x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​യി​ൽ​സ്‌​ഫോ​ർ​ഡ് തീ​ർ​ഥാ​ട​നം ഭ​ക്തി സാ​ന്ദ്ര​മാ​യി

ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ
Published: May 26, 2026 10:15 AM IST | Updated: May 26, 2026 10:15 AM IST

എ​യ്‌​ൽ​സ്‌​ഫോ​ർ​ഡ്: ക​ർ​മ്മ​ല​മാ​താ​വി​ന്‍റെ പ്ര​ത്യ​ക്ഷീ​ക​ര​ണ​ത്താ​ൽ പ്ര​സി​ദ്ധ​വും വി​ശു​ദ്ധ സൈ​മ​ൺ സ്റ്റോ​ക്കി​ന്‍റെ ക​ർ​മ്മ​ഭൂ​മി​യു​മാ​യി​രു​ന്ന ബ്രി​ട്ട​നി​ലെ എ​യ്‌​ൽ​സ്‌​ഫോ​ർ​ഡ് മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ലേ​ക്ക് ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഒ​ൻ​പ​താ​മ​ത് "എ​യ്‌​ൽ​സ്‌​ഫോ​ർ​ഡ് മ​രി​യ​ൻ തീ​ർ​ത്ഥാ​ട​നം' ആ​ത്മീ​യ ആ​ഘോ​ഷ​മാ​യി മാ​റി.

രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ നേ​തൃ​ത്വം ന​ൽ​കി​യ തീ​ർ​ഥാ​ട​ന​ത്തി​ൽ ഗ്രേ​റ്റ് ബ്രി​ട്ട​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള വൈ​ദി​ക​രും സ​മ​ർ​പ്പി​ത​രും വി​ശ്വാ​സി​ക​ളു​മാ​യി നി​ര​വ​ധി പേ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്.

എ​യി​ൽ​സ്‌​ഫോ​ർ​ഡ് പ്ര​യ​റി​യി​ലെ റെ​ലി​ക് ചാ​പ്പ​ൽ, ക്വ​യ​ർ ചാ​പ്പ​ൽ, സെ​ന്‍റ് ജോ​സ​ഫ് ചാ​പ്പ​ൽ, സെ​ന്‍റ് ആ​ൻ ചാ​പ്പ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലും വി​ശാ​ല​മാ​യ ഓ​പ്പ​ൺ എ​യ​ർ പി​യാ​സ​യി​ലും ഉ​ൾ​പ്പ​ടെ തി​ങ്ങി നി​റ​ഞ്ഞ ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളാ​ണ് തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ പ​ങ്കു​കൊ​ണ്ട​ത് .

ഉ​ച്ചയ്​ക്ക് 11 ഓ​ടു​കൂ​ടി കൊ​ടി​യേ​റ്റി​നു ശേ​ഷം സ്വ​ർ​ഗാ​രോ​പി​ത മാ​താ​വി​ന്‍റെ ഗ്രോ​ട്ടോ​യ്ക്ക് മു​ന്നി​ൽ പ​രി​ശു​ദ്ധ ജ​പ​മാ​ല​യോ​ടു​കൂ​ടി തി​രു​നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. ക​ർ​മ്മ​ല​മാ​താ​വി​നെ തി​രു​സ്വ​രൂ​പം തോ​ളി​ൽ സം​വ​ഹി​ച്ചു​കൊ​ണ്ട് ജ​പ​മാ​ല പ്രാ​ർ​ഥ​ന​യി​ൽ രൂ​പ​താ​ധ്യ​ക്ഷ​നോ​ടൊ​പ്പം വി​ശ്വാ​സ​സ​മൂ​ഹം ഒ​ന്ന​ട​ങ്കം പ​ങ്കുചേ​ർ​ന്നു.

തു​ട​ർ​ന്ന് പി​താ​വി​നോ​ടൊ​പ്പം വി​കാ​രി ജ​ന​റ​ൽ റ​വ.ഡോ. ​ആ​ന്‍റ​ണി ചു​ണ്ടെ​ലി​ക്കാ​ട്ട്, ചാ​ൻ​സി​ല​ർ റ​വ. ഡോ. ​മാ​ത്യു പി​ണ​ക്കാ​ട്ട്, കാ​ന്‍റ​ർ​ബ​റി റീ​ജി​യ​ണ​ൽ കോ​ഡി​നേ​റ്റ​ർ ഫാ ​ജോ​സ് അ​ഞ്ചാ​നി​ക്ക​ൽ, തീ​ർ​ഥാ​ട​നം കോ​ഓർഡി​നേ​റ്റ​ർ ഫാ. ​ഷി​നോ​ജ് ക​ള​രി​ക്ക​ൽ, ഒ​പ്പം രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക മി​ഷ​നു​ക​ൾ എ​ന്നി​വ​യി​ൽ നി​ന്നു​മെ​ത്തി​യ വൈ​ദി​ക​രും ചേ​ർ​ന്ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു.

പ​രി​ശു​ദ്ധ ക​ർ​മ്മ​ല മാ​താ​വി​ന്‍റെ തി​രു​ന്നാ​ൾ ദി​ന​മാ​യ ജൂ​ലൈ 16ന് സ്ഥാ​പി​ത​മാ​യ ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യ്ക്ക് പ​രി​ശു​ദ്ധ അ​മ്മ​യി​ലൂ​ടെ ല​ഭി​ച്ച അ​നു​ഗ്ര​ഹ​ങ്ങ​ളെ വി​ശു​ദ്ധ കു​ർ​ബാ​ന മ​ധ്യേയുള്ള വ​ച​ന പ്ര​ഘോ​ഷ​ണ​ത്തി​ൽ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ അ​നു​സ്മ​രി​ച്ചു.

 

K-Rail Survey K-Rail Survey K-Rail Survey K-Rail Survey

പി​താ​വാ​യ ദൈ​വം ന​മു​ക്ക് ന​ൽ​കി​യ സ​മ്മാ​ന​ങ്ങ​ളി​ൽ ഒ​ന്നാ​ണ് പ​രി​ശു​ദ്ധ അ​മ്മ. ആ​ഗ​ത​മാ​യ പെ​ന്ത​ക്കു​സ്താ തി​രു​നാ​ളി​ന്‍റെ അ​നു​സ്മ​ര​ണ​ത്തി​ൽ പ​രി​ശു​ദ്ധ അ​മ്മ ശ്ലീ​ഹ​ന്മാ​രോ​ടൊ​പ്പം പ്രാ​ർ​ഥി​ച്ചു കൊ​ണ്ടി​രു​ന്ന​പ്പോ​ൾ പ​രി​ശു​ദ്ധാ​ത്മാ​വ് അ​വ​രു​ടെ മേ​ൽ വ​ന്ന് നി​റ​ഞ്ഞ​തു​പോ​ലെ പ​രി​ശു​ദ്ധ അ​മ്മ ന​മ്മെ ഓ​രോ​രു​ത്ത​രേ​യും ഈ​ശോ​യു​ടെ സ്വ​ന്ത​മാ​ക്കി തീ​ർ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​ലീ​ശ്വാ പു​ണ്യ​വ​തി​യെ ശു​ശ്രൂ​ഷി​ക്കാ​ൻ തി​ടു​ക്ക​ത്തി​ൽ പു​റ​പ്പെ​ട്ട അ​മ്മ​യു​ടെ സ്നേ​ഹ സാ​ന്നി​ദ്ധ്യം ന​മ്മോ​ടൊ​പ്പ​വും എ​പ്പോ​ഴും ഉ​ണ്ടെ​ന്നു​ള്ള കാ​ര്യ​വും അ​ദ്ദേ​ഹം വി​ശ്വാ​സി​ക​ളെ ഉ​ത്‌​ബോ​ധി​പ്പി​ച്ചു.

വി​ശു​ദ്ധ കു​ർ​ബാ​ന​യ്‌​ക്കു​ശേ​ഷം ക​ർ​മ്മ​ല​മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ​രു​ടെ​യും തി​രു​സ്വ​രൂ​പ​ങ്ങ​ൾ വ​ഹി​ച്ചു കൊ​ണ്ട്, കൊ​ടി തോ​ര​ണ​ങ്ങ​ളു​ടെ​യും വാ​ദ്യമേ​ള​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടു​കൂ​ടി സീ​റോമ​ല​ബാ​ർ സ​ഭ​യു​ടെ പാ​ര​മ്പ​ര്യ​വും ത​നി​മ​യും വി​ളി​ച്ചോ​തു​ന്ന ത​ര​ത്തി​ൽ ന​ട​ത്തി​യ തി​രു​നാ​ൾ പ്ര​ദി​ക്ഷ​ണ​ത്തി​ൽ പി​താ​വി​നൊ​പ്പം വി​ശ്വാ​സി​ക​ൾ പ​ങ്കുചേ​ർ​ന്നു.

സ​മാ​പ​ന​ശീ​ർ​വാ​ദ​ത്തി​നു ശേ​ഷം നേ​ർ​ച്ച​കാ​ഴ്ച​ക​ൾ സ​മ​ർ​പ്പി​ക്കു​വാ​നും ക​ഴു​ന്ന്, മു​ടി, അ​ടി​മ എ​ന്നി​വ​യ്ക്കും സൗ​ക​ര്യം ഒ​രു​ക്കി​യി​രു​ന്നു. തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്ക് ശേ​ഷം തീ​ർഥാ​ട​ന​ത്തി​നെ​ത്തി​യ മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും സ്‌​നേ​ഹ​വി​രു​ന്നും ക്ര​മീ​ക​രി​ച്ചി​രു​ന്നു.

ല​ണ്ട​ൻ റീ​ജി​യ​ണി​ലെ വി​വി​ധ മി​ഷ​നു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ തീ​ർ​ഥാ​ട​ന​ത്തി​ന് തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ ചീ​ഫ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ ​ഷി​നോ​ജ് ക​ള​രി​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ​കൈ​ക്കാ​ര​ന്മാ​രാ​യ ഷി​ജു ആ​ന്‍റ​ണി, സു​മി​ൻ, കു​സു​മം ജോ​സ​ഫ് എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന വി​പു​ല​മാ​യ ക​മ്മി​റ്റി​യാ​ണ് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Tags : Aylesford Pilgrimage UK

Recent News

Corehub Up