x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഴ​വി​ൽ സം​ഗീ​തം മെ​ഗാ ഇ​വ​ന്‍റ് ശ​നി​യാ​ഴ്ച ബോ​ൺ​മ​ത്തി​ൽ

ജി​ജോ അ​ര​യ​ത്ത്
Published: June 11, 2026 11:32 AM IST | Updated: June 11, 2026 11:32 AM IST

ബോ​ൺ​മ​ത്ത്: യു​കെ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ ശ്ര​ദ്ധേ​യ​മാ​യ സാം​സ്കാ​രി​ക വേ​ദി​ക​ളി​ലൊ​ന്നാ​യ മ​ഴ​വി​ൽ സം​ഗീ​ത​ത്തി​ന്‍റെ പ​തി​മൂ​ന്നാം എ​ഡി​ഷ​ൻ ശ​നി​യാ​ഴ്ച (ജൂ​ൺ 13) ബോ​ൺ​മ​ത്തി​ലെ ബാ​രിം​ഗ്ട​ൺ തി​യ​റ്റ​റി​ൽ അ​ര​ങ്ങേ​റും.

ക​ഴി​ഞ്ഞ 13 വ​ർ​ഷ​ങ്ങ​ളാ​യി യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ക​ലാ​കാ​ര​ന്മാ​രെ​യും ക​ലാ​കാ​രി​ക​ളെ​യും ഒ​രു​മി​പ്പി​ച്ച് സം​ഗീ​ത-​നൃ​ത്ത പ​രി​പാ​ടി​ക​ളു​ടെ വേ​ദി​യാ​യി മാ​റി​യി​രി​ക്കു​ന്ന മ​ഴ​വി​ൽ സം​ഗീ​തം ഇ​ത്ത​വ​ണ​യും വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ളു​മാ​യി പ്രേ​ക്ഷ​ക​രെ വ​ര​വേ​ൽ​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്.

പ​രി​പാ​ടി​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണെ​ന്നും എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും പൂ​ർ​ത്തി​യാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും മ​ഴ​വി​ൽ സം​ഗീ​തം ചെ​യ​ർ​മാ​ൻ അ​നീ​ഷ് ജോ​ർ​ജ് അ​റി​യി​ച്ചു. സം​ഗീ​ത-​നൃ​ത്ത പ​രി​പാ​ടി​ക​ൾ​ക്കൊ​പ്പം കു​ടും​ബ​സ​മേ​തം ആ​സ്വ​ദി​ക്കാ​വു​ന്ന നി​ര​വ​ധി ആ​ക​ർ​ഷ​ണ​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​ശ​സ്ത ഗാ​യ​ക​നും സം​ഗീ​ത​സം​വി​ധാ​യ​ക​നു​മാ​യ സ​ന്തോ​ഷ് ന​മ്പ്യാ​ർ ന​യി​ക്കു​ന്ന വോ​ക്സ് ഏ​ഞ്ച​ലി​യ ടീ​മി​ന്‍റെ ഗാ​ന​മേ​ള​യാ​ണ് പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. ഇ​തോ​ടൊ​പ്പം വി​വി​ധ ക​ലാ​സം​ഘ​ങ്ങ​ളു​ടെ നൃ​ത്താ​വി​ഷ്‌​കാ​ര​ങ്ങ​ളും വേ​ദി​യെ സ​ജീ​വ​മാ​ക്കും.

മ​ല​യാ​ളി സ​മൂ​ഹ​ത്തോ​ടൊ​പ്പം വി​വി​ധ ക​മ്യൂ​ണി​റ്റി​ക​ളി​ൽ നി​ന്നു​ള്ള ക​ലാ​കാ​ര​ന്മാ​രു​ടെ​യും ക​ലാ​സം​ഘ​ങ്ങ​ളു​ടെ​യും പ​ങ്കാ​ളി​ത്തം പ​രി​പാ​ടി​ക്ക് കൂ​ടു​ത​ൽ വൈ​വി​ധ്യ​വും സാം​സ്കാ​രി​ക സ​മ്പ​ന്ന​ത​യും ന​ൽ​കും.

സം​ഗീ​ത​വും നൃ​ത്ത​വും മാ​ത്ര​മ​ല്ല, മട്ടാഞ്ചേരി കേറ്ററിംഗ് ഒ​രു​ക്കു​ന്ന കേ​ര​ള സ്റ്റൈ​ൽ ഫു​ഡ് സ്റ്റാ​ളും സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. മി​ത​മാ​യ നി​ര​ക്കി​ൽ കേ​ര​ള​ത്തി​ന്‍റെ ത​ന​ത് വി​ഭ​വ​ങ്ങ​ൾ ആ​സ്വ​ദി​ക്കാ​നു​ള്ള അ​വ​സ​ര​വും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഉ​ച്ച​യ്ക്ക് രണ്ടിന് ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​യി​ലേ​ക്ക് പ്ര​വേ​ശ​നം പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​ണ്. കു​ടും​ബാം​ഗ​ങ്ങ​ളോ​ടും സു​ഹൃ​ത്തു​ക്ക​ളോ​ടും ഒ​പ്പം എ​ത്തി സം​ഗീ​ത​വും നൃ​ത്ത​വും രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണ​വും ആ​സ്വ​ദി​ക്ക​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​ഭ്യ​ർ​ഥി​ച്ചു.

സം​ഗീ​തം, നൃ​ത്തം, വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ, കേ​ര​ള​ത്തിന്‍റെ ത​ന​ത് രു​ചി​ക​ൾ എ​ന്നി​വ​യൊ​രു​ക്കി കു​ടും​ബ​സ​മേ​തം ആ​സ്വ​ദി​ക്കാ​വു​ന്ന ഒ​രു സാം​സ്കാ​രി​ക വി​രു​ന്നാ​യി​രി​ക്കും ഇ​ത്ത​വ​ണ​ത്തെ മ​ഴ​വി​ൽ സം​ഗീ​തം മെ​ഗാ ഇ​വ​ന്‍റ്.

പ്ര​വേ​ശ​നം പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​യ​തി​നാ​ൽ ബോ​ൺ​മ​ത്തി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള മു​ഴു​വ​ൻ ക​ലാ​സ്വാ​ദ​ക​രെ​യും പ​രി​പാ​ടി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

വേ​ദി: Barngton Theatre, Bournemouth, BH22 9TH. തീ​യ​തി: ജൂ​ൺ 13, ശ​നി​യാ​ഴ്ച. സ​മ​യം: ഉ​ച്ച​യ്ക്ക് രണ്ട് മു​ത​ൽ

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: അനീഷ് ജോർജ് - 07915 061105, ഷിനു സിറിയക് - 07888 659644.

Tags : Mazhavil Sangeetham UK

Recent News

Corehub Up