x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫൊ​ക്കാ​ന ഇ​ന്റ​ർ​നാ​ഷ​ന​ൽ ക​ൺ​വ​ൻ​ഷ​ൻ 2026ൽ ​ഫൊ​ക്കാ​ന ശ്രീ​മാ​ൻ മ​ത്സ​രം

ശ്രീകുമാർ ഉണ്ണിത്താൻ
Published: June 25, 2026 07:27 AM IST | Updated: June 25, 2026 07:27 AM IST

പെ​ൻ​സി​ൽ​വാ​നി​യ: ഫൊ​ക്കാ​ന മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന ഫൊ​ക്കാ​ന ഇ​ന്‍റർനാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ 2026-ന്‍റെ ​ഭാ​ഗ​മാ​യി ‘ഫൊ​ക്കാ​ന ശ്രീ​മാ​ൻ കോ​ൺ​ടെ​സ്റ്റ് 2026’ സം​ഘ​ടി​പ്പി​ക്കു​ന്നു.

കേ​ര​ളീ​യ പാ​ര​മ്പ​ര്യം, ആ​ത്മ​വി​ശ്വാ​സം, സാം​സ്കാ​രി​ക അ​ഭി​മാ​നം എ​ന്നി​വ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന ഈ ​മ​ത്സ​രം വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി പു​രു​ഷ​ന്മാ​രു​ടെ വ്യ​ക്തി​ത്വ​വും നേ​തൃ​പാ​ട​വ​വും വേ​ദി​യി​ലെ​ത്തി​ക്കു​ന്ന വ്യ​ത്യ​സ്ത പ​രി​പാ​ടി​യാ​യി​രി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

“A Celebration of Tradition, Confidence & Cultural Pride” എ​ന്ന ആ​ശ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ പ​ങ്കാ​ളി​ക​ളു​ടെ വ്യ​ക്തി​ത്വം, സം​സ്കാ​ര​ബോ​ധം, അ​വ​ത​ര​ണ​ശേ​ഷി, ആ​ശ​യ​വി​നി​മ​യ ക​ഴി​വ്, ആ​ത്മ​വി​ശ്വാ​സം എ​ന്നി​വ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലൂ​ടെ വി​ല​യി​രു​ത്തും. ട്ര​ഡി​ഷ​ണ​ൽ അ​റ്റ​യ​ർ, എ​ക്സ്പ്ര​ഷ​ൻ റൗ​ണ്ട്, ചോ​ദ്യോ​ത്ത​ര-​വി​ജ്ഞാ​ന റൗ​ണ്ട് എ​ന്നീ മൂ​ന്ന് പ്ര​ധാ​ന ഘ​ട്ട​ങ്ങ​ളാ​ണ് മ​ത്സ​ര​ത്തി​നു​ള്ള​ത്.

കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക പാ​ര​മ്പ​ര്യം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന വേ​ഷ​വി​ധാ​ന​വും അ​വ​ത​ര​ണ​വും മ​ത്സ​ര​ത്തി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളാ​യി​രി​ക്കും.​ വ്യ​ക്തി​ത്വം, സം​സ്കാ​രം, ആ​ക​ർ​ഷ​ണീ​യ​ത എ​ന്നീ മൂ​ല്യ​ങ്ങ​ളെ മു​ൻ​നി​ർ​ത്തി രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന ഫൊ​ക്കാ​ന ശ്രീ​മാ​ൻ മ​ത്സ​രം, വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​നി​ട​യി​ൽ പു​തി​യ മാ​തൃ​ക സൃ​ഷ്ടി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

ഓ​ഗ​സ്റ്റ് 6 മു​ത​ൽ 9 വ​രെ പെ​ൻ​സി​ൽ​വാ​നി​യ​യി​ലെ ക​ൽ​ഹാ​രി റി​സോ​ർ​ട്ടി​ൽ ന​ട​ക്കു​ന്ന ഫൊ​ക്കാ​ന​യു​ടെ അ​ന്ത​ർ​ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നി​ലെ ശ്ര​ദ്ധേ​യ പ​രി​പാ​ടി​ക​ളി​ലൊ​ന്നാ​യി​രി​ക്കും ഈ ​മ​ത്സ​രം. ഫൊ​ക്കാ​ന ഇ​ന്‍റർ​നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ 2026-ൽ ‘​ഫൊ​ക്കാ​ന ശ്രീ​മാ​ൻ’ മ​ത്സ​രം; പാ​ര​മ്പ​ര്യ​വും വ്യ​ക്തി​ത്വ​വും ആ​ഘോ​ഷ​മാ​ക്കി വേ​ദി​യി​ലേ​ക്ക് മ​ല​യാ​ളി പു​രു​ഷ​കേ​സ​രി​ക​ൾ.

സ​മൂ​ഹ​ത്തി​ന്‍റെ​യും സം​സ്കാ​ര​ത്തി​ന്‍റെ​യും പ്ര​തി​നി​ധി​ക​ളാ​യി ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ മു​ന്നേ​റു​ന്ന മ​ല​യാ​ളി പു​രു​ഷ​ന്മാ​ർ​ക്ക് ത​ങ്ങ​ളു​ടെ ക​ഴി​വു​ക​ളും വ്യ​ക്തി​ത്വ​വും ലോ​ക​മ​ല​യാ​ളി​ക​ൾ​ക്ക് മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള മി​ക​ച്ച അ​വ​സ​ര​മാ​യാ​ണ് ഫൊ​ക്കാ​ന ഈ ​മെ​ൻ​സ് ഫോ​റം പ​രി​പാ​ടി​യെ കാ​ണു​ന്ന​ത് എ​ന്ന് പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Tags : Phokan International Convention Phokan Sriman

Recent News

Corehub Up