ന്യൂയോര്‍ക്ക്: ഫോമാ മുന്‍ പ്രസിഡന്റും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ. ജേക്കബ് തോമസിനെ അഞ്ചാം തവണയും ലോക കേരള സഭാംഗമായി തെരഞ്ഞെടുത്തു.
ന്യൂയോര്‍ക്കിലെ മാരിയറ്റ് മാര്‍ക്കീസ് സെന്ററില്‍ നടന്ന ഫോമയുടെ അമേരിക്കന്‍ റീജിയൺ കണ്വന്ഷന് വിജയിപ്പിക്കുന്നതിന് അദ്ദേഹം നേതൃത്വം നല്കി.

ഫോമയുടെ രൂപീകരണ കാലം മുതല്‍ സജീവമായി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ഡോ. ജേക്കബ് തോമസ് വിവിധ ചുമതലകള്‍ ഏറ്റെടുത്തു വിജയിപ്പിച്ചിട്ടുള്ള വ്യക്തിയാണ്. ഫോമയുടെ പ്രഥമ ഹൂസ്റ്റന്‍ കണ്‍വന്‍ഷനിലെ രജിസ്ട്രേഷന് വൈസ് ചെയര്‍മാനായിരുന്ന ഡോ. ജേക്കബ് തോമസ്.

2014ലെ ഫിലഡല്‍ഫിയയിലെ ഫോമ കണ്‍വന്‍ഷന്റെ സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസിന്റെ ജനറല്‍ കണ്‍വീനറായും മെട്രോ റീജിയണിന്റെ ആര്വിപിയായും പ്രവര്‍ത്തിച്ച് മികവ് തെളിയിച്ചിട്ടുണ്ട്.
Tags : Jacob Thomas New York Loka Kerala Sabha