x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടെ​ക്സ​സ് ടാ​റന്‍റ് കൗ​ണ്ടി ജ​യി​ലി​ൽ ത​ട​വു​കാ​ര​ൻ മ​രി​ച്ച നിലയിൽ

പി .പി. ചെ​റി​യാ​ൻ
Published: June 25, 2026 05:44 AM IST | Updated: June 25, 2026 05:44 AM IST

 


ഫോ​ർ​ട്ട് വ​ർ​ത്ത് (ടെ​ക്സ​സ്): ടാ​റ​ന്‍റ് കൗ​ണ്ടി ജ​യി​ലി​ൽ ത​ട​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന 40-കാ​ര​ൻ മ​രി​ച്ചു. ജെ​യിം​സ് ജോ​ൺ​സ​ൺ എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​തെന്ന് മെ​ഡി​ക്ക​ൽ എ​ക്സാ​മി​ന​ർ വ്യ​ക്ത​മാ​ക്കി​യ​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഈ ​വ​ർ​ഷം ഈ ​ജ​യി​ലി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന ര​ണ്ടാ​മ​ത്തെ ക​സ്റ്റ​ഡി മ​ര​ണ​മാ​ണി​ത്.

ബോ​ണ്ട്‌ ലം​ഘ​നം, പ്രൊ​ട്ട​ക്റ്റീ​വ് ഓ​ർ​ഡ​ർ ലം​ഘ​നം തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ​ക്ക് റി​വ​ർ ഓ​ക്സ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ജോ​ൺ​സ​ണെ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് ജ​യി​ലി​ല​ട​ച്ച​ത്. തി​ങ്ക​ളാ​ഴ്ച സെ​ല്ലി​ൽ വച്ച് ഇ​യാ​ൾ​ക്ക് പെ​ട്ടെ​ന്ന് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത് കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ത​ട​വു​കാ​ര​നാ​ണ് ക​ണ്ട​ത്. ഉ​ട​ൻ ത​ന്നെ ജോ​ൺ പീ​റ്റ​ർ സ്മി​ത്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

ജ​യി​ലി​ൽ പ്ര​വേ​ശി​പ്പി​ക്കു​മ്പോ​ൾ ത​ട​വു​കാ​ർ​ക്ക് നി​ർ​ബ​ന്ധ​മാ​യു​ള്ള വൈ​ദ്യ​പ​രി​ശോ​ധ​ന​യു​മാ​യി സ​ഹ​ക​രി​ക്കാ​ൻ ജോ​ൺ​സ​ൺ ത​യ്യാ​റാ​യി​രു​ന്നി​ല്ലെ​ന്ന് ഷെ​രീ​ഫ് ഓ​ഫീ​സ് അ​റി​യി​ച്ചു. ഒ​രാ​ളെ​യും അ​വ​രു​ടെ സ​മ്മ​ത​മി​ല്ലാ​തെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കാ​ൻ ജ​യി​ൽ ജീ​വ​ന​ക്കാ​ർ​ക്ക് നി​യ​മ​പ​ര​മാ​യി ക​ഴി​യി​ല്ലെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

ജോ​ൺ​സ​ന്‍റെ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കാ​ൻ പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് അ​ധി​കൃ​ത​ർ. ക​ഴി​ഞ്ഞ ഏ​പ്രി​ൽ 19-ന് ​ജോ​ൺ ബാ​ര് (36) എ​ന്ന മ​റ്റൊ​രു ത​ട​വു​കാ​ര​നും ഇ​തേ ജ​യി​ൽ സെ​ല്ലി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തു​ക​യും പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ൽ മ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ച്ച​യാ​യു​ണ്ടാ​കു​ന്ന മ​ര​ണ​ങ്ങ​ൾ ജ​യി​ൽ സു​ര​ക്ഷ​യെ​യും ത​ട​വു​കാ​രു​ടെ പ​രി​ച​ര​ണ​ത്തെ​യും കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ൾ വ​ർ​ധിപ്പി​ച്ചി​ട്ടു​ണ്ട്.

 

Tags : dead in Tarrant County Jail

Recent News

Corehub Up