x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐഒസി "പുതുയുഗ സംഗമം' 27ന്; മറിയ ഉമ്മൻ ഉദ്ഘാടനം ചെയ്യും

റോമി കുര്യാക്കോസ്
Published: June 9, 2026 06:48 PM IST | Updated: June 9, 2026 06:48 PM IST

ഓ​ൾ​ഡ്ഹാം: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് (ഐ​ഒ​സി) യു​കെ കേ​ര​ള ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന "പു​തു​യു​ഗ സം​ഗ​മം 2026' ഫാ​മി​ലി മീ​റ്റ് ഈ ​മാ​സം 27ന് ​ഓ​ൾ​ഡ്ഹാ​മി​ൽ സം​ഘ​ടി​പ്പി​ക്കും.

മി​ഡ്‌​ലാ​ൻ​ഡ്സ് ഏ​രി​യ യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യും ഐ​ടി പ്ര​ഫ​ഷ​ണ​ലു​മാ​യ ഡോ. ​മ​റി​യ ഉ​മ്മ​ൻ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​ക​യും സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യും ചെ​യ്യും.

കേ​ര​ള​ത്തി​ന്‍റെ ജ​ന​നാ​യ​ക​നും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ജ​ന​കീ​യ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ​യും പൊ​തു​സേ​വ​ന​ത്തി​ന്‍റെ​യും ഓ​ർ​മ​ക​ൾ​ക്ക് ആ​ദ​ര​മ​ർ​പ്പി​ച്ചു​കൊ​ണ്ട് "ഉ​മ്മ​ൻ ചാ​ണ്ടി സ്മൃ​തി ന​ഗ​ർ' എ​ന്ന പേ​രി​ൽ സ​ജ്ജ​മാ​ക്കു​ന്ന വേ​ദി​യി​ലാ​ണ് കു​ടും​ബ​സം​ഗ​മം ന​ട​ക്കു​ന്ന​ത്.

ഉ​മ്മ​ൻ ചാ​ണ്ടി ഉ​യ​ർ​ത്തി​പ്പി​ടി​ച്ച മ​തേ​ത​ര​ത്വ​ത്തി​ന്‍റെ​യും ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ളു​ടെ​യും സ​ന്ദേ​ശം പ്ര​വാ​സി സ​മൂ​ഹ​ത്തി​ൽ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​വും പ​രി​പാ​ടി​ക്കു​ണ്ട്. യു​കെ​യി​ലെ ഒ​രു രാ​ഷ്ട്രീ​യ സം​ഘ​ട​ന സം​ഘ​ടി​പ്പി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ കു​ടും​ബ​സം​ഗ​മ​ങ്ങ​ളി​ലൊ​ന്നാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന പ​രി​പാ​ടി​യി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ക്കും.

രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക മേ​ഖ​ല​ക​ളെ ഒ​രു​മി​പ്പി​ക്കു​ന്ന വേ​ദി​യാ​യാ​ണ് "പു​തു​യു​ഗ സം​ഗ​മം 2026' സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കേ​ര​ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് നേ​ടി​യ ഉ​ജ്വ​ല വി​ജ​യ​ത്തി​ന്‍റെ ആ​ഘോ​ഷം, പൊ​തു​സ​മ്മേ​ള​നം, സം​ഗീ​ത-​നൃ​ത്ത വി​രു​ന്ന്, മി​ഡ്‌​ലാ​ൻ​ഡ്സ് ഏ​രി​യ യൂ​ണി​റ്റു​ക​ളു​ടെ വ​നി​താ-​യു​വ​ജ​ന വി​ങ്ങു​ക​ളു​ടെ രൂ​പീ​ക​ര​ണം, പു​തി​യ യൂ​ണി​റ്റു​ക​ൾ​ക്ക് ചു​മ​ത​ലാ​പ​ത്രം കൈ​മാ​റ​ൽ എ​ന്നി​വ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കും.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച വ്യ​ക്തി​ക​ളെ​യും മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച​വ​ച്ച യൂ​ണി​റ്റു​ക​ളെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. വ്യ​ക്തി​ക​ൾ​ക്കു​ള്ള "ക​ർ​മ​ശ്രേ​ഷ്ഠ പു​ര​സ്കാ​രം', മി​ക​ച്ച യൂ​ണി​റ്റു​ക​ൾ​ക്കു​ള്ള "സം​ഘ​ട​നാ​ശ്രേ​ഷ്ഠ പു​ര​സ്കാ​രം', യു​കെ​യി​ലെ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കും മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച​വ​ച്ച പ്ര​വ​ർ​ത്ത​ക​ർ​ക്കു​മു​ള്ള "സേ​വാ​ശ്രേ​ഷ്ഠ പു​ര​സ്കാ​രം' എ​ന്നി​വ ഡോ. ​മ​റി​യ ഉ​മ്മ​ൻ സ​മ്മാ​നി​ക്കും.

വേ​ദി: ഉ​മ്മ​ൻ ചാ​ണ്ടി സ്മൃ​തി ന​ഗ​ർ St. Herbert's Parish Centre 148 Broadway, Chadderton Oldham OL9 0JY ADVERTISEMENT GO AD-FREE പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ താ​ഴെ ന​ൽ​കി​യി​രി​ക്കു​ന്ന ര​ജി​സ്ട്രേ​ഷ​ൻ ലി​ങ്ക് വ​ഴി എ​ത്ര​യും വേ​ഗം ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

സീ​റ്റു​ക​ൾ പ​രി​മി​ത​മാ​ണ്. പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന സം​ഘാ​ട​ക​രാ​യ ഐഒസി യുകെ - ​കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡന്‍റ് ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​മി കു​ര്യാ​ക്കോ​സ്, ഓ​ൾ​ഡ്ഹാം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പു​ഷ്പ​രാ​ജ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​തി​ൻ ജെ​യിം​സ്, നോ​ർ​ത്ത് വെ​സ്റ്റ് മാ​ഞ്ച​സ്റ്റ​ർ റീ​ജി​യ​ൺ പ്ര​സി​ഡ​ന്‍റ് സോ​ണി ചാ​ക്കോ എ​ന്നി​വ​ർ അ​റി​യി​ച്ചു.

പ്ര​വാ​സി കോ​ൺ​ഗ്ര​സ് കു​ടും​ബ​ങ്ങ​ളു​ടെ ഐ​ക്യ​ത്തി​ന്‍റെ​യും സം​ഘ​ട​നാ ക​രു​ത്തി​ന്‍റെ​യും വി​ളം​ബ​ര​മാ​യി മാ​റു​ന്ന "പു​തു​യു​ഗ സം​ഗ​മം 2026' മി​ഡ്‌​ലാ​ൻ​ഡ്സ് മേ​ഖ​ല​യി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ രാ​ഷ്ട്രീ​യ-​കു​ടും​ബ കൂ​ട്ടാ​യ്മ​ക​ളി​ലൊ​ന്നാ​യി​രി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Tags : IOC UK KUDUMASANGAMAM Oommen Chandy Maria Oommen

Recent News

Corehub Up