ഫ്രാങ്ക്ഫര്‍ട്ട്: യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ കീഴിലുള്ള ഫ്രാങ്ക്ഫര്‍ട്ടിലെ സെന്റ് ജോര്‍ജ് മലങ്കര സിറിയക് ഓർത്തഡോക്സ് കോൺഗ്രിഗേഷനിൽ വി. ദുഃഖവെള്ളി ഫ്രാങ്ക്ഫര്‍ട്ടിനടുത്തുള്ള ബാഡ്ഫില്ബെലിലെ മരിയ മുട്ടര്ഗോട്ടസ് സിറിയിഷ് ഓര്‍ത്തഡോക്സ് പള്ളിയില്‍ യൂറോപ്യന്‍ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. കുര്യാക്കോസ് മോർ തേയോഫിലോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ ആചരിച്ചു.
150 ഓളം വിശ്വാസികൾ പങ്കെടുത്ത ദുഃഖവെള്ളിയുടെ ശുശ്രൂഷകൾ, രാവിലെ ഒമ്പതര മണിക്ക് മൂന്നാം മണി നമസ്കാരത്തോടെ ആരംഭിച്ച്, ആറാം മണി നമസ്കാരവും ഒമ്പതാം മണി നമസ്കാരവും സ്ലീബാ വഹിച്ചു കൊണ്ട് പള്ളിക്ക് ചുറ്റുമുള്ള പ്രദക്ഷിണവും കഴിഞ്ഞ് കബറടക്ക ശുശ്രൂഷയോടു കൂടി പൂർത്തിയാക്കി.

തുടർന്ന് കൈപ്പുനീരും ദുഃഖ വെള്ളിയാഴ്ചയിലെ പതിവ് ഭക്ഷണമായ കഞ്ഞിയും കുടിച്ച് ഏകദേശം നാലിന് ചടങ്ങുകൾ പര്യവസാനിച്ചു. പള്ളി മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ഭക്തസംഘടന ഭാരവാഹികളും ചേർന്ന് ചടങ്ങുകൾ ഏകോപിപ്പിച്ചു.
Tags : Good Friday Frankfurt St. George Congregation NRI News