x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫൊ​ക്കാ​ന 2026 ക​ൺ​വ​ൻ​ഷ​നി​ൽ മി​സ് ഫൊ​ക്കാ​ന’ മ​ത്സ​രം; വി​ജ​യി​ക്ക് മ​ല​യാ​ള സി​നി​മ​യി​ൽ അ​വ​സ​രം


Published: June 25, 2026 01:34 AM IST | Updated: June 25, 2026 01:34 AM IST

ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന വ​നി​താ ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഫൊ​ക്കാ​ന 2026 ക​ൺ​വ​ൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന ‘മി​സ് ഫൊ​ക്കാ​ന’ സൗ​ന്ദ​ര്യ-​പ്ര​തി​ഭാ മ​ത്സ​ര​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. കേ​ര​ള​ത്തി​ന്‍റെ സൗ​ന്ദ​ര്യ​വും പാ​ര​മ്പ​ര്യ​വും ആ​ഘോ​ഷി​ക്കു​ന്ന പ​രി​പാ​ടി​യാ​യാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.‌

15 മു​ത​ൽ 25 വ​യ​സ് വ​രെ​യു​ള്ള അ​വി​വാ​ഹി​ത​രാ​യ മ​ല​യാ​ളി യു​വ​തി​ക​ൾ​ക്കാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​ർ​ഹ​ത. മ​ത്സ​രാ​ർ​ഥി​ക​ൾ ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ക​യോ ഡേ ​പാ​സ് വാ​ങ്ങി​യി​രി​ക്കു​ക​യോ വേ​ണം. ജൂ​ലൈ 15, 2026-ന​കം ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ര​ജി​സ്ട്രേ​ഷ​ന്‍റെ അ​വ​സാ​ന തീ​യ​തി ജൂ​ലൈ 1, 2026 ആ​ണ്. മ​ത്സ​രം മൂ​ന്ന് റൗ​ണ്ടു​ക​ളാ​യാ​ണ് ന​ട​ക്കു​ക. ആ​ദ്യ റൗ​ണ്ടി​ൽ കേ​ര​ള പാ​ര​മ്പ​ര്യ​ത്തെ ആ​സ്പ​ദ​മാ​ക്കി​യ വ​സ്ത്ര​ധാ​ര​ണ​വും സ്വ​യം​പ​രി​ച​യ​പ്പെ​ടു​ത്ത​ലും ഉ​ണ്ടാ​യി​രി​ക്കും. ര​ണ്ടാം റൗ​ണ്ടി​ൽ മ​ത്സ​രാ​ർ​ഥിക​ളു​ടെ ക​ലാ​പ​ര​മാ​യ ക​ഴി​വു​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ടാ​ല​ന്റ് റൗ​ണ്ടും മൂ​ന്നാ​മ​താ​യി ഈ​വ​നിം​ഗ് ഗൗ​ണും ചോ​ദ്യോ​ത്ത​ര റൗ​ണ്ടും ന​ട​ക്കും.​പെ​ൻ​സി​ൽ​വാ​നി​യ​യി​ലെ ക​ൽ​ഹാ​രി റി​സോ​ർ​ട്ട് ആ​ൻ​ഡ് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍ററിലാ​ണ് മ​ത്സ​രം ന​ട​ക്കു​ന്ന​ത്.

ഓ​ഗ​സ്റ്റ് 8, 2026-ന് ​രാ​വി​ലെ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും. മ​ത്സ​ര വി​ജ​യി​ക്കൊ​പ്പം ഒ​ന്നാം റ​ണ്ണ​ർ-​അ​പ്പി​നും ര​ണ്ടാം റ​ണ്ണ​ർ-​അ​പ്പി​നും ക്യാ​ഷ് പ്രൈ​സു​ക​ൾ ന​ൽ​കും. മി​സ് ഫൊ​ക്കാ​ന ടൈ​റ്റി​ൽ വി​ജ​യി​ക്ക് ഒ​രു മ​ല​യാ​ള സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​നു​ള്ള അ​വ​സ​ര​വും ല​ഭി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.​

ഫൊ​ക്കാ​ന വ​നി​താ ഫോ​റം ചെ​യ​ർ​പേ​ഴ്സ​ൺ രേ​വ​തി പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി​യാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സ​രൂ​പ അ​നി​ൽ ചെ​യ​ർ​പേ​ഴ്സ​ണാ​യും പ്രി​യ ലൂ​യി​സ് കോ-​ചെ​യ​റാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു. മേ​രി​ക്കു​ട്ടി മൈ​ക്കി​ൾ, മേ​രി ഫി​ലി​പ്പ്, ബെ​റ്റ്സി സ​ണ്ണി എ​ന്നി​വ​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നും സ​രൂ​പ അ​നി​ലി​നെ +1 (703) 400-9937 എ​ന്ന ന​മ്പ​രി​ലും പ്രി​യ ലൂ​യി​സി​നെ +1 (646) 704-9472 എ​ന്ന ന​മ്പ​രി​ലും ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

കേ​ര​ളീ​യ യു​വ​തി​ക​ളു​ടെ വ്യ​ക്തി​ത്വ​വും സ​ർ​ഗ്ഗാ​ത്മ​ക​ത​യും ആ​ത്മ​വി​ശ്വാ​സ​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന വേ​ദി​യാ​യി ‘മി​സ് ഫൊ​ക്കാ​ന’ മ​ത്സ​രം മാ​റു​മെ​ന്ന് ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. എ​വ​വ​രെ​യും ഫൊ​ക്കാ​ന ക​ൺ​വെ​ൻ​ഷ​നി​ലേ​ക്ക്‌ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഫൊ​ക്കാ​ന എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യും അ​റി​യി​ച്ചു. ‌

Tags :

Recent News

Corehub Up