x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​മ​രു​ന്ന് സം​ഘ​ത്തി​ന് ര​ഹ​സ്യ​വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി ന​ൽ​കി; ഫ്ലോ​റി​ഡ​യി​ലെ മു​ൻ പ്രൊ​ബേ​ഷ​ൻ ഓ​ഫീ​സ​ർ  അ​റ​സ്റ്റി​ൽ

പി .പി. ചെ​റി​യാ​ൻ
Published: June 25, 2026 07:07 AM IST | Updated: June 25, 2026 07:07 AM IST

ഫ്ലോറിഡ: ല​ഹ​രി​മ​രു​ന്ന് സം​ഘ​ത്തി​ന് ര​ഹ​സ്യ​വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി ന​ൽ​കി​യ കേ​സി​ൽ ഫ്ലോ​റി​ഡ​യി​ലെ മു​ൻ പ്രൊ​ബേ​ഷ​ൻ ഓ​ഫീ​സ​ർ ക്രി​സ്റ്റ​ൽ ലോ​സ​ൺ (32) അ​റ​സ്റ്റി​ൽ. 113 ക്രി​മി​ന​ൽ കു​റ്റ​ങ്ങ​ൾ ചു​മ​ത്ത​പ്പെ​ട്ട ഇ​വ​ർ​ക്ക് കു​റ്റം തെ​ളി​യി​ക്ക​പ്പെ​ട്ടാ​ൽ പ​ര​മാ​വ​ധി 565 വ​ർ​ഷം വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കാം.

2022-ൽ ​ജോ​ലി​യി​ൽ നി​ന്ന് പി​രി​ച്ചു​വി​ട്ടി​ട്ടും ഇ​വ​രു​ടെ ഔ​ദ്യോ​ഗി​ക ഡാ​റ്റാ​ബേ​സ് ലോ​ഗി​ൻ വി​വ​ര​ങ്ങ​ൾ അ​ധി​കൃ​ത​ർ റ​ദ്ദാ​ക്കി​യി​രു​ന്നി​ല്ല. ഈ ​സു​ര​ക്ഷാ​വീ​ഴ്ച മു​ത​ലാ​ക്കി 2026 ജ​നു​വ​രി മു​ത​ൽ മെ​യ് വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ 106 ത​വ​ണ​യാ​ണ് ക്രി​സ്റ്റ​ൽ ഡാ​റ്റാ​ബേ​സി​ൽ ക​യ​റി വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യ​ത്.

ല​ഹ​രി​സം​ഘ​ത്തെ പി​ടി​കൂ​ടാ​ൻ പോ​ലീ​സ് ത​യാ​റാ​ക്കി​യ വാ​റ​ണ്ടു​ക​ളും അ​ന്വേ​ഷ​ണ വി​വ​ര​ങ്ങ​ളും മു​ൻ​കൂ​ട്ടി ചോ​ർ​ത്തി ന​ൽ​കി​യ​തി​ലൂ​ടെ ഒ​ട്ട​ന​വ​ധി തെ​ളി​വു​ക​ൾ ന​ഷ്ട​പ്പെ​ടാ​നും പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ടാ​നും കാ​ര​ണ​മാ​യ​താ​യി ഓ​റ​ഞ്ച് കൗ​ണ്ടി ഷെ​രീ​ഫ് ഓ​ഫീ​സ് അ​റി​യി​ച്ചു.

Tags : Former Florida probation leaking classified drug syndicate

Recent News

Corehub Up