x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ണ്ട​നി​ൽ യു​ക്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന വ​ള്ളം​ക​ളി​യും കേ​ര​ള​പ്പൂ​രം സാം​സ്‌​കാ​രി​ക ആ​ഘോ​ഷ പ​രി​പാ​ടി​ക​ളും ജോ​ൺ കീ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു

ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ
Published: August 20, 2026 01:49 PM IST | Updated: August 20, 2026 02:07 PM IST

പരിപാടിയിൽ നിന്ന്

ല​ണ്ട​ൻ: ഓ​ണാ​ഘോ​ഷ​ത്തി​ന് കേ​ളി​കൊ​ട്ടു​യ​ർ​ത്തി കേ​ര​ള​ത്തി​ൽ അ​ങ്ങോ​ള​മി​ങ്ങോ​ളം വ​ള്ളം​ക​ളി മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റു​മ്പോ​ൾ ബ്രി​ട്ട​നി​ലും മ​ത്സ​ര​ത്തി​ന്‍റെ ആ​വേ​ശം ഒ​ട്ടും ചോ​രാ​തെ മ​ത്സ​ര വ​ള്ളം​ക​ളി ന​ട​ത്തി ച​രി​ത്രം സൃ​ഷ്ടി​ച്ച് യു​കെ മ​ല​യാ​ളി​ക​ൾ.

കു​ടി​യേ​റ്റ​ത്തോ​ടൊ​പ്പം കൂ​ടെ കൊ​ണ്ടു​പോ​ന്ന കേ​ര​ള​ത്തി​ന്‍റെ ത​ന​താ​യ സാം​സ്കാ​രി​ക ത​നി​മ​യും ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളും പു​ന​ര​വ​ത​രി​പ്പി​ച്ചു യു​കെ​യി​ലെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ക്മ സം​ഘ​ടി​പ്പി​ച്ച കേ​ര​ള​പൂ​രം കേ​ര​ള​ത്തി​ന്‍റെ ജ​ലോ​ത്സ​വ പാ​ര​മ്പ​ര്യ​വും ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ന്‍റെ ഓ​ർ​മ​പു​തു​ക്ക​ലും ബ്രി​ട്ടീ​ഷ് മ​ല​യാ​ളി​ക​ളു​ടെ ഐ​ക്യ​വും ഒ​രേ വേ​ദി​യി​ല്‍ സം​ഗ​മി​ക്കു​ന്ന​താ​യി മാ​റി, റോ​തെ​ർ​ഹാ​മി​ലെ മാ​ന്‍​വേ​ഴ്‌​സ് ത​ടാ​ക​ത്തി​ല്‍ ന​ട​ന്ന യു​ക്മ​യു​ടെ എ​ട്ടാ​മ​ത് കേ​ര​ള​പൂ​രം വ​ള്ളം​ക​ളി​യും സാം​സ്കാ​രി​ക മ​ഹോ​ത്സ​വ​വും യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ മ​ല​യാ​ളി​ക​ളു​ടെ മ​ഹാ​സം​ഗ​മ​മാ​യി മാ​റി.

ബ്രി​ട്ടീ​ഷ് ചാ​ന്‍​സ​ല​ര്‍ ജോ​ണ്‍ ഹീ​ലീ ബ്രി​ട്ടീ​ഷ് പ​താ​ക ഉ​യ​ര്‍​ത്തി ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ചു. കേ​ര​ള​ത്തി​ന്‍റെ സം​സ്കാ​ര​വും പൈ​തൃ​ക​വും ആ​ഘോ​ഷി​ക്കാ​ന്‍ ഒ​ത്തു​കൂ​ടി​യ യു​കെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​നൊ​പ്പം രാ​ജ്യ​ത്തി​ന്‍റെ ഉ​ന്ന​ത ഭ​ര​ണ​നേ​തൃ​ത്വ​ത്തി​ലെ ഒ​രാ​ള്‍ നേ​രി​ട്ടെ​ത്തി​യ​ത് യു​കെ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് ല​ഭി​ച്ച വ​ലി​യ അം​ഗീ​കാ​ര​മാ​യാ​ണ് സ്വീ​ക​രി​ക്ക​പ്പെ​ട്ട​ത്.

ഇ​ന്ത്യ​യു​ടെ 80-ാം സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ടു​ക്കി എം​പി ഡീ​ന്‍ കു​ര്യാ​ക്കോ​സ് ഇ​ന്ത്യ​ന്‍ ദേ​ശീ​യ​പ​താ​ക ഉ​യ​ര്‍​ത്തി. ചാ​ന്‍​സി​ല​ര്‍ വ​ള്ളം​ക​ളി​യു​ടെ ഔ​ദ്യോ​ഗി​ക ഫ്ലാ​ഗ് ഓ​ഫ് പ​താ​ക കൈ​മാ​റി നി​ര്‍​വ​ഹി​ച്ചു.

ബ്രി​ട്ടീ​ഷ് പാ​ര്‍​ല​മെ​ന്‍റ് അം​ഗ​മാ​യ പ്ര​ഥ​മ മ​ല​യാ​ളി സോ​ജ​ന്‍ ജോ​സ​ഫ് എം​പി ആ​ദ്യ തു​ഴ കൈ​മാ​റി. തു​ട​ര്‍​ന്ന് ആ​ദ്യ റൗ​ണ്ട് ഹീ​റ്റ്സ് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ന്നു. റോ​ത​ര്‍​ഹാം സി​റ്റി കൗ​ണ്‍​സി​ല്‍ മേ​യ​ര്‍ ഹാ​റു​ണ്‍ റ​ഷീ​ദ്, ബേ​സിം​ഗ്‌​സ്‌​റ്റോ​ക്ക് ഡെ​പ്യൂ​ട്ടി മേ​യ​ര്‍ സ​ജീ​ഷ് ടോം ​എ​ന്നി​വ​ര്‍​ക്കൊ​പ്പം സെ​ലി​ബ്രി​റ്റി ഗ​സ്റ്റാ​യി സ​നൂ​ഷ സ​ന്തോ​ഷും കേ​ര​ള​പൂ​ര​ത്തി​ന്‍റെ വി​വി​ധ ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ത്തു.

ആ​ദ്യ റൗ​ണ്ട് മ​ത്സ​ര​ങ്ങ​ള്‍​ക്ക് ശേ​ഷം വ​ര്‍​ണാ​ഭ​മാ​യ ഘോ​ഷ​യാ​ത്ര​യാ​ണ് കേ​ര​ള​പ്പൂ​രം വേ​ദി​യി​ല്‍ ന​ട​ന്ന​ത്. ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ എ​ട്ട് പ​തി​റ്റാ​ണ്ടു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് 80 ഇ​ന്ത്യ​ന്‍ ദേ​ശീ​യ​പ​താ​ക​ക​ള്‍ അ​ണി​നി​ര​ക്കു​ന്ന വ​ര്‍​ണാ​ഭ​മാ​യ ഘോ​ഷ​യാ​ത്ര​യാ​ണ് ന​ട​ന്ന​ത്.

K-Rail Survey K-Rail Survey K-Rail Survey K-Rail Survey K-Rail Survey

കേ​ര​ള​ത്തി​ന്‍റെ ത​ന​ത് ക​ലാ​രൂ​പ​ങ്ങ​ളും വാ​ദ്യ​മേ​ള​ങ്ങ​ളും സാം​സ്കാ​രി​ക വൈ​വി​ധ്യ​വും ഘോ​ഷ​യാ​ത്ര​യ്ക്ക് മാ​റ്റു​കൂ​ട്ടി. വേ​ദി​യി​ലെ​യും സ​ദ​സി​ലെ​യും പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ​ത് യു​ക്മ വ​നി​താ വി​ഭാ​ഗ​മാ​യ ഷീ ​ലീ​ഡ്സാ​ണ്.

വ​ള്ളം​ക​ളി​യി​ല്‍ ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ 27 ടീ​മു​ക​ളും വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ അ​ഞ്ച് ടീ​മു​ക​ളും പ​ങ്കെ​ടു​ത്ത​ത് കേ​ര​ള​ത്തി​ന്‍റെ വ​ള്ളം​ക​ളി പാ​ര​മ്പ​ര്യ​ത്തി​ന്‍റെ ആ​വേ​ശം ബ്രി​ട്ടീ​ഷ് മ​ണ്ണി​ല്‍ പു​നഃ​സൃ​ഷ്ടി​ച്ചു. അ​യ​ര്‍​ല​ന്‍​ഡി​ല്‍ നി​ന്നെ​ത്തി​യ എ​മ​റാ​ള്‍​ഡ് ഡ്രാ​ഗ​ണ്‍​സ് ബോ​ട്ട് ക്ല​ബി​ന്‍റെ എ​ട​ത്വാ വ​ള്ളം ജ​ല​രാ​ജാ​ക്ക​ന്മാ​രാ​യി.

ച​ല​ഞ്ചേ​ഴ്സ് ക്ല​ബ് മാ​ഞ്ച​സ്റ്റ​റി​ന്‍റെ പു​ളി​ങ്കു​ന്ന് ചു​ണ്ട​ന്‍ ര​ണ്ടാ​മ​തും ജ​വ​ഹ​ര്‍ ബോ​ട്ട് ക്ല​ബ് ലി​വ​ര്‍​പൂ​ളി​ന്‍റെ പു​ന്ന​മ​ട മൂ​ന്നാം സ്ഥാ​ന​വും സ്വ​ന്ത​മാ​ക്കി. വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ ലി​മ ബോ​ട്ട് ക്ല​ബ് ലി​വ​ര്‍​പൂ​ള്‍ ഒ​ന്നാം സ്ഥാ​നം നേ​ടി.

യൂ​റോ​പ്പി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി സം​ഗ​മ​വേ​ദി​യാ​യ യു​ക്മ കേ​ര​ള​പ്പൂ​ര​ത്തി​ല്‍ ഇ​ത്ത​വ​ണ​യും 5000ത്തി​ലേ​റെ​പ്പേ​രാ​ണ് ഒ​ഴു​കി​യെ​ത്തി​യ​ത്. ജ​ല​പ്പ​ര​പ്പി​ലെ പോ​രാ​ട്ട​ത്തി​നൊ​പ്പം റാ​മ്പി​ലും ഇ​ത്ത​വ​ണ ആ​വേ​ശം നി​റ​ച്ച് യു​ക്മ - ഇ​സ തെ​രേ​സാ​സ് ല​ണ്ട​ന്‍ ഓ​ണ​ച്ച​ന്തം മ​ല​യാ​ളി സു​ന്ദ​രി സീ​സ​ണ്‍ 2.

യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള 12 ഫൈ​ന​ലി​സ്റ്റു​ക​ള്‍ കേ​ര​ളീ​യ ത​നി​മ​യും ഓ​ണ​ത്തി​ന്‍റെ നി​റ​ങ്ങ​ളും പാ​ര​മ്പ​ര്യ​വും ആ​ധു​നി​ക​ത​യും കോ​ര്‍​ത്തി​ണ​ക്കി​യ വേ​ദി​യി​ല്‍ മാ​റ്റു​ര​ച്ചു. മ​ത്സ​ര​വീ​ര്യ​വും അ​ഴ​കും ഒ​ത്തൊ​രു​മി​ച്ച റാ​മ്പി​ല്‍ കി​രീ​ട​മ​ണി​ഞ്ഞ​ത് അ​പ​ര്‍​ണ ശൈ​ലേ​ഷ്, ര​ണ്ടാ​മ​ത് ഡോ.​എ​ന്‍. ന​സ്രീ​ന്‍, മൂ​ന്നാം സ്ഥാ​ന​ത്ത് അ​മി​ത ഷാ​ജി, നാ​ലാം സ്ഥാ​ന​ത്ത് രാ​ജ​ശ്രീ പ്ര​വീ​ണ്‍, സ്‌​പെ​ഷ്യ​ല്‍ മെ​ന്‍​ഷ​ന്‍ സ്മി​ത സി​റി​യ​ക് എ​ന്നി​വ​രാ​ണ്.

യു​ക്മ ദേ​ശീ​യ നേ​താ​ക്ക​ളാ​യ അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ന്‍ (പ്ര​സി​ഡ​ന്‍റ്), ജ​യ​കു​മാ​ര്‍ നാ​യ​ര്‍ (ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി), ഡി​ക്സ് ജോ​ര്‍​ജ് (ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍), ഷീ​ജോ വ​ര്‍​ഗീ​സ്, വ​ര്‍​ഗീ​സ് ഡാ​നി​യേ​ല്‍, സ്മി​താ തോ​ട്ടം, സ​ണ്ണി​മോ​ന്‍ മ​ത്താ​യി, റെ​യ്മോ​ള്‍ നി​ധീ​രി, പീ​റ്റ​ര്‍ താ​ണോ​ലി​ല്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : JohnKeely UKKMA Vallamkali Keralapuram

Recent News

Corehub Up