കുവൈറ്റ് സിറ്റി: ഇന്ത്യൻ അംബാസഡർ പർമിത ത്രിപാഠി, കുവൈറ്റ് അമീരി ദിവാൻ കാര്യ മന്ത്രി ഷെയ്ഖ് ഹമദ് ജാബർ അൽ-അലി അൽ-സബാഹുമായി കൂടിക്കാഴ്ച നടത്തി.
ഇന്ത്യയും കുവൈറ്റും തമ്മിലുള്ള സുദൃഢമായ ബന്ധവും ജനങ്ങൾക്കിടയിലെ സൗഹൃദവും ആവർത്തിച്ചുറപ്പിച്ച ഇരുവരും, പ്രാദേശിക വിഷയങ്ങൾ ചർച്ച ചെയ്തു.
2024 ഡിസംബറിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുവൈറ്റ് സന്ദർശനത്തിന്റെ ഫലങ്ങൾ ഇരുവരും വിലയിരുത്തി. സാങ്കേതികവിദ്യ, ഗവേഷണം, നവീകരണം തുടങ്ങിയ മേഖലകളിൽ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താനുള്ള വഴികൾ ആരാഞ്ഞു.
കുവൈറ്റിനോടുള്ള ഇന്ത്യയുടെ ഐക്യദാർഢ്യം അംബാസഡർ ആവർത്തിച്ചു. സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും സമാധാനപരമായ പരിഹാരത്തിനുള്ള ഇന്ത്യയുടെ പിന്തുണയും അവർ വ്യക്തമാക്കി. പ്രാദേശിക സമാധാനം, സ്ഥിരത, ആഗോള ഊർജ്ജ സുരക്ഷ എന്നിവയ്ക്കായി ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതവും തടസമില്ലാത്തതുമായ കപ്പൽ ഗതാഗതം ഉറപ്പാക്കേണ്ടതിന്റെ അടിയന്തര ആവശ്യകതയും അംബാസഡർ ചൂണ്ടിക്കാട്ടി.
Tags : Indian Ambassador meets Kuwaiti Minister