x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലാ​ന ഒ​രു​ക്കു​ന്ന കാ​വ്യ​സ​ന്ധ്യ​യി​ൽ ക​വി സെ​ബാ​സ്റ്റ്യ​ൻ പ​ങ്കെ​ടു​ക്കും

ബാ​ജി ഓ​ടം​വേ​ലി
Published: May 21, 2026 12:26 PM IST | Updated: May 21, 2026 12:26 PM IST

ന്യൂ​യോ​ർ​ക്ക്: ലാ​ന​യു​ടെ മേ​യ് മാ​സ സാ​ഹി​ത്യ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കു​ന്ന കാ​വ്യ സ​ന്ധ്യ​യി​ൽ പ്ര​ശ​സ്ത മ​ല​യാ​ള ക​വി സെ​ബാ​സ്റ്റ്യ​ൻ പ​ങ്കെ​ടു​ക്കു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ടി​ന് (സി​എ​സ്ടി സ​മ​യം) സൂ​മി​ലൂ‌​ടെ കൂ​ടു​ന്ന സാ​ഹി​ത്യ മീ​റ്റിം​ഗി​ൽ അ​മേ​രി​ക്ക​യി​ലെ പ്ര​ശ​സ്ത​രാ​യ 10 ക​വി​ക​ൾ ത​ങ്ങ​ളു​ടെ സ്വ​ന്തം ക​വി​ത​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്നു.

തു​ട​ർ​ന്ന്, അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട ക​വി​ത​ക​ളെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​യും ന​ട​ത്തും. വാ​ൾ​ട്ട് വി​റ്റ്മാ​ൻ ബ​ർ​ത്ത് പ്ലേ​സ് അ​സോ​സി​യേ​ഷ​ൻ ന​ട​ത്തി​യ ക​വി​താ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ എ​ട്ടു വ​യ​സു​കാ​ര​ൻ മൈ​ക്കി​ൾ മാ​ത്യു എ​ന്ന മ​ല​യാ​ളി ബാ​ല​ൻ ത​ന്‍റെ സ്വ​ന്തം ക​വി​ത ഈ ​കാ​വ്യാ​സ​ന്ധ്യ​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​താ​ണ്.

അ​മേ​രി​ക്ക​ൻ കാ​വ്യ ലോ​ക​ത്തി​ന് ഒ​രു ഭാ​വി വാ​ഗ്ദാ​നം ആ​യേ​ക്കാ​വു​ന്ന മൈ​ക്കി​ൾ ന്യു ​ഹൈ​ഡ് പാ​ർ​ക്ക് ഹി​ൽ സൈ​ഡ് ഗ്രേ​ഡ് സ്കൂ​ൾ മൂ​ന്നാം ക്ലാ​സ്സ് വി​ദ്യാ​ർ​ത്ഥി​യാ​ണ്. നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ അ​റി​യ​പ്പെ​ടു​ന്ന മ​ല​യാ​ളം ക​വി​ക​ളാ​യ ജോ​ൺ ആ​റ്റു​മാ​ലി, സാ​ജു കു​മാ​ർ, എം. ​എ​ൻ. ന​മ്പൂ​തി​രി, രാ​ജു തോ​മ​സ്, അ​ന​ശ്വ​ർ മാ​മ്പി​ള്ളി, ഷാ​ജു ജോ​ൺ, റ​ഹി​മാ​ബി മൊ​യ്തീ​ൻ, ഉ​ഷ ഡോ​ൺ, ഉ​മ സ​ജി എ​ന്നി​വ​രാ​ണ് സ്വ​ന്തം ക​വി​ത​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ലാ​ന പ്ര​സി​ഡ​ന്‍റ് സാ​മു​വേ​ൽ യോ​ഹ​ന്നാ​ൻ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ഈ ​കാ​വി​സ​ന്ധ്യ മോ​ഡ​റേ​റ്റ് ചെ​യ്യു​ന്ന​ത് അ​മേ​രി​ക്ക​യി​ലെ പ്ര​ശ​സ്ത എ​ഴു​ത്തു​കാ​രി​യും ക​വി​യു​മാ​യ ബി​ന്ദു ടി​ജി​യാ​ണ്. അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ ക​വി​ത​ക​ളെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​റി​യു​വാ​നും ച​ർ​ച്ച​ക​ളി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ക്കാ​നും എ​ല്ലാ സാ​ഹി​ത്യ​പ്രേ​മി​ക​ളെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി ലാ​ന ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ 214 435 0124 സാ​മു​വേ​ൽ പ​ന​വേ​ലി (പ്ര​സി​ഡ​ന്‍റ്), 347 204 0062 നി​ർ​മ്മ​ല ജോ​സ​ഫ് (മാ​ലി​നി) (സെ​ക്ര​ട്ട​റി), 469 274 6501 ഷാ​ജു ജോ​ൺ (പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ) എ​ന്നി​വ​രി​ൽ നി​ന്നും ല​ഭി​ക്കും

സൂം ​മീ​റ്റിം​ഗ് ഐ​ഡി: 816 5170 2245.

Tags : Lana Kavyasandhya USA

Recent News

Corehub Up