പെൻസിൽവാനിയ: ഫൊക്കാന 2026-2028 തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് "ടീം എംപവർ' നേതൃത്വത്തിൽ പെൻസിൽവാനിയ ഡെലിഗേറ്റ്സ് മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടി ബെൻസലമിൽ (2964 Columbia Dr, Bensalem) സംഘടിപ്പിച്ചു.
പെൻസിൽവാനിയ റീജിയണിലെ വിവിധ മലയാളി സംഘടനകളുടെ ഭാരവാഹികൾ, പ്രതിനിധികൾ, ഡെലിഗേറ്റുമാർ, സ്ഥാനാർഥികൾ എന്നിവർ പങ്കെടുത്ത സമ്മേളനം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പുതിയ ഉണർവ് പകർന്നു.
ജനറൽ സെക്രട്ടറി സ്ഥാനാർഥി ജോർജ് ഓലിക്കൽ അതിഥികളെ സ്വാഗതം ചെയ്യുകയും പരിപാടിയുടെ ലക്ഷ്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. തുടർന്ന് സംസാരിച്ച പ്രസിഡന്റ് സ്ഥാനാർഥി ലീല മാരറ്റ്, ഫൊക്കാനയെ കൂടുതൽ സുതാര്യവും ശക്തവുമാക്കുന്നതിനുള്ള തന്റെ ഭാവി പ്രവർത്തന പദ്ധതികൾ അവതരിപ്പിച്ചു.
ട്രഷറർ സ്ഥാനാർഥി രേവതി പിള്ള ടീം എംപവറിന്റെ പ്രകടനപത്രികയിലെ സാമ്പത്തിക സുതാര്യത, ഉത്തരവാദിത്വം എന്നിവയെക്കുറിച്ച് സംസാരിച്ചു.

വൈസ് പ്രസിഡന്റ് സ്ഥാനാർഥി ലാജി തോമസ്, വനിതാ ഫോറം സ്ഥാനാർഥി സ്വരൂപ മോഹൻ, അഡീഷണൽ അസോസിയേറ്റ് സെക്രട്ടറി സ്ഥാനാർഥി ഷാജി സാമുവൽ, അഡീഷണൽ അസോസിയേറ്റ് ട്രഷറർ സ്ഥാനാർഥി ദേവസി പാലാട്ടി, ബോർഡ് ഓഫ് ട്രസ്റ്റീസ് സ്ഥാനാർഥി സുധ കർത്ത എന്നിവരും തങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കുവച്ചു.
ദേശീയ കമ്മിറ്റി സ്ഥാനാർത്ഥികളായ റോണി വർഗീസ്, മാത്യു ചെറിയാൻ, അഭിലാഷ് ജോൺ, നിജോ പുത്തൻപുരയ്ക്കൽ, ഫെയ്ത്ത് എൽധോ എന്നിവരും പരിപാടിയിൽ സംസാരിച്ചു.
തുടർന്ന് പെൻസിൽവാനിയ റീജിയണിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അലക്സ് തോമസ്, ഏലിയാസ് പോൾ, എബ്രഹാം വി. ജോസഫ്, ലോറൻസ് തോമസ്, മാത്യു ചെറിയാൻ, സുദീപ് നായർ, രാജൻ സാമുവൽ എന്നിവർ ഡെലിഗേറ്റുമാരെ പരിചയപ്പെടുത്തുകയും പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.
റോണി വർഗീസ്, ജോർജ് ഓലിക്കൽ, ഷാജി സാമുവൽ, സുധ കർത്ത, അഭിലാഷ് ജോൺ, മാത്യു ചെറിയാൻ, ഫെയ്ത്ത് എൽധോ എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു. ഷാജി സാമുവൽ നന്ദി രേഖപ്പെടുത്തി. ഡിന്നറോടെയാണ് സമ്മേളനം സമാപിച്ചത്.
Tags : FOKANA Team Empower Pennsylvania Meet and Greet Bensalem