x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ദി​യി​ൽ നീ​ന്തു​ക​യാ​യി​രു​ന്ന യു​വ​തി​ക്ക് മു​ത​ല​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ദാ​രു​ണാ​ന്ത്യം; കു​ട്ടി​ക്കും പ​രു​ക്ക്, ഫ്ലോ​റി​ഡ​യി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം

പി .പി. ചെ​റി​യാ​ൻ
Published: July 3, 2026 06:46 AM IST | Updated: July 3, 2026 06:46 AM IST

ഫ്ലോ​റി​ഡ: സെ​ൻ​ട്ര​ൽ ഫ്ലോ​റി​ഡ​യി​ൽ ഈ ​വാ​രാ​ന്ത്യ​ത്തിലു​ണ്ടാ​യ ര​ണ്ട് വ്യ​ത്യ​സ്ത മു​ത​ല ആ​ക്ര​മ​ണ​ങ്ങ​ളി​ൽ യു​വ​തി മ​രി​ക്കു​ക​യും ഒ​രു കു​ട്ടി​ക്ക് പ​രു​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യി ഫ്ലോ​റി​ഡ ഫി​ഷ് ആ​ൻ​ഡ് വൈ​ൽ​ഡ് ലൈ​ഫ് ക​ൺ​സ​ർ​വേ​ഷ​ൻ ക​മ്മി​ഷ​ൻ അ​റി​യി​ച്ചു.

ഞാ​യ​റാ​ഴ്ച ലി​റ്റി​ൽ ബി​ഗ് ഇ​ക്കോ​ൺ സ്റ്റേ​റ്റ് ഫോ​റ​സ്റ്റി​ന് സ​മീ​പ​മു​ള്ള ഇ​ക്കോ​ൺ​ലോ​ക്കാ​ച്ചി ന​ദി​യി​ലാ​യി​രു​ന്നു ആ​ദ്യ​ത്തെ​ സം​ഭ​വം. സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ന​ദി​യി​ൽ നീ​ന്തു​ക​യാ​യി​രു​ന്ന യു​വ​തി​യെ മു​ത​ല ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ യു​വ​തി​യെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​വ​രെ ആ​ക്ര​മി​ച്ച മു​ത​ല​യെ ക​ണ്ടെ​ത്താ​നാ​യി വ​ന്യ​ജീ​വി വ​കു​പ്പ് തി​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

യോ​ൺ കൗ​ണ്ടി​യി​ൽ തീ​ര​ത്തു​നി​ന്ന് മീ​ൻ പി​ടി​ക്കു​ക​യാ​യി​രു​ന്ന ഒ​രു കു​ട്ടി​യെ മു​ത​ല ആ​ക്ര​മി​ച്ചു. കു​ട്ടി​യു​ടെ കൈ​യി​ലാ​ണ് മു​ത​ല ക​ടി​ച്ച​ത്. പ​രു​ക്കേ​റ്റ കു​ട്ടി​യെ നി​ല​വി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

ആ​ക്ര​മ​ണം ന​ട​ത്തി​യ എ​ട്ട​ടി​യി​ലേ​റെ നീ​ള​മു​ള്ള മു​ത​ല​യെ പി​ന്നീ​ട് വ​ന്യ​ജീ​വി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി കൊ​ന്നു.​ ഫ്ലോ​റി​ഡ​യി​ൽ മു​ത​ല​ക​ളു​ടെ ആ​ക്ര​മ​ണം പൊ​തു​വെ കു​റ​വാ​ണെ​ങ്കി​ലും, ജ​ലാ​ശ​യ​ങ്ങ​ൾ​ക്ക് സ​മീ​പം പോ​കു​മ്പോ​ൾ പൊ​തു​ജ​ന​ങ്ങ​ൾ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു. കു​ട്ടി​ക​ളെ​യും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​യും യാ​തൊ​രു കാ​ര​ണ​വ​ശാ​ലും വെ​ള്ള​ത്തി​ന​ടു​ത്തേ​ക്ക് ത​നി​യെ വി​ട​രു​തെ​ന്നും വ​ന്യ​ജീ​വി വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

Tags : Woman swimming river die

Recent News

Corehub Up