x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രം​പിന്‍റെ​ ലോ​സ് ഏ​ഞ്ച​ൽ​സ് ഗോ​ൾ​ഫ് ക്ല​ബിൽ തോ​ക്കു​മാ​യി എ​ത്തി​യ​യാ​ൾ അ​റ​സ്റ്റി​ൽ

പി .പി. ചെ​റി​യാ​ൻ
Published: August 7, 2026 07:01 AM IST | Updated: August 7, 2026 07:01 AM IST

ലോ​സ് ഏ​ഞ്ച​ൽ​സി​ലെ ഗോ​ൾ​ഫ് ക്ല​ബ്

ലോ​സ് ഏ​ഞ്ച​ൽ​സ്: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോണ​ൾ​ഡ് ട്രം​പി​ന്‍റെ ലോ​സ് ഏ​ഞ്ച​ൽ​സി​ലെ ഗോ​ൾ​ഫ് ക്ല​ബ് ഗ്രൗ​ണ്ടി​ൽ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ക​യും ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും ചെ​യ്ത ആ​യു​ധ​ധാ​രി പി​ടി​യി​ൽ.

ഡൗ​ണി സ്വ​ദേ​ശി​യാ​യ 38കാ​ര​ൻ ജീ​നി​ൻ ജോ​ൺ ടേ​ൽ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ട്രം​പി​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തി​ന് ദി​വ​സ​ങ്ങ​ൾ​ക്കു മു​ൻ​പ് റാ​ഞ്ചോ പ​ലോ​സ് വെ​ർ​ഡ​സി​ലെ ’ട്രം​പ് നാ​ഷ​ണ​ൽ ഗോ​ൾ​ഫ് ക്ല​ബിൽ’ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​യാ​ളെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

പോ​ലീ​സും ഫെ​ഡ​റ​ൽ ഏ​ജ​ന്‍റുക​ളും ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്നും കാ​റി​ൽ നി​ന്നു​മാ​യി തോ​ക്കു​ക​ളും വെ​ടി​യു​ണ്ട​ക​ളും പി​ടി​ച്ചെ​ടു​ത്തു. തു​ട​ർ​ന്ന് ന​ട​ത്തി​യ റെ​യ്ഡി​ൽ ഇ​യാ​ളു​ടെ വീ​ട്ടി​ൽ നി​ന്ന് കൂ​ടു​ത​ൽ ആ​യു​ധ​ങ്ങ​ളും വി​ചി​ത്ര​മാ​യ കു​റി​പ്പു​ക​ള​ട​ങ്ങി​യ നോ​ട്ട്ബു​ക്കു​ക​ളും ബോ​ഡി ആ​ർ​മ​റും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. എ​ഫ്​ബിഐ​യു​ടെ​യും ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെയും നേ​തൃ​ത്വ​ത്തി​ൽ കേ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Tags : Man arrested arriving with a gun

Recent News

Corehub Up