x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ധ​ന പ്ര​തി​സ​ന്ധി​യി​ൽ ലു​ഫ്താ​ൻ​സ; ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധി​ച്ചേ​ക്കും, സ​ർ​വീ​സു​ക​ൾ വെ​ട്ടി​ക്കു​റ​യ്ക്കു​ന്നു

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: May 8, 2026 05:22 PM IST | Updated: May 8, 2026 05:22 PM IST

ഫ്രാ​ങ്ക്ഫ​ർ​ട്ട്: ഇ​റാ​ൻ - യുഎസ് യു​ദ്ധ​ത്തെ​ത്തു​ട​ർ​ന്ന് വി​മാ​ന ഇ​ന്ധ​ന വി​ല കു​തി​ച്ചു​യ​രു​ന്ന​ത് ജ​ർ​മ​ൻ വി​മാ​ന​ക്ക​മ്പ​നി​യാ​യ ലു​ഫ്താ​ൻ​സ​യെ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് അ​ട​ച്ച​തോ​ടെ ഇ​ന്ധ​ന വി​ത​ര​ണം ത​ട​സ​പ്പെ​ട്ട​താ​ണ് വ്യോ​മ​യാ​ന മേ​ഖ​ല​യ്ക്ക് തി​രി​ച്ച​ടി​യാ​യ​ത്.

ഇ​ന്ധ​ന​ച്ചെ​ല​വ് മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച​തി​നേ​ക്കാ​ൾ 1.7 ബി​ല്യ​ൻ യൂ​റോ (ഏ​ക​ദേ​ശം 15,000 കോ​ടി രൂ​പ) അ​ധി​ക​മാ​കു​മെ​ന്ന് ലു​ഫ്താ​ൻ​സ അ​റി​യി​ച്ചു. യു​ദ്ധം മൂ​ല​മു​ള്ള അ​ധി​ക​ച്ചെ​ല​വ് മ​റി​ക​ട​ക്കാ​ൻ ലു​ഫ്താ​ൻ​സ​യും അ​നു​ബ​ന്ധ വി​മാ​ന​ക്ക​മ്പ​നി​ക​ളാ​യ സ്വി​സ്, യൂ​റോ​വിംഗ്സ് എ​ന്നി​വ​യും ഇ​തി​ന​കം ത​ന്നെ വേ​ന​ൽ​ക്കാ​ല​ത്തെ 20,000 വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ഇ​ന്ധ​ന​ക്ഷാ​മം രൂ​ക്ഷ​മാ​യാ​ൽ ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ളി​ൽ ഇ​ന്ധ​നം നി​റ​യ്ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക സ്റ്റോ​പ്പു​ക​ൾ അ​നു​വ​ദി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് ക​മ്പ​നി​യു​ടെ ഫി​നാ​ൻ​സ് ചീ​ഫ് ടി​ൽ സ്ട്രൈ​ക്ക​ർ​ട്ട് വ്യ​ക്ത​മാ​ക്കി.

നി​ല​വി​ൽ ജൂ​ൺ വ​രെ ഇ​ന്ധ​ന ല​ഭ്യ​ത ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും വ​രും മാ​സ​ങ്ങ​ളി​ൽ സ്ഥി​തി മാ​റി​യേ​ക്കാം. ഈ ​വ​ർ​ഷ​ത്തെ ആ​കെ ഇ​ന്ധ​ന ബി​ൽ 8.9 ബി​ല്യ​ൻ യൂ​റോ​യി​ലെ​ത്തു​മെ​ന്നാ​ണ് ക​മ്പ​നി​യു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ.

ഇ​ത് മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ 20 ശ​ത​മാ​നം കൂ​ടു​ത​ലാ​ണ്. ന​ഷ്‌ടം നി​ക​ത്തു​ന്ന​തി​നാ​യി ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ വ​ർ​ധി​പ്പി​ക്കാ​നും കൂ​ടു​ത​ൽ ചെ​ല​വ് കു​റ​യ്ക്ക​ൽ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​നും ക​മ്പ​നി നി​ർ​ബ​ന്ധി​ത​രാ​കും.

എ​ങ്കി​ലും ആ​ദ്യ പാ​ദ​ത്തി​ൽ ക​മ്പ​നി​യു​ടെ വ​രു​മാ​ന​ത്തി​ൽ എ​ട്ടു ശ​ത​മാ​നം വ​ള​ർ​ച്ച​യു​ണ്ടാ​യി എ​ന്ന​ത് ആ​ശ്വാ​സ​ക​ര​മാ​ണ്. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ യു​ദ്ധം മൂ​ലം അ​ട​ച്ച​തോ​ടെ യാ​ത്ര​ക്കാ​ർ യൂ​റോ​പ്യ​ൻ വി​മാ​ന​ങ്ങ​ളെ കൂ​ടു​ത​ൽ ആ​ശ്ര​യി​ക്കു​ന്ന​താ​ണ് ഈ ​വ​രു​മാ​ന വ​ർ​ധ​ന​വി​ന് കാ​ര​ണം.

Tags : Lufthansa Ticket Prices War

Recent News

Corehub Up