x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണാ​ഘോ​ഷ​ത്തി​ന് തു​ട​ക്കം കു​റി​ച്ച് ലെ​സ്റ്റ​ർ കേ​ര​ള ക​മ്യൂ​ണി​റ്റി​യു​ടെ ഓണക്കോടിയേറ്റ്

ലിജോ നെല്ലിയാനിയിൽ ജോസഫ്
Published: August 30, 2026 06:21 AM IST | Updated: August 30, 2026 07:32 AM IST

ലെ​സ്റ്റ​ർ കേ​ര​ള ക​മ്യൂ​ണി​റ്റി​

ലെ​സ്റ്റ​ർ: യു​കെ​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി കൂ​ട്ടാ​യ്മ​ക​ളി​ലൊ​ന്നാ​യ ലെ​സ്റ്റ​ർ കേ​ര​ള ക​മ്മ്യൂ​ണി​റ്റി​യു​ടെ (LKC)  നേ​തൃ​ത്വ​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ വി​പു​ല​മാ​യ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഓ​ണ​ക്കൊ​ടി​യേ​റ്റ​ത്തോ​ടെ തു​ട​ക്ക​മാ​യി. ലെ​സ്റ്റ​ർ കേ​ര​ള ക​മ്മ്യൂ​ണി​റ്റി പ്ര​സി​ഡ​ന്‍റ് വ​രു​ൺ, സെ​ക്ര​ട്ട​റി പ്രി​ൻ​സ് എ​ന്നി​വ​രും , കൊ​ടി​യേ​റ്റ കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ റി​ജു , നി​ഷാ​ന്ത് , അ​ഞ്ജ​ലി ഷെ​ർ​ഫി​ൻ കൂ​ടാ​തെ ന​ട്ടി​ൽ​നി​ന്നെ​ത്തി​യ ഒ​രു ലെ​സ്റ്റ​ർ കേ​ര​ള ക​മ്മ്യൂ​ണി​റ്റി മാ​താ​പി​താ​ക്ക​ളും ചേ​ർ​ന്ന് ഘ​ഗ​ഇ​യു​ടെ കൊ​ടി ഉ​യ​ർ​ത്തി​യാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഔ​ദ്യോ​ഗി​ക തു​ട​ക്കം കു​റി​ച്ച​ത്. നാ​ട്ടി​ൽ നി​ന്നെ​ത്തി​യ ഒ​രു പ​റ്റം മാ​താ​പി​താ​ക്ക​ളു​ടെ മ​ഹ​നീ​യ സാ​ന്നി​ധ്യ​ത്തി​ൽ വ​ള്ള പാ​ട്ടി​ന്‍റെ ഈ​ര​ടി​ക​ൾ നി​റ​ഞ്ഞ ആ​വേ​ശം ച​ട​ങ്ങി​ന് കൂ​ടു​ത​ൽ മി​ഴി​വേ​കി.​​

ഓണക്കോടിയേറ്റത്തോടനുബന്ധിച്ചു സം​ഘ​ടി​പ്പി​ച്ച വി​വി​ധ പ​രി​പാ​ടി​ക​ളും ഓ​ണ മ​ത്സ​ര​ങ്ങ​ളും ച​ട​ങ്ങി​ന് കൂ​ടു​ത​ൽ ആ​വേ​ശ​വും ആ​ഘോ​ഷ​പ്പ​കി​ട്ടും ന​ൽ​കി. പ്ര​വാ​സ​ലോ​ക​ത്തെ മ​ല​യാ​ളി​ക​ളു​ടെ സ​ർ​ഗാ​ത്മ​ക​ത​യും ഓ​ണ​പ്പാ​ര​മ്പ​ര്യ​വും വി​ളി​ച്ചോ​തു​ന്ന അ​ത്ത​പ്പൂ​ക്ക​ള മ​ത്സ​രം, കൊ​ച്ചു​കൂ​ട്ടു​കാ​ർ​ക്കാ​യി ചി​ത്ര​ര​ച​ന മ​ത്സ​രം, മ​ല​യാ​ളി​ക​ളു​ടെ ത​ന​താ​യ രു​ചി​വൈ​വി​ധ്യം വി​ളി​ച്ചോ​തു​ന്ന പ​ര​മ്പ​രാ​ഗ​ത പാ​യ​സംവയ്​ക്ക​ൽ മ​ത്സ​രം എ​ന്നി​വ​യി​ൽ സ​മൂ​ഹ​ത്തി​ന്റെ വി​വി​ധ തു​റ​ക​ളി​ൽ നി​ന്നു​ള്ള കു​ടും​ബ​ങ്ങ​ൾ ആ​വേ​ശ​ത്തോ​ടെ പ​ങ്കെ​ടു​ത്തു. സ​മ്മാ​ന​ദാ​ന​തോ​ടെ​യാ​ണ് ച​ട​ങ്ങ് അ​വ​സാ​നി​ച്ച​ത്.

 ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന പ്ര​ത്യേ​ക ലേ​ല​വും ആ​ഘോ​ഷ​ത്തി​ന് വേ​റി​ട്ട നി​റം ന​ൽ​കി. യു​കെ​യി​ലെ ഒ​രു മ​ല​യാ​ളി കു​ടും​ബ​ത്തി​ന്‍റെ വീ​ട്ടു​വ​ള​പ്പി​ൽ വ​ള​ർ​ത്തി​യെ​ടു​ത്ത ഏ​ക​ദേ​ശം 40 കി​ലോ ഭാ​ര​മു​ള്ള ഭീ​മ​ൻ മ​ത്ത​ങ്ങ ലേ​ല​ത്തി​നാ​യി എ​ത്തി​ച്ച​ത് ഏ​റെ കൗ​തു​ക​മാ​യി. ആ​വേ​ശ​ക​ര​മാ​യ ലേ​ല​വി​ളി​ക​ൾ​ക്കൊ​ടു​വി​ൽ മ​ത്ത​ങ്ങ സ്വ​ന്ത​മാ​ക്കാ​ൻ നി​ര​വ​ധി പേ​ർ രം​ഗ​ത്തെ​ത്തി. അ​തോ​ടൊ​പ്പം കേ​ര​ള ഭാ​ഗ്യ​ക്കു​റി​യു​ടെ ഓ​ണം ബ​മ്പ​ർ ടി​ക്ക​റ്റും ലേ​ല​ത്തി​ന് വ​ച്ചു. അ​ത്യാ​വേ​ശ​ക​ര​മാ​യ ലേ​ല​വി​ളി​ക​ളും നി​റ​ഞ്ഞ ക​യ്യ​ടി​ക​ളും ജ​ന​പ​ങ്കാ​ളി​ത്ത​വും കൊ​ണ്ട് ലേ​ല​വേ​ദി ഏ​റെ ശ്ര​ദ്ധേ​യ​മാ​യി.

കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും ഒ​രു​പോ​ലെ ആ​വേ​ശ​ത്തോ​ടെ ഏ​റ്റെ​ടു​ത്ത ഈ ​ലേ​ലം ഓ​ണാ​ഘോ​ഷ​ത്തി​ലെ വേ​റി​ട്ട അ​നു​ഭ​വ​മാ​യി മാ​റി.​ഓ​ണ​ക്കൊ​ടി​യേ​റ്റ​ത്തോ​ടെ ആ​രം​ഭി​ച്ച ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ​മാ​പ​നം കു​റി​ക്കു​ന്ന​ത് സെ​പ്റ്റം​ബ​ർ 5ന് ​ലെ​സ്റ്റ​ർ പ്ര​ജാ​പ​തി ഹാ​ളി​ൽ ന​ട​ക്കു​ന്ന വി​പു​ല​മാ​യ ഓ​ണാ​ഘോ​ഷ​ത്തോ​ടെ​യാ​ണ്. ഓ​ണ​സ​ദ്യ​യോ​ടെ​യാ​ണ് അ​ന്ന​ത്തെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​കു​ന്ന​ത്.​ഡോ. ആ​ര​തി

 1,500 പേ​രെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് ഒ​രു​ക്കു​ന്ന ഓ​ണ​സ​ദ്യ യു​കെ​യി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ഓ​ണ​സ​ദ്യ​ക​ളി​ലൊ​ന്നാ​യി മാ​റും. മ​ല​യാ​ളി​ക​ളു​ടെ ത​ന​ത് രു​ചി​യും ഓ​ണ​ത്തി​ന്‍റെ പാ​ര​മ്പ​ര്യ​വും ഒ​ത്തു​ചേ​രു​ന്ന ഗം​ഭീ​ര സ​ദ്യ​യി​ൽ 28ഓ​ളം വി​ഭ​വ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഡെ​ർ​ബി​യി​ലെ കൊ​ട്ടാ​രം റ​സ്റ്റോ​റ​ന്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​പു​ല​മാ​യ ഓ​ണ​സ​ദ്യ ഒ​രു​ക്കു​ന്ന​ത്.​

 സ​ദ്യ​യ്ക്ക് ശേ​ഷം മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ണ്ടു​നി​ൽ​ക്കു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും ഓ​ണാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി അ​ര​ങ്ങേ​റും. കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും ഉ​ൾ​പ്പെ​ടെ (LKC) കു​ടും​ബാം​ഗ​ങ്ങ​ളു​ടെ വി​വി​ധ ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ, സം​ഗീ​തം, നൃ​ത്തം തു​ട​ങ്ങി നി​ര​വ​ധി പ​രി​പാ​ടി​ക​ൾ അ​ന്നേ​ദി​വ​സ​ത്തെ ആ​ഘോ​ഷ​ത്തി​ന് മാ​റ്റു​കൂ​ട്ടും.​

മ​ല​യാ​ളി​ക​ളു​ടെ ത​ന​ത് സം​സ്കാ​ര​വും പാ​ര​മ്പ​ര്യ​വും പു​തു​ത​ല​മു​റ​യി​ലേ​ക്ക് പ​ക​ർ​ന്നു​ന​ൽ​കു​ന്ന​തി​നൊ​പ്പം, പ്ര​വാ​സി മ​ല​യാ​ളി​ക​ളെ ഒ​രു​മി​പ്പി​ക്കു​ക​യും കു​ടും​ബ​ങ്ങ​ൾ​ക്കി​ട​യി​ൽ സൗ​ഹൃ​ദ​വും കൂ​ട്ടാ​യ്മ​യും ശ​ക്തി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ലെ​സ്റ്റ​ർ കേ​ര​ള ക​മ്മ്യൂ​ണി​റ്റി ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.​

ഓ​ണ​ക്കൊ​ടി​യേറ്റ​ത്തോ​ടെ ലെ​സ്റ്റ​റി​ൽ ഉ​യ​ർ​ന്ന​ത് ഒ​രു കൊ​ടി മാ​ത്ര​മ​ല്ല, മ​ല​യാ​ളി​ക​ളു​ടെ സ്നേ​ഹ​ത്തി​ന്‍റെയും സൗ​ഹൃ​ദ​ത്തി​ന്‍റെയും കൂ​ട്ടാ​യ്മ​യു​ടെ​യും ആ​ഘോ​ഷ​ത്തി​ന്റെ​യും കൊ​ടി​യാ​ണ്. സെ​പ്റ്റം​ബ​ർ 5ന് ​പ്ര​ജാ​പ​തി ഹാ​ളി​ൽ അ​ര​ങ്ങേ​റു​ന്ന വി​പു​ല​മാ​യ ഓ​ണാ​ഘോ​ഷ​ത്തോ​ടെ ലെ​സ്റ്റ​ർ വീ​ണ്ടും ഒ​രു വ​ലി​യ മ​ല​യാ​ളി സം​ഗ​മ​ത്തി​ന് സാ​ക്ഷ്യം വ​ഹി​ക്കും.​അ​സോ​സി​യേ​ഷ​നു​ക​ളും കൂ​ട്ടാ​യ്മ​ക​ളും ഒ​രു​പാ​ടു​ള്ള ഇ​ക്കാ​ല​ത്തി​ൽ പ്ര​വ​ർ​ത്ത​ന​ശൈ​ലി​കൊ​ണ്ടും, ന​വീ​ന ആ​ശ​യ​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന​തി​നും സം​ഘ​ട​ന​യെ​ന്ന നി​ല​യി​ൽ എ​ല്ലാ​വ​ർ​ക്കും മാ​തൃ​ക​യാ​യി ലെ​സ്റ്റ​ർ കേ​ര​ള ക​മ്മ്യൂ​ണി​റ്റി എ​ന്നും ഒ​പ്പ​മു​ണ്ട്. മു​ഴു​വ​ൻ ലെ​സ്റ്റ​ർ മ​ല​യാ​ളി​ക​ൾ​ക്കും ഘ​ഗ​ഇ യു​ടെ ഓ​ണാ​ശം​സ​ക​ൾ നേ​രു​ന്നു.

Tags : Leicester Kerala Community kicks off Onam Deepika DeepikaNewspaper BreakingNews

Recent News

Corehub Up