേ​താ​ക്ക​ൾ, ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

കോ​ൺ​സു​ലേ​റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​മേ​രി​ക്ക​ൻ സെ​ൻ​റ​ർ ദേ​ശീ​യ ദി​ന ആ​ഘോ​ഷ​ത്തി​ൽ "സ്‌​പേ​സ് എ​ക്‌​സ്‌​പീ​രി​യ​ൻ​ഷ്യ​ൽ ലേ​ണിം​ഗ് സെ​ന്‍റ​ർ' ഉ​ദ്ഘാ​ട​നം ചെ​യ്തു. ഈ ​പ്ര​ദ​ർ​ശ​നം ഇ​പ്പോ​ൾ കോ​ൺ​സു​ലേ​റ്റി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നി​രി​ക്കു​ന്നു.

ഇ​ത് കൂ​ടാ​തെ ഒ​രു വ​ർ​ഷ​മു​ട​നീ​ള​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് അ​മേ​രി​ക്ക​ൻ സെ​ൻ​റ​ർ “ഫ്രീ​ഡം 250”-യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തു​ന്ന​ത്.

K-Rail Survey

ഇ​തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് യുഎ​സ് ന​യ​ത​ന്ത്ര​ജ്ഞ​രു​മാ​യി സം​വ​ദി​ക്കാ​നു​ള്ള "ചാ​റ്റ് വി​ത്ത് എ ​ഡി​പ്ലോ​മാ​റ്റ്' പ​ര​മ്പ​ര, ശാ​സ്ത്ര മേ​ഖ​ല​ക​ളി​ലു​ള്ള അ​മേ​രി​ക്ക​ൻ മി​ക​വ് എ​ടു​ത്തു​കാ​ണി​ക്കു​ന്ന പ്ര​ഭാ​ഷ​ണ​ങ്ങ​ൾ, ചെ​ന്നൈ വി​മ​ൻ​സ് ക്രി​സ്ത്യ​ൻ കോ​ള​ജി​ൽ പ്ര​ശ​സ്‌​ത അ​മേ​രി​ക്ക​ൻ എ​ഴു​ത്തു​കാ​രെ​പ്പ​റ്റി ന​ട​ന്ന ര​ണ്ടു ദി​വ​സ​ത്തെ കോ​ൺ​ഫ​റ​ൻ​സ് എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു.

Tags : Freedom250 America250 FreedomCelebration Chennai

Recent News

Corehub Up