x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ർ​വ​തി പു​ത്ത​നാ​ർ പു​ന​രു​ദ്ധാ​ര​ണം: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ വാ​ക്ക​ത്തോ​ൺ സം​ഘ​ടി​പ്പി​ച്ചു


Published: February 27, 2026 03:56 PM IST | Updated: February 27, 2026 04:14 PM IST

തി​രു​വ​ന​ന്ത​പു​രം: ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ പാ​ർ​വ​തി പു​ത്ത​നാ​റി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നും സം​ര​ക്ഷ​ണ​ത്തി​നു​മാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ (ഡ​ബ്ല്യു​എം​സി) സം​ഘ​ടി​പ്പി​ച്ച വാ​ക്ക​ത്തോ​ൺ തി​രു​വ​ന​ന്ത​പു​ര​ത്ത് ജ​ന​ശ്ര​ദ്ധ നേ​ടി.

തി​രു​വ​ന​ന്ത​പു​രം മാ​സ്കോ​ട്ട് ഹോ​ട്ട​ൽ അ​ങ്ക​ണ​ത്തി​ൽ നി​ന്ന് പു​ല​ർ​ച്ചെ 4.30ന് ​ആ​രം​ഭി​ച്ച പ​ദ​യാ​ത്ര​യി​ൽ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഡ​ബ്ല്യു​എം​സി നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു.

കോ​വ​ളം എം​എ​ൽ​എ എം. ​വി​ൻ​സ​ന്‍റ് വാ​ക്ക​ത്തോ​ൺ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ഇ​ന്ത്യ റീ​ജി​യ​ൺ വൈ​സ് ചെ​യ​ർ സോ​ണ​ൽ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

തി​രു​വി​താം​കൂ​ർ ഭ​ര​ണാ​ധി​കാ​രി​ക​ൾ ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ നി​ർ​മി​ച്ച ഈ ​ജ​ല​പാ​ത​യെ അ​തി​ന്‍റെ ത​നി​മ​യോ​ടെ സം​ര​ക്ഷി​ക്കേ​ണ്ട​ത് വ​രും​ത​ല​മു​റ​യോ​ടു​ള്ള ക​ട​മ​യാ​ണെ​ന്ന് ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് (അ​ഡ്മി​നി​സ്ട്രേ​ഷ​ൻ) ജെ​യിം​സ് കൂ​ട​ൽ പ​റ​ഞ്ഞു.

 

K-Rail Survey

വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ ജ​ല​പാ​ത​ക​ൾ ടൂ​റി​സ​ത്തി​നും ഗ​താ​ഗ​ത​ത്തി​നു​മാ​യി ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തു​പോ​ലെ പാ​ർ​വ​തി പു​ത്ത​നാ​റി​നെ​യും അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്താ​ൻ ലോ​ക​മ​ല​യാ​ളി​ക​ളു​ടെ പി​ന്തു​ണ ആ​വ​ശ്യ​മാ​ണെ​ന്നും ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ തോ​മ​സ് മൊ​ട്ട​ക്ക​ൽ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ തോ​മ​സ് മൊ​ട്ട​ക്ക​ൽ, ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി മാ​ത്യു, ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് (അ​ഡ്മി​നി​സ്ട്രേ​ഷ​ൻ) ജെ​യിം​സ് കൂ​ട​ൽ, ഗ്ലോ​ബ​ൽ ട്ര​ഷ​റ​ർ സ​ണ്ണി വെ​ളി​യ​ത്ത്, ഇ​ന്ത്യ റീ​ജി​യ​ൺ വൈ​സ് ചെ​യ​ർ സോ​ണ​ൽ​ജി, വി​ജ​യ​ച​ന്ദ്ര​ൻ, ത​ങ്ക​മ​ണി ദി​വാ​ക​ര​ൻ, സ​ലീ​ന മോ​ഹ​ൻ, ഷീ​ല റെ​ജി, രേ​ഷ്മ റെ​ജി, പ​ദ്മ​കു​മാ​ർ, സ്റ്റാ​നി ഫ്രാ​ൻ​സി​സ്, ആ​ർ. വി​ജ​യ​ൻ, ടി.​പി. വി​ജ​യ​ൻ, പോ​ൾ പ​ര​പ്പ​ള്ളി, സു​ധീ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്രൊ​വി​ൻ​ഷ്യ​ൽ, റീ​ജി​യ​ണ​ൽ, ഗ്ലോ​ബ​ൽ ഭാ​ര​വാ​ഹി​ക​ൾ ചേ​ർ​ന്ന് വാ​ക്ക​ത്തോ​ണി​ന് ഏ​കോ​പ​നം ന​ൽ​കി.

K-Rail Survey

പു​ല​ർ​ച്ചെ ത​ന്നെ വ​ലി​യ ആ​വേ​ശ​ത്തോ​ടെ പ്ര​വ​ർ​ത്ത​ക​ർ പ​ങ്കു​ചേ​ർ​ന്ന വാ​ക്ക​ത്തോ​ൺ പാ​ർ​വ​തി പു​ത്ത​നാ​ർ പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​യു​ള്ള ജ​ന​ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കാ​ൻ സ​ഹാ​യ​ക​മാ​യി. മ​ലി​ന​മാ​യി​ക്കി​ട​ക്കു​ന്ന ജ​ല​പാ​ത​യു​ടെ ശു​ചീ​ക​ര​ണ​ത്തി​നും സം​ര​ക്ഷ​ണ​ത്തി​നു​മാ​യി ഭ​ര​ണ​കൂ​ട​ത്തി​ന്റെ​യും പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ​യും ഇ​ട​പെ​ട​ൽ അ​നി​വാ​ര്യ​മാ​ണെ​ന്ന് നേ​താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വ​രും ദി​വ​സ​ങ്ങ​ളി​ൽ പാ​ർ​വ​തി പു​ത്ത​നാ​ർ സം​ര​ക്ഷ​ണ​ത്തി​നാ​യി കൂ​ടു​ത​ൽ ശ​ക്ത​മാ​യ പ്ര​വ​ർ​ത്ത​ന​പ​ദ്ധ​തി​ക​ളു​മാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ മു​ന്നോ​ട്ട് പോ​കു​മെ​ന്ന് ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി മാ​ത്യു അ​റി​യി​ച്ചു.

Tags : Parvathi Puthannaar World Malayalee Council Walkathon

Recent News

Corehub Up