x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി​ക്ക് 34 വ​ർ​ഷ​ത്തി​ന് ശേ​ഷം വ​ധ​ശി​ക്ഷ

പി പി ​ചെ​റി​യാ​ൻ​
Published: July 3, 2026 05:54 AM IST | Updated: July 3, 2026 05:54 AM IST

ഫ്ലോ​റി​ഡ: മു​പ്പ​ത്തി​നാ​ല് വ​ർ​ഷം മു​മ്പ് ഭാ​ര്യ​യെ ക്രൂ​ര​മാ​യി കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ 74-കാ​ര​നാ​യ പ്ര​തി ഡ​സ്റ്റി റേ ​സ്പെ​ൻ​സ​റി​ വ​ധ​ശി​ക്ഷ ഫ്ലോ​റി​ഡ​യി​ൽ ന​ട​പ്പാ​ക്കി. വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് 6.10-ഓ​ടെ ഫ്ലോ​റി​ഡ സ്റ്റേ​റ്റ് ജ​യി​ലി​ൽ വ​ച്ചാ​യി​രു​ന്നു ശി​ക്ഷാ ന​ട​പ​ടി​ക​ൾ.

ഫ്ലോ​റി​ഡ​യു​ടെ ച​രി​ത്ര​ത്തി​ൽ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധേ​യ​നാ​കു​ന്ന ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ത​ട​വു​കാ​ര​നാ​ണ് സ്പെ​ൻ​സ​ർ.

ഈ വ​ർ​ഷം ഫ്ലോ​റി​ഡ​യി​ൽ ന​ട​പ്പാ​ക്കു​ന്ന ഒ​ൻ​പ​താ​മ​ത്തെ വ​ധ​ശി​ക്ഷ​യാ​ണി​ത്. ലൂ​സി​യാ​ന​യി​ലെ സ്റ്റാ​ർ​ക്കി​ന് സ​മീ​പ​മു​ള്ള ജ​യി​ലി​ൽ വ​ച്ച് മൂ​ന്ന് മ​രു​ന്നു​ക​ൾ അ​ട​ങ്ങി​യ മാ​ര​ക​മാ​യ ഇ​ഞ്ച​ക്ഷ​ൻ ന​ൽ​കി​യാ​ണ് ശി​ക്ഷ ന​ട​പ്പാ​ക്കി​യ​ത്. "ആ ​കു​ടും​ബ​ത്തോ​ട് ഞാ​ൻ ക്ഷ​മ ചോ​ദി​ക്കു​ന്നു. എ​ന്‍റെ ആ​ത്മാ​വി​നെ ഞാ​ൻ ദൈ​വ​ക​ര​ങ്ങ​ളി​ൽ ഏ​ൽ​പ്പി​ക്കു​ന്നു.

ഞാ​ൻ വ​രി​ക​യാ​ണ് ദൈ​വ​മേ..," എ​ന്ന​താ​യി​രു​ന്നു ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് സ്പെ​ൻ​സ​റി​ന്‍റെ അ​വ​സാ​ന വാ​ക്കു​ക​ൾ.1991 ഡി​സം​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. ഭാ​ര്യ കാ​ര​ൻ സ്പെ​ൻ​സ​റി​നെ ശ്വാ​സം മു​ട്ടി​ച്ച് കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ജ​യി​ലി​ലാ​യ ഡ​സ്റ്റി റേ, ​താ​ൻ പു​റ​ത്തി​റ​ങ്ങി​യാ​ൽ തു​ട​ങ്ങി​യ​ത് അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് ഫോ​ണി​ലൂ​ടെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു.

1992 ജ​നു​വ​രി​യി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ഇ​യാ​ൾ പ്ര​തി​കാ​ര​ബു​ദ്ധി​യോ​ടെ കാ​ര​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ത​ട​യാ​ൻ ശ്ര​മി​ച്ച കൗ​മാ​ര​ക്കാ​ര​നാ​യ വ​ള​ർ​ത്തു മ​ക​നെ ഇ​സ്തി​രി​പ്പെ​ട്ടി കൊ​ണ്ട് ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ചു. തൊ​ട്ട​ടു​ത്ത ആ​ഴ്ച വീ​ടി​ന് പു​റ​ത്തു വ​ച്ച് കാ​ര​ന്‍റെ ത​ല​യി​ൽ ചെ​ങ്ക​ല്ല് കൊ​ണ്ട് അ​ടി​ക്കു​ക​യും, നെ​ഞ്ചി​ൽ മാ​ര​ക​മാ​യി കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. മ​ക​ൻ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു.​

കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ചെ​ങ്കി​ലും പി​ന്നീ​ട് വ​ന്ന നി​യ​മ​ന​ട​പ​ടി​ക​ളെ തു​ട​ർ​ന്ന് ശി​ക്ഷ പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. എ​ന്നാ​ൽ ക​ഴി​ഞ്ഞ ആ​ഴ്ച ഫ്ലോ​റി​ഡ സു​പ്രീം കോ​ട​തി​യും, വ്യാ​ഴാ​ഴ്ച യു​എ​സ് സു​പ്രീം കോ​ട​തി​യും പ്ര​തി​യു​ടെ അ​വ​സാ​ന അ​പ്പീ​ലും ത​ള്ളി​യ​തോ​ടെ​യാ​ണ് വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കാ​നാ​യ​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Tags : Man sentenced death after 34 years

Recent News

Corehub Up