x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച് കേ​ളി


Published: December 2, 2025 01:15 PM IST | Updated: December 2, 2025 01:16 PM IST

റി​യാ​ദ്: കേ​ര​ള​ത്തി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ർ​ഥി​ക​ളെ വി​ജ​യി​പ്പി​ക്കാ​ൻ ആ​വ​ശ്യ​മാ​യ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നാ​യി റി​യാ​ദി​ൽ കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.

ബ​ത്ത ലൂ​ഹ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ക​ൺ​വ​ൻ​ഷ​നി​ൽ കേ​ളി ര​ക്ഷാ​ധി​കാ​രി ആ​ക്‌​ടിം​ഗ് സെ​ക്ര​ട്ട​റി പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ൺ​വ​ൻ​ഷ​ൻ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ഷ​മീ​ർ കു​ന്നു​മ്മ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി പ്ര​വാ​സി​ക​ൾ​ക്ക് വേ​ണ്ടി ഒ​രു ക്ഷേ​മ വ​കു​പ്പ് രൂ​പീ​ക​രി​ച്ച​ത് 1998ൽ ​ഇ.​കെ. നാ​യ​നാ​ർ സ​ർ​ക്കാ​രാ​ണ്. 2006ലെ ​വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ സ​ർ​ക്കാ​ർ നി​യ​മ​സ​ഭ​യി​ൽ പ്ര​ഖ്യാ​പി​ച്ച പ്ര​വാ​സി ക്ഷേ​മ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 2008ൽ ​പ്ര​വാ​സി ക്ഷേ​മ​നി​ധി നി​യ​മം സ​ഭ അം​ഗീ​ക​രി​ച്ചു.

പെ​ൻ​ഷ​ൻ തു​ക വ​ർ​ധി​പ്പി​ച്ച​തും പ്ര​വാ​സി പെ​ൻ​ഷ​ൻ പ​ദ്ധ​തി​ക​ളി​ലൂ​ടെ പ്ര​വാ​സി​ക​ളെ ചേ​ർ​ത്തു​പി​ടി​ച്ച എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ക​ര​ങ്ങ​ൾ​ക്ക് ശ​ക്തി പ​ക​രാ​ൻ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഇ​ട​തു​പ​ക്ഷ​ത്തെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ക​ൺ​വ​ൻ​ഷ​നി​ൽ സം​സാ​രി​ച്ച​വ​ർ പ​റ​ഞ്ഞു.

 

K-Rail Survey

ന്യൂ ​ഏ​യ്ജ്‌ പ്ര​തി​നി​ധി ഷാ​ജ​ഹാ​ൻ കാ​യം​കു​ളം, ഐ​എം​സി​സി നാ​ഷ​ണ​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് നാ​സ​ർ കു​റു​മാ​ത്തൂ​ർ, കേ​ളി പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ഖ്ബാ​ൽ, കു​ടും​ബ​വേ​ദി പ്ര​സി​ഡ​ന്‍റ് പ്രി​യ വി​നോ​ദ്, ട്ര​ഷ​റ​ർ ശ്രീ​ഷ സു​കേ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കേ​ളി സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ജോ​സ​ഫ് ഷാ​ജി ന​ന്ദി​യും പ​റ​ഞ്ഞു.

Tags : keli election convention ldf cpm

Recent News

Corehub Up